Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടേക്ക് ഓഫിനു മുമ്പ് വിമാനത്തിന്റെ ചിത്രം ഫേസ്‌ബുക്കിലിട്ടു ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നു പറഞ്ഞ യാത്രക്കാരന്റെ വാക്കു കരിനാക്കായി; വിവരങ്ങൾ തേടി ബന്ധുക്കളുടെ കൂട്ടക്കരച്ചിൽ

ടേക്ക് ഓഫിനു മുമ്പ് വിമാനത്തിന്റെ ചിത്രം ഫേസ്‌ബുക്കിലിട്ടു ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നു പറഞ്ഞ യാത്രക്കാരന്റെ വാക്കു കരിനാക്കായി; വിവരങ്ങൾ തേടി ബന്ധുക്കളുടെ കൂട്ടക്കരച്ചിൽ

റ്റൊരു മലേഷ്യൻ വിമാന ദുരന്ത വാർത്ത കൂടി കേൾക്കേണ്ടി വന്നതോടെ ഉയർന്ന വിലാപങ്ങളും ചിത്രങ്ങളുമെല്ലാം ഓർമ്മിപ്പിക്കുന്നത് മാർച്ചിൽ മലേഷ്യൻ വിമാനം അപ്രത്യക്ഷമായതിനെ തുടർന്നുണ്ടായ കൂട്ടക്കരച്ചിലുകളെ. ആംസ്റ്റർഡാമിലും ക്വലാലംപൂരിലും വിമാനത്താവളങ്ങളിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ തിങ്ങി നിറഞ്ഞിരുന്നു. ഇവിടങ്ങളിൽ ഒരുക്കിയ കൺട്രോൾ റൂമുകൾക്കു മുമ്പിൽ വിവരം തേടിയ എത്തിയവരുകെ കൂട്ടക്കരിച്ചിലുകളാണ് ഉയർന്നത്. 283 യാത്രക്കാരിൽ നൂറോളം കുട്ടികളുമുണ്ടെന്ന് കരുതപ്പെടുന്നു. ഇവരെകൂടാതെ 15 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും കൊല്ലപ്പെട്ടു.

ആകാശത്തു വച്ച് മിസൈൽ പതിച്ച വിമാനം ആകാശത്തു വച്ചു തന്നെ തകർന്നു തരിപ്പണമായിരുന്നു. 15 കിലോമീറ്റർ ചുറ്റളവിലാണ് അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയത്. താഴെക്കു പതിച്ച അവശിഷ്ടങ്ങളുടെ കൂട്ടത്തിൽ കത്തിക്കരിഞ്ഞ പാസ്‌പോർട്ടുകളും സ്യൂട്ട്‌കേസുകളും എല്ലാം കാണാമായിരുന്നു. അവശിഷ്ടങ്ങൾക്കിടയിലെ കത്തിക്കരിഞ്ഞ യാത്രക്കാരുടെ മൃതദേഹങ്ങളുടെ കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. മലേഷ്യൻ എയർലൈൻസ് എംഎച്ച്370 വിമാനം ദുരൂഹമായി കാണാതായിട്ട് നാലു മാസം പൂർത്തിയാകുന്നതിനിടെയാണ് മറ്റൊരു മലേഷ്യൻ വിമാനം അപകടത്തിൽപ്പെടുന്നത്.

അതിനിടെ കഴിഞ്ഞ ദിവസം തകർക്കപ്പെട്ട മലേഷ്യൻ വിമാനത്തിന്റെ ഒരു ചിത്രം ദുരന്തത്തിന്റെ പ്രതീകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ആംസ്റ്റർഡാമിൽ നിന്നും പറന്നുയരുന്നതിന് മുമ്പ് ഒരു ഡച്ച് യാത്രക്കാരൻ പകർത്തി ഫേസ്‌ബുക്കിൽ പോസ്റ്റ് ചിത്രമാണിത്. വിമാനത്തിൽ കയറാൻ പോകുന്നതിനു തൊട്ടു മുമ്പെടുത്ത നിർത്തിയിട്ടിരിക്കുന്ന വിമാനത്തിന്റെ ചിത്രമാണിത്. 'ഈ വിമാനം കാണാതായാൽ, അത് ഇതു പൊലീരിക്കുമത്' എന്ന അടിക്കുറിപ്പും നൽകിയിരുന്നു. നോർത്ത് ഹോളണ്ടുകാരനായ കോർ പാൻ എന്ന യാത്രക്കാരനാണ് ഈ ചിത്രമെടുത്ത് ഫേസ്‌ബുക്കിലിട്ടത്. തൊട്ടു താഴേ യാത്രാ മംഗങ്ങൾ നേർന്ന് സുഹൃത്തുക്കളുടെ കമ്മന്റുകളുമുണ്ട്.

നേരത്തെ കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പാനിന്റെ ഈ പോസ്റ്റ്. അത് അറംപറ്റിയിരിക്കുന്നു. കമന്റ് ബോക്‌സിൽ തമാശയിൽ തുടങ്ങി പിന്നീട് യാത്രാ മംഗങ്ങളങ്ങളിലെത്തിയ പോസ്റ്റുകൾ ഇപ്പോൾ വികാരഭരിതമായ അന്ത്യ യാത്രാ മൊഴികളിലെത്തിയിരിക്കുന്നു. സുഹൃത്തുക്കളും കുടുംബങ്ങളും ഈ ഡച്ചുകാരനു വേണ്ടി വിലപിക്കുകയാണ്. പാനിന്റെ കൂടെ തന്റെ ഗേൾഫ്രണ്ടുമുണ്ടായിരുന്നെന്നും ഒരു പോസ്റ്റ് പറയുന്നു.


 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP