Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ആറാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ആറാം ഭാഗം

ജീ മലയിൽ

വാഗതർ തങ്ങളെ നയിക്കുന്ന സീനിയർ വിദ്യാർത്ഥികളുടെ പിന്നാലെ നടന്നു. ഒരുപറ്റം സീനിയർ വിദ്യാർത്ഥികൾകൂടെയുണ്ട്. അവർ എന്തൊക്കെയോ സംസാരിക്കുന്നു. അതൊന്നും കേൾക്കാൻ വിനോദിനു താല്പര്യം ഇല്ലായിരുന്നു. എങ്ങനെയാണ് ഈ റാഗിംഗിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുക എന്നതായിരുന്നു അവന്റെ ചിന്ത. തങ്ങൾ രണ്ടു പേർ മാത്രമേ എത്തിയിട്ടുള്ളൂ എന്നതിനാൽ എല്ലാവരുടെയും ഇന്നത്തെ ഇരകൾ തങ്ങൾ മാത്രമാണ്. കൂടുതൽ പേർ എത്തിയിരുന്നെങ്കിൽ നല്ലതായിരുന്നു. ഇനിയും പറഞ്ഞിട്ടെന്തു പ്രയോജനം? പെട്ടതു പെട്ടു.

അവർ മെസ്സ് ഹാളിൽ കടന്നപ്പോൾ, അതിനുള്ളിലെ എല്ലാ നയനങ്ങളും അവരിൽ ഉടക്കി നിന്നു. ഹാളിൽ നിരന്നിരുന്നു ഭക്ഷണം കഴിക്കുന്നവരും കഴിച്ചിട്ട് എഴുന്നേറ്റു പോകുന്നവരും മെസ്സിലെ ജീവനക്കാരും ഒക്കെ കൂടി മെസ്സ് ഹാളിലാകെ ആൾ ബഹളമാണ്. ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നവരുടെ ഉറക്കെയുള്ള സംസാരങ്ങൾ. പ്ലേറ്റുകൾ മേശമേൽ നിരത്തുന്നതിന്റെ കോലാഹലം. ചോറു കോരി പ്ലേറ്റുകളിലിടുമ്പോൾ സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ തവികളും ഉരസി ഉണ്ടാകുന്ന കാതുകളിൽ തുളഞ്ഞു കയറുന്ന ശബ്ദങ്ങൾ, പൊട്ടിച്ചിരികൾ. അങ്ങനെ ആ ശബ്ദബഹളമയമായ അന്തരീക്ഷത്തിലേക്കാണ് നവാഗതരെ ആനയിച്ചത്.

വളരെദയനീയമായ ഭാവത്തോടു കൂടി നവാഗതർ തങ്ങളെ നയിക്കുന്ന സീനിയർ വിദ്യാർത്ഥികളുടെ ആജ്ഞപ്രകാരം ഒരു മേശയുടെ മുമ്പിൽ ഇരുന്നു. അതിന്റെ പ്രതലം പോലും അറിയാതെ, അത്ര മാത്രം പതുങ്ങലോടെ.

അവർചോറും കറികളും കൂട്ടാനായി ഉള്ളവയുംതങ്ങളുടെപാത്രത്തിൽ വിളമ്പിയിട്ടു. വിനോദിനു വിശപ്പുണ്ടായിരുന്നില്ല. ഇല്ലാതായതു പോലെ. ആഹാരം വയറിനുള്ളിലേക്കു കടത്താൻ അവൻ വല്ലാതെ വിമ്മിഷ്ടപ്പെട്ടു.

അടുത്തിരുന്ന ഒരാൾ നവാഗതരോടായി കല്പിച്ചു. ''ആഹാരം ഒട്ടും അധികം വച്ചേക്കരുത്.''

അതുകേട്ട് അവർ വേണ്ടായെങ്കിലും പാത്രത്തിൽ വിളമ്പിയിട്ട ആഹാരം വാരി അകത്താക്കിക്കൊണ്ടിരുന്നു. ആഹാരം കഴിച്ചു കഴിഞ്ഞ് പല സീനിയർ വിദ്യാർത്ഥികളും നവാഗതരുടെ അടുത്തു വന്ന് അവരെ നോക്കിക്കൊണ്ടുനിന്നു.

അവരിലൊരുവനു പുതിയ ഒരു ആശയംകിട്ടിയതു പോലെ രണ്ടു തവി വീതം സാമ്പാർ കോരി അവരുടെ പ്ലേറ്റുകളിലേക്കു ഒഴിച്ചു കൊടുത്തു. കൂടെമോരും കൂട്ടാനായി ഉള്ളവ പുറകാലെയും. എന്നിട്ടാവശ്യപ്പെട്ടു. ''എല്ലാം കൂടി കുഴച്ചു കഴിച്ചോണം. അധികം വച്ചിരുന്നാൽ ഇടി കിട്ടും.''

വിനോദ് ദയനീയമായി അയാളുടെ മുഖത്തേക്കു നോക്കി.

''എന്താടോ നോക്കുന്നെ? തന്നോടൂടാ പറഞ്ഞത്.'

''തനിക്ക് തടി അല്പം കുറവല്ലേ? നല്ലപോലെ എല്ലാം അകത്തേക്കു ചെല്ലട്ടെ. തടി വയ്ക്കും. തടി വച്ചിട്ടു വേണം ഞങ്ങക്ക് തന്നെ ശരിക്കൊന്നു കാണാൻ.'' വിനോദ് അയാളുടെ മുഖത്തേക്കു നോക്കിയപ്പോൾ അയാൾ ഊറി ചിരിച്ചുകൊണ്ടുനില്ക്കുന്നു. എന്താണ് ആ ചിരിയുടെ അര്ത്ഥമെന്നു വിനോദിനു മനസ്സിലായില്ല.

വേണ്ടാത്തതു കഴിക്കുമ്പോഴുള്ള വിമ്മിഷ്ടം. എല്ലാം കൂടി കുഴച്ചു വിഴുങ്ങുമ്പോഴുള്ള രുചിയില്ലായ്മ. അവയൊക്കെ നവാഗതരുടെ മുഖഭാവങ്ങളിൽ നിഴൽ വിരിച്ചുകൊണ്ടിരുന്നുവെങ്കിലും അവർ എല്ലാം കുഴച്ചു വിഴുങ്ങി. പ്ലേറ്റുകൾ കാലിയായി. അപ്പോൾ നവാഗതരുടെ മുഖഭാവങ്ങൾ കണ്ടു രസം കയറിയ ഒരു സീനിയർ വിദ്യാർത്ഥി മെസ്സിലെ ഒരു ജോലിക്കാരനെ അടുത്തേക്കു വിളിച്ചുവിനോദിനെ ചൂണ്ടി പറഞ്ഞു.''ഒരു ഡബിൾ ഓമലെറ്റ് ഇയാൾക്കു കൊടുത്തേക്ക്.''

വിനോദ് വേണ്ട എന്നർത്ഥത്തിൽ തലയാട്ടി. ''വേണമെടോ. താൻ കഴിച്ച് തടി വയ്ക്കട്ടെ.''

വിനോദ് മൗനം ദീക്ഷിച്ചുകൊണ്ട് അനങ്ങാതെ ഇരുന്നു. ആ ജോലിക്കാരൻ ചിരിച്ചുകൊണ്ട് അകത്തേക്കു പോയി. അല്പസമയം കഴിഞ്ഞ് വലിയ ഒരു ഓമലെറ്റുമായി മടങ്ങിയെത്തി. അതു കണ്ടപ്പോഴേക്കും വിനോദിന്റെ മുഖം വാടി. 'നിറഞ്ഞ വയറ്റിൽ ഇതെവിടെ കൊള്ളിക്കും' എന്നു ചിന്തിച്ചു വിഷമിച്ചിരിക്കുമ്പോൾ ആജ്ഞ കിട്ടി.''കഴിയെടോ.''

വിനോദ് ഓംലെറ്റ് കഴിച്ചു തുടങ്ങി. സീനിയർ വിദ്യാർത്ഥികൾഎന്തോ രസമുള്ള കാഴ്ച കാണുന്നതു പോലെനോക്കി നിന്നു. ആദ്യത്തെ നവാഗതന് എഴുന്നേറ്റു പോകാനുള്ള ഉത്തരവു ലഭിച്ചു. അവന്റെ പിന്നാലെകുറച്ചു സീനിയർ വിദ്യാർത്ഥികൾ പോയി.

വളരെ വിമ്മിഷ്ടപ്പെട്ട് അവൻ ഓമലെറ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോൾഅതുതൊണ്ടയിൽ കുരുങ്ങി നില്ക്കുന്ന പ്രതീതി. അല്പം വെള്ളം കുടിച്ചു നോക്കി. ആമാശയത്തിലിനിയും സ്ഥലമില്ല. ഓക്കാനത്തിന്റെ ആരംഭം പോലെതോന്നി. ഉള്ളിൽ തികട്ടി മറിച്ചൽ. മുട്ടയുടെ ഗന്ധം പോലുംഅവനപ്പോൾ വളരെ അരോചകമായി തോന്നി. ആ വിമ്മിഷ്ടങ്ങൾ കണ്ട്ആജ്ഞ നല്കിയസീനിയർ വിദ്യാർത്ഥി അവന് ഇളവു കൊടുത്തു.

ആ സീനിയർ വിദ്യാർത്ഥിയുടെ ആജ്ഞാനുസരണം അവൻ കൈ കഴുകി അയാളെ അനുഗമിച്ചു.

ഉത്സവത്തിൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് അകമ്പടി സേവിക്കുന്നപാപ്പാന്മാരെപ്പോലെ മറ്റുസീനിയർ വിദ്യാർത്ഥികളും അവന്റെ പിന്നാലെ നടന്നു. പാപ്പാന്മാരുടെ ഇംഗിതത്തിനനുസരിച്ച് ആന ചലിക്കുന്നതു പോലെ അവനും ചലിച്ചു. ആനയ്ക്കു മദം ഇളകിയാൽ, കാനനജീവിതത്തിലെ സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളിളക്കുന്ന മദംഏതെങ്കിലും പാപ്പാന്റെ പിടിയിലൊതുങ്ങുമോ? ആനകളെപോലെ ഒന്നാം വർഷക്കാർക്കു മദമിളകാറില്ല എന്ന് അവരെ നിയന്ത്രിക്കുന്ന സീനിയർ വിദ്യാർത്ഥികളായ പാപ്പാന്മാർക്ക് അറിയാം. അവരുടെ ഇംഗിതത്തിനനുസരണമായി നിസ്സഹായരായി ചലിക്കുകയാണ്, ഒന്നാം വർഷക്കാർ. സ്വതന്ത്രമായ വായു ശ്വസിച്ചിരുന്ന അവർ പാരതന്ത്ര്യത്തിന്റെ ദുഷിച്ച വായു ശ്വസിക്കുന്നു. അപ്പോഴും അവർ പഴയ സ്വാതന്ത്ര്യത്തെക്കുറിച്ചു ബോധാവാന്മാരാണ്. അതോർത്തു മത്തു പിടിക്കാൻ അവർക്കു ശേഷിയില്ല. കരുത്തില്ല. തന്റേടമില്ല.

അവർ വിനോദിനെ ഒരു വലിയ കെട്ടിടത്തിലേക്ക് ആനയിച്ചു. മൂന്നു നിലകളുള്ള ഒരു കെട്ടിടം. അതിന്റെ ഉള്ളിലായി സുന്ദരമായ പൂന്തോപ്പ്. പൂന്തോപ്പിന്റെ ഒത്ത നടുവിൽ ഒരു കുളം. അതിൽ നിറയെ വെള്ളം.വൈദ്യുതവിളക്കുകളുടെ പ്രകാശധാരയിൽ ആ കെട്ടിടത്തിന്റെ ഏതാനും ഭാഗങ്ങൾ വെള്ളത്തിലെ ഓളങ്ങളിൽ ചാഞ്ചാടുന്ന പ്രതീതിസൃഷ്ടിക്കുന്നു. ആ കാഴ്ചകൾ കണ്ടു കൊണ്ട്‌വിനോദ് നടന്നു.

ഒരു വലിയ ഹാളിലേക്ക് അവർ കയറി. വളരെയധികം വിദ്യാർത്ഥികൾ അതിൽ കൂടിയിട്ടുണ്ടായിരുന്നു. വിനോദ് നോക്കിയപ്പോൾപഴയ കൂട്ടുകാരനെ അവിടെകണ്ടു. തികച്ചും നഗ്നനായി.

അവൻ ചെയ്യുന്ന കാര്യങ്ങൾ കണ്ടപ്പോൾ വിനോദിനു എന്തെന്നില്ലാത്ത ഭീതി! അങ്കലാപ്പ്! എങ്കിലും നിയന്ത്രിക്കാൻ ശ്രമിച്ചു. തന്നെയും അതു പോലെ ചെയ്യിക്കുമോഎന്നതായിരുന്നു, അവന്റെ ചിന്ത. അവൻ ആ മുറിയാകെ ഒന്നു കണ്ണോടിച്ചു. ഇൻഡോർ ഗെയിംസിന്റെ സാധനങ്ങൾ അങ്ങിങ്ങായി വച്ചിരിക്കുന്നു. കാരംസ് ബോർഡ്, ചെസ് ബോർഡ് തുടങ്ങി ടേബിൾ ടെന്നീസ് കളിക്കുന്ന മേശ വരെ.

ഒരു മേശയുടെ മുകളിലാണ് ആദ്യത്തെ ഒന്നാംവർഷക്കാരൻ നില്ക്കുന്നത്.

''അങ്ങോട്ട് കയറെടോ.'' അവിടെ കൂടിയിരുന്നവരിലൊരുവൻ വിനോദിനോട് ആജ്ഞാപിച്ചു. വിനോദ് അയാളുടെ മുഖത്തേക്കു നോക്കി.അതിനു ശേഷം അവിടെയിരുന്നഎല്ലാവരുടെയും മുഖങ്ങളിലേക്കു നോക്കി. 'നേരത്തേ തന്നെ റാഗ് ചെയ്തവരാരുമില്ല.'

അവരുടെ റാഗിംഗിൽ നിന്നും തന്നെ രക്ഷിക്കാൻ ആരെങ്കിലും മുന്നോട്ടു വന്നിരുന്നുവെങ്കിൽ എന്നവൻ ആഗ്രഹിച്ചു.

''കേറെടാ... ചാടി...''അലർച്ച കേട്ട് അവൻ മേശയുടെ മുകളിലേക്കു കയറി.

''എല്ലാം അഴിച്ചു കള.'' മെസ്സിൽ നിന്നും അവനെ പിന്തുടർന്നു വന്നവരിലൊരുവൻ ആവശ്യപ്പെട്ടു.

അവന്റെകൂടെവന്നബാക്കിയുള്ള സീനിയർ വിദ്യാർത്ഥികൾ പല സ്ഥാനങ്ങളിൽ ഇരുന്നുകഴിഞ്ഞു. ആജ്ഞാവിധേയനായി അവൻ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ചു മാറ്റിക്കൊണ്ടിരുന്നു. ആദ്യം തോന്നിയ വിഷമമോ ഭീതിയോ അങ്കലാപ്പോഒന്നുംഅപ്പോൾ തോന്നിയില്ല.

ഇത്രയും നാൾ ആരുടെയും മുമ്പിൽ വസ്ത്രമില്ലാതെ നിന്നിട്ടില്ല. നില്ക്കാൻ ആഗ്രഹിച്ചിട്ടില്ല. ഇവിടെ എത്ര പേരുടെ മുമ്പിൽ അങ്ങനെ നില്‌ക്കേണ്ടി വരുന്നു. ഞാൻ എന്ന വ്യക്തി ഇല്ലാതായതു പോലെ. ത്വക്ക് മുഴുവൻ പുളിച്ച് ഉരിഞ്ഞു പോയതു പോലെ. മറ്റുള്ളവരുടെ മുമ്പിൽ നഗ്‌നനാവുന്നത് മനുഷ്യനു അപമാനകരമാണ്. ഒരിക്കൽ നഗ്‌നനായവൻ പിന്നെ എന്നും അവരുടെ മുമ്പിൽ നഗ്‌നനെപ്പോലെ തന്നെയാണ്.

''നിങ്ങൾ അടുത്തടുത്ത് നിന്നേ...'' ഒരുവന്റെ ആജ്ഞ.

''കുറച്ചു കൂടി അടുത്തു നില്‌ക്കെടാ'' മറ്റൊരുവന്റെ ആജ്ഞ.

അവർ ചേർന്നു നിന്നുവെങ്കിലും അതിനു ശേഷം തങ്ങളോടു പറഞ്ഞതു പോലെ ചെയ്യാൻ അവർ ആദ്യം തയ്യാറായില്ല. വിനോദിന് അറപ്പും വെറുപ്പും തോന്നി.അപ്പോൾ ഒരുവൻ മുഷ്ടി ചുരുട്ടികൊണ്ട് അവരുടെ നേരേ ചാടിയടുത്തു.

''ചെയ്യെടാ വേഗം'' അതൊരലർച്ചയായിരുന്നു.

പെട്ടെന്ന് അവർ പറഞ്ഞതു പോലെയെല്ലാം ചെയ്യാൻ തുടങ്ങി. നിർജ്ജീവമായ ആ പ്രക്രിയ അല്പനേരം തുടർന്നപ്പോൾ ഒരുവൻ അതു നിർത്താനാവശ്യപ്പെട്ടു. അവർ കേട്ട പാടേ നിർത്തി.

''ഇനിരണ്ടുപേരും അവിടെ കിടക്ക്. ഒരാൾ അടിയിൽ മറ്റേയാൾ മുകളിൽ.''

രണ്ടുപേരും മേശമേൽ മലർന്നു കിടന്നു.

''ഒരുത്തന്മുകളിൽകേറെടാ. നീ കേറെടാ മുകളിൽ.'അയാൾവിനോദിനോടു മറ്റേനവാഗതന്റെടമുകളിൽ കിടക്കാനാവശ്യപ്പെട്ടു.

''ആഇനി തുടങ്ങിക്കോ.''

രസം കയറിയ കാണികൾ പല ശബ്ദങ്ങളും പടച്ചു വിട്ടുതുടങ്ങി.

അല്പനേരത്തിനു ശേഷം വീണ്ടും കല്പനഉണ്ടായി.

''ഉം...മതി... ഇനി എഴുന്നേറ്റിരിക്കൂ.''

'ഇതാണോഹോസ്റ്റൽ ജീവിതത്തിലെ ആദ്യ ദിനംഇവർ നല്കു'ന്നപ്രധാനപാഠം?എങ്കിൽ എന്തായിരിക്കും ഇനിയുള്ള ദിനങ്ങളിൽ തങ്ങളെ കാത്തിരിക്കുന്നത്?''വിനോദ് തന്നോടുതന്നെ ചോദിച്ചു.

അവർ അവിടെ തങ്ങളെക്കൊണ്ടു പിന്നീട് ചെയ്യിച്ചത് എന്തോക്കെയാണെന്ന് വിനോദിനു ശരിക്കും മനസ്സിലായില്ല. അവർ പറയുന്നതെല്ലാം യാന്ത്രികമായി അനുസരിച്ചുകൊണ്ടിരുന്നതേയുള്ളൂ.

ഏതാനും മണിക്കൂറുകള്ക്കുങ ശേഷംഒരു സീനിയർ വിദ്യാർത്ഥിനവാഗതരോടു പത്മാസനത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ചില പദ്യശകലങ്ങൾ അവർക്കു ചൊല്ലിക്കൊടുത്തിട്ട് ഏറ്റുചൊല്ലാനും.

ഒരു പ്രാവശ്യം ഏറ്റുചൊല്ലിക്കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു ''ഇതാണ് ഇവിടുത്തെ പ്രഭാതനമസ്‌ക്കാരം. എന്നും കാലത്ത് എഴുന്നേറ്റാലുടൻ പത്മാസനത്തിലിരുന്നുകൊണ്ട് ഇതു ചൊല്ലണം.അതിനാ പറഞ്ഞു തരുന്നത്.''

അതിനു ശേഷം അയാൾ ആ പദ്യശകലങ്ങൾ പല പ്രാവശ്യം അവരെക്കൊണ്ടു പാടിച്ചു കേട്ടു.അതു പാടുമ്പോൾ കൈകൾ കൂപ്പി നിശ്ചലരായി നിവർന്നിരിക്കണം. എന്നിട്ട് തല മാത്രം വശങ്ങളിലേക്ക് ആട്ടണം.

''ആറിന്റെ വക്കത്തു അടിഞ്ഞു കിടക്കുന്ന രോമസമൂഹമേ കൈതൊഴുന്നേൻ...''

ഒരു മന്ത്രം ചൊല്ലുന്ന മാതിരിആ ഒരു വരി തന്നെ ഒരേ ഈണത്തിൽ അവർ പല പ്രാവശ്യംപാടിക്കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ഓർമ്മിപ്പിച്ചു. ''നാളെ മുതൽ എന്നും രാവിലെ എഴുന്നേറ്റാലുടനെ ഇതു ചൊല്ലണം. മറക്കരുത്.കേട്ടോ?''

അവർ തലയാട്ടി.

''അത് നിങ്ങൾ ശരിക്കും പഠിേച്ചാ?'' സംശയം തീര്ക്കാലൻഅയാൾ ഒരിക്കൽ കൂടി ചോദിച്ചു. ''വീണ്ടും പറയുകയാണ്, ഇതാണിവിടുത്തെ പ്രഭാതനമസ്‌ക്കാരം. മറന്നുപോയാൽ ശിക്ഷയുണ്ട്.ഒരു ലക്ഷം പ്രാവശ്യം ഇംപോസിഷൻ.''

അവർ വീണ്ടും തലയാട്ടി.

''ഒന്നൂടെ പാടിക്കേ. നോക്കട്ടെ പഠിച്ചോന്ന്.''

അവർ ഒരേ ഈണത്തിൽവീണ്ടും പാടി. തല മാത്രം വശങ്ങളിലേക്ക് ആട്ടിക്കൊണ്ടുള്ള അവരുടെപാട്ടുകേട്ട് അവിടെ കൂടിയിരുന്നവർ ചിരിച്ചു.

''നിങ്ങൾ രണ്ടുപേരും കൂടിവേണം നാളെ മുതൽ പുതുതായി വരുന്നവരെ ഇതു പഠിപ്പിക്കാൻ.'' അവർ തലയനക്കി.

സമയം വളരെ വൈകിയിരുന്നു. ഉറക്കം വന്നു തുടങ്ങിയ നവാഗതരുടെ കണ്ണുകൾകണ്ട്അവിടെ കൂടിയിരുന്നസീനിയർ വിദ്യാർത്ഥികൾ ഓരോരുത്തരായി കൊഴിഞ്ഞു പോയിത്തുടങ്ങി. 

''തന്റെ പേരെന്താ?''

''വിനോദ്.''
''തന്റെയോ.''

''ഹരി.''

അല്പം മുമ്പ് ആ ഹാളിലേക്കു കയറി വന്ന ഒരുസീനിയർ വിദ്യാർത്ഥിവിനോദിനോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. നഗ്നനായ അവൻ എഴുന്നേറ്റു നിന്നു.
''തന്റെ തുണികളെല്ലാം എടുത്തിട്.''
വിനോദിെനനോക്കിയിട്ട് അയാൾമറ്റുള്ളവരോടായി പറഞ്ഞു. ''ഇയാളെ ഞാൻ കൊണ്ടുപോവാ.''
അവൻ തന്റെ വസ്ത്രങ്ങൾ അണിഞ്ഞു കഴിഞ്ഞപ്പോൾ അയാൾ ആവശ്യപ്പെട്ടു. ''എന്റെ കൂടെ വരൂ.''

അവൻ അയാളുടെ പിന്നാലെനടന്നു. ബാക്കിയുള്ളവർ ആ ഹാളിൽ ഹരിയുടെ അടുത്തു തന്നെയിരുന്നു.

ഹാളിൽ നിന്നും പുറത്തിറങ്ങി നടക്കുമ്പോൾ അടുത്തുള്ള മുറിയിൽ നിന്നും ഒരാൾ വിനോദിനെ വിളിച്ചു. വിനോദ് അയാളുടെ മുറിയിലേക്കു കയറിച്ചെന്നു. ആ കാഴ്ച കണ്ട് അവൻ അതിശയിച്ചു പോയി.

''വാട്ട് ഈസ് ദിസ്.'' ഒരുവൻ തന്റെ നഗ്നത ഉയര്ത്തി കാട്ടികുലുക്കിക്കൊണ്ട് അവനോടു ചോദിച്ചു.
അവൻ ഉത്തരം പറയാനാവാതെസ്തംഭിച്ചു നിന്നു.

ഉടനെ വിനോദിന്റെ കൂടെയുണ്ടായിരുന്ന സീനിയർ വിദ്യാർത്ഥി അയാളെ നോക്കിപ്പറഞ്ഞു. ''ലൂയീ... ഞാനിയാളെ കൊണ്ടുപോകുവാ.''

ലൂയിയുടെ പിടിയിൽ അപ്പോൾപെടാതെയിരിക്കാൻ പെട്ടെന്നു തന്നെഅയാൾവിനോദിനെ അവിടെ നിന്നും രക്ഷപ്പെടുത്തി കൊണ്ടുപോയി.

സ്വന്തം നഗ്‌നത മറ്റുള്ളവരെ ഉയര്ത്തി ക്കാട്ടി സ്വയാസ്വാദനംനടത്തുന്ന വൈകൃത സ്വഭാവമുള്ളവരുടെ മാനസികാവസ്ഥയെപ്പറ്റി ഈ അടുത്ത കാലത്ത്ഒരു വനിത മാസികയിൽ വന്ന ലേഖനത്തിൽ താൻ വായിച്ചിട്ടുള്ളത് വിനോദ് ഓര്ത്തു . അത്തരക്കാർ കൂടുതലും സ്ത്രീകളെ പ്രത്യേകിച്ച് യുവതികളെയാണ് അങ്ങനെ കാട്ടാറുള്ളത്. യുവതികളെയാണു കാട്ടുന്നതെങ്കിൽ അവര്ക്ക് കൂടുതൽ സംതൃപ്തി ലഭിക്കുന്നു പോലും. ഇവിടെ അതു സാധിക്കാത്തതിനാൽ ആരും ചോദിക്കാനും പറയാനുമില്ലാത്ത തങ്ങളെപ്പോലെയുള്ളവരെ കാട്ടി സ്വയം ആനന്ദിക്കുന്നു.
അവർ നേരേ ചെന്നു കയറിയത് ഒരു ചെറിയ മുറിയിലേക്കായിരുന്നു. ആ ഹോസ്റ്റൽ കെട്ടിടത്തിലെ തന്നെ ഒരു മുറി. അതിനുള്ളിൽ അവർ കടന്നിട്ട് കതകടച്ചു കുറ്റിയിട്ടു.അവൻ അവിടെഅന്തിച്ചു നിന്നു. എന്തു ചെയ്യാനാണു ഭാവംഎന്നറിയാതെ.

''അവിടെ ഇരിക്കെടോ.'' ഒരു കസേര ചൂണ്ടി ആ സീനിയർ വിദ്യാർത്ഥി വിനോദിനോട് ആവശ്യപ്പെട്ടു. അവൻ മടിച്ചു മടിച്ചിരുന്നു.

'ഇപ്പോഴേ താൻ മുറിയിലേക്കുപോവേണ്ട. ഇവിടം വഷളന്മാർ ധാരാളമുള്ള ഇടമാ. മുറിയിലേക്കു ചെന്നാൽ അവർ തന്നെ ഇന്ന് ഉറക്കിയെന്നു വരില്ല. അവരെ സൂക്ഷിക്കണം. താൻ ഇന്നു വന്നതിനാൽ എല്ലാവരുടെയും കണ്ണിൽ പെട്ടു കഴിഞ്ഞു. ചിലരുടെയൊക്കെ നോട്ടപ്പുള്ളിയും ആയി. അതുകൊണ്ട് ഞാൻ പറയാം എപ്പോൾ മുറിയിലേക്കു പോകണമെന്ന്. അതുവരെ ഇവിടെ സമാധാനത്തോടെ ഇരിക്ക്.'

അല്പനേരം കഴിഞ്ഞ് അയാൾ ചോദിച്ചു.''എന്തു തോന്നുന്നു?''
അവൻ അതു കേട്ട്എന്തു പറയണമെന്നറിയാതെവിഷമിച്ചിരുന്നതേയുള്ളു. 
''താൻ പേടിക്കെണ്ടടോ. എന്നോട് ഫ്രീ ആയി സംസാരിച്ചോ. ഞാനൊന്നും ചെയ്യുന്നില്ല.'' അതു കേട്ടപ്പോൾ അല്പം ആത്മധൈര്യം കിട്ടിയതു പോലെവിനോദിന്റെ മുഖം തെളിയാൻ തുടങ്ങി.
''ഇങ്ങനെയൊക്കെയാണിവിടെ. രണ്ടാഴ്ചത്തേക്കു കാണും. പിന്നെ എല്ലാവരും നല്ല 'കമ്പനി' യാകും.''

അതു കേട്ടു വിനോദ് ചിന്തിച്ചു. 'ഈ പരിപാടി രണ്ടാഴ്ചത്തേക്കുണ്ടാകുമെന്നോ? ഒരു രാത്രി സഹിക്കാൻ പറ്റിയില്ല. അപ്പോൾ പിന്നെ രണ്ടാഴ്ചത്തേക്ക് എങ്ങനെ സഹിക്കും?'
വിനോദ് മൗനം ദീക്ഷിച്ചിരിക്കുന്നതു കണ്ട് അയാൾ ചോദിച്ചു.''വിനോദിന്റെ വീടെവിടെയാ?''
''കോട്ടയത്ത്.'' അവൻ പതുക്കെ പറഞ്ഞു.

''വീട്ടിലാരൊക്കെയുണ്ട്?''

''അപ്പായും അമ്മയും ഒരു പെങ്ങളും.''

''പെങ്ങൾ ഇളയതോ മൂത്തതോ?''
''ഇളയത്.''

''അപ്പോൾ ഒറ്റ പുത്രനാണ്. ആ ഇനിയും ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് ഗീവർഗീസ് ഇടിച്ചെറിയ. സ്വദേശംപത്തനംതിട്ട. ഇവിടെ മൂന്നാം വർഷം പഠിക്കുന്നു.''

അയാൾ എന്തോ ആലോചിച്ചിട്ടു തുടർന്നുപറഞ്ഞു.''ഞാനിതൊക്കെ പറഞ്ഞെന്നേയുള്ളു. റാഗിങ് പിരിയഡിൽ സീനിയേഴ്‌സ് ആരും പേരു വെളിപ്പെടുത്തരുതെന്നാണ് ചട്ടം.'' അയാൾ ചിരിച്ചു. ''ഇതാരോടും പറയരുത്.''

''ഇല്ല.''

' തന്റെ' അമ്മയ്ക്കും അപ്പായിക്കും എന്താണു ജോലി? '

' അപ്പഒരു കമ്പനിയിൽ സെയ്‌ല്‌സ്് മാനേജർ ആയിരുന്നു. ഇപ്പോൾ ജോലിയില്ല. അമ്മ ഗവണ്മെ'ന്റ്ു സര്വീഇസിലാ. '

'ഏതു വകുപ്പിൽ? '

' റവന്യൂ വകുപ്പിൽ. '

' ഇപ്പോൾ എവിടെയാ?'

' കോട്ടയത്ത്. '

'അപ്പായി എന്താ ജോലി വിട്ടത്? '

' കമ്പനിയിൽ എന്തോ പ്രശ്‌നമുണ്ടായി. കൂടുതൽ അറിയില്ല.'

''ഞാൻ കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞു തരാം. അവ ഞാമ്പറയുമ്പോലെ കേട്ടു പ്രവർത്തിച്ചാൽ തനിക്കു നല്ലത്.'' അയാൾ ഒന്നു നിർത്തി.

''സീനിയേഴ്‌സിനെ എല്ലാം റാഗിങ് പിരിയഡിൽ 'സാർ' എന്ന് സംബോധന ചെയ്യണം. കൈലി ഉടുക്കരുത്. പാന്റ്‌സ് ഇട്ടുകൊണ്ട് കോളേജിൽ പോകരുത്. മുണ്ടു മാത്രമേ ഉടുക്കാവൂ. കളർ ഷർട്ടുകൾ ഒഴിവാക്കണം, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് ഒന്നും ചെയ്യരുത്. സീനിയേഴ്‌സ് പറയുന്നതിന് തർക്കുത്തരം ഒന്നും പറയരുത്.'' അയാൾപുഞ്ചിരിച്ചുകൊണ്ട്അവന്റെ മുഖത്തേക്കു നോക്കി.

'രക്ഷപ്പെടാൻ മറ്റൊരു വഴി കൂടി പറഞ്ഞു തരാം. സീനിയേഴ്‌സിന്റെ മുഖത്തേക്ക് കഴിവതും നോക്കരുത്. പ്രത്യേകിച്ച് തുറിച്ചു നോക്കരുത്. അത് അവരുടെ നോട്ടപ്പുള്ളിയാകാൻ ഇടയാക്കും. അഥവാ അറിയാതെ നോക്കിപ്പോയാൽ പെട്ടെന്ന് കണ്ണുകൾ മാറ്റിയേക്കണം.'

''ഇവയൊക്കെഅനുസരിച്ചാൽ തനിക്കു നല്ലത്. തന്നോട് ഒരു ഇഷ്ടം തോന്നിയിട്ടാണ് ഞാൻ അവിടെ നിന്നും വിളിച്ചുകൊണ്ടു വന്നത്. അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ്. ഏതെങ്കിലും പുതിയ പിള്ളാരെ ആരെങ്കിലും റാഗിംഗിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ മറ്റുള്ളവരിൽ നിന്നും റാഗിങ് ഇരട്ടി കിട്ടും. അതാണിവിടുത്തെ പ്രമാണം....രീതി. അതുകൊണ്ട് ഞാൻ രക്ഷപ്പെടുത്തി എന്നൊന്നും ആരോടും പറയരുത്. പറഞ്ഞതെല്ലാം മനസ്സിലായോ?''

''മനസ്സിലായി.'' വിനോദ് തലയാട്ടി.

വിനോദിന്റെ ശ്രദ്ധ അലമാരയിൽ ഇരിക്കുന്ന പച്ചമുളകിൽ തറഞ്ഞു നില്ക്കുന്നതു കണ്ട്ഗീവർഗീസ് ചോദിച്ചു.''അതെന്തിനാണെന്നറിയാമോ?''

''ഇല്ല.''

''വെളച്ചിൽ എടുക്കുന്നവർക്കു കൊടുക്കാനുള്ളതാ. ഇതേൽ രണ്ടെണ്ണം തിന്നുകഴിയുമ്പോൾ അഹങ്കാരം ഒക്കെ അവിടെ തീരും. എന്നിട്ടും ഒതുങ്ങാത്തവരുടെ മേൽ മറ്റൊരു പ്രയോഗം കൂടിയുണ്ട്. അതു തന്നോടു പറയുന്നില്ല. താൻ ഭയന്നു പോകും.പക്ഷേ ഞാനാരെയും റാഗ് ചെയ്യാറില്ല. അതുകൊണ്ട് ഉപയോഗിക്കാറുമില്ല. ഇന്നലെ ഇവിടെയുള്ള ഒരു സുഹൃത്തിന്റെം മുറിയിൽ ചെന്നപ്പോൾ കിട്ടിയതാ. അവൻ പുതിയ പിള്ളേര്ക്കി ട്ടു പണിയാൻ വച്ചിരുന്ന സാധനമാ. ഞാനതിങ്ങ് എടുത്തു കൊണ്ടു പോന്നു.''

അതു തിന്നുമ്പോഴുള്ള അവസ്ഥയെപ്പറ്റി ചിന്തിച്ചപ്പോൾവിനോദിന്റെ വായിൽ വെള്ളം ഊറി.

''താനിവിടെ ഇരിക്ക്. ഞാൻ ഒന്നിറങ്ങിയിട്ടു വരാം. കിടക്കണമെങ്കിൽ ഇവിടെ കിടന്നോ. ഇപ്പോൾ തന്റെ മുറിയിൽ കൊണ്ടുവിട്ടാൽ ഓരോരുത്തർ വന്ന് തന്നെ ശല്യം ചെയ്തുകൊണ്ടിരിക്കും.'' ഗീവർഗീസ് വെളിയിലേക്കു പോകാൻ തുനിഞ്ഞു.

''സാറെ, ഒരു ബ്ലേഡു തരാമോ?''

''പിന്നെയൊരു കാര്യംപറഞ്ഞേക്കാം. എന്നെ 'സാറെ' എന്നൊന്നും വിളിക്കണ്ടാ. അതിനാ എന്റെ പേര്ആദ്യമേപറഞ്ഞു തന്നത്. എന്താ ചോദിച്ചത്?''

''ബ്ലേഡ്.''

''എന്തിനാ?''

''ഈ മുറിമീശയൊക്കെ എടുത്തു കളയാൻ.'' വിനോദ് ഊറി ചിരിച്ചു.

അയാൾ ചിരിച്ചുകൊണ്ട് ഒരു ബ്ലേഡ് എടുത്തു കൊടുത്തിട്ടു വെളിയിലേക്കിറങ്ങി. പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു. ''ഞാനല്ലാതെ ആരു വന്നാലും കതകു തുറക്കരുത്. ഞാൻ കതകിൽ അഞ്ചുപ്രാവശ്യം മുട്ടും. അതാണ് സിഗ്നൽ. അകത്തുനിന്നും കുറ്റിയിട്ടേര്.''
അയാൾ നടന്നു പോയി. വിനോദ് കതകടച്ചു കുറ്റിയിട്ടു. തന്റെ മുഖത്ത് അങ്ങിങ്ങായി പൊങ്ങി നില്ക്കുന്ന രോമം വടിച്ചു കളഞ്ഞിട്ട് അവൻ ലൈറ്റണച്ചു.

ജനലിൽ കൂടി നേരിയ കാറ്റ് അടിച്ചു കയറി വരുന്നുണ്ട്. അവൻ സമയം നോക്കി. പന്ത്രണ്ട് ആകുന്നു.
നിദ്രയുടെ ലാളന അവനെ സ്പർശിച്ചുതുടങ്ങി.അവൻ ഉറങ്ങാതെ ഇരിക്കാൻ നന്നേ പാടു പെട്ടു. ജനലിന്റെ എഴികളിൽ കൂടി വെളിയിലേക്കു നോക്കി. ഭൂമിയുടെ ഭയം അകറ്റാൻ ചന്ദ്രനെന്ന കാമുകൻകൂട്ടിനെത്തിയിട്ടുണ്ട്. കൂടെ പാറാവു നില്ക്കുന്ന ദാസ•ാരെപ്പോലെ കണ്ണുകൾ ചിമ്മുന്ന താരകളും.. മാരുതന്റെഹുങ്കാരശബ്ദം.മരച്ചില്ലകളിൽ ഇരുന്നുറങ്ങുന്ന പക്ഷികളുടെ ഞെട്ടിയുണർന്നുള്ള കരച്ചിൽ. രാക്കിളികളുടെ ഇമ്പസ്വരത്തിലുള്ള ഗാനാലാപം. ആ സാമ്രാജ്യത്തിലെ അലകൾ കാതുകളിലെ നേരിയ തന്തുക്കളിൽ നിന്നും മാഞ്ഞു തുടങ്ങി.അക്ഷികളുടെ കവാടങ്ങൾ മെല്ലെ അടയുന്നു. ഇടയ്ക്കിടയ്ക്കു വീണ്ടും തുറക്കുന്നു.
ഇന്നു താൻ കേട്ട അസഭ്യങ്ങൾ! ഹോ ഭയങ്കരം തന്നെ. ബുദ്ധിയുള്ള പ്രൊഫെഷണൽ വിദ്യാര്ത്ഥി കൾ അശ്ലീലം പറയുന്ന സംസ്‌കാരത്തിൽ എത്തിച്ചേര്ന്നിഭരിക്കുന്നു. അതും അവരുടെ സംസ്‌കാരത്തിന്റെത ഭാഗമായി വളര്ന്നു കഴിഞ്ഞിരിക്കുന്നു.ഉറക്കം എപ്പോൾ തന്നെ ആലിംഗനം ചെയ്തുവെന്ന് അവൻ അറിഞ്ഞില്ല.

ഗീവർഗീസ് കതകിനു മുട്ടി വിളിക്കുന്നതു കേട്ട് വിനോദ് ഞെട്ടിയുണർന്നു. മെല്ലെ എഴുന്നേറ്റു കതകു തുറന്നു കൊടുത്തു.

''താൻ ഉറങ്ങിയോ?'' ഗീവർഗീസ് തിരക്കി.

''ഉം.''

''വരൂ. തന്റെ മുറിയിൽ കൊണ്ടു വിടാം.'' വിനോദ് അയാളെ പിന്തുടർന്നു. നടക്കുന്നതിനിടയ്ക്കു സമയം നോക്കി. ഒന്നര കഴിഞ്ഞിരിക്കുന്നു.

തന്റെ മുറിയിൽ കയറിയിട്ട് അവൻകിടക്ക വിരിച്ചിട്ടു.

''താൻ ഉറങ്ങിക്കോ. ഞാൻ പോകുന്നു. കതകുതുറന്നു കിടക്കട്ടെ. അല്ലെങ്കിൽ അതുമതി നാളെ തനിക്കു പ്രശ്‌നമുണ്ടാകാൻ.ഗുഡ് നൈറ്റ്.'' അവനെ നോക്കി പുഞ്ചിരിച്ചിട്ട്ഗീവർഗീസ് ഇടിച്ചെറിയ വെളിയിലേക്കിറങ്ങിപ്പോയി.

''ഗുഡ്‌നൈറ്റ്.'' വിനോദും തന്റെ ചുണ്ടുകൾ മെല്ലെ ചലിപ്പിച്ചു.

പുതിയ ദിനത്തിന്റെ വരവിൽ പ്രതിഷേധിച്ചാകാം ദൂരെ നിന്നും പട്ടികൾ കടിപിടികൂടുന്ന ശബ്ദം. പട്ടികള്ക്ക് അവയുടെ വിനോദങ്ങള്ക്ക്‌ന കൂടുതൽ ഇഷ്ടംഇരുട്ടാകുമോ?

അവൻ കിടക്കയിൽ യാതൊരു ശബ്ദവും ഉണ്ടാകാത്ത വിധത്തിൽ പമ്മിക്കിടന്നു.അപ്പോൾ അവന്റെദ കണ്മുങമ്പിൽ തന്റെത നഗ്‌നത ആട്ടിക്കൊണ്ടു നില്ക്കുന്ന ലൂയിയുടെ രൂപം തെളിഞ്ഞു വന്നു.

അയാൾ ഒരു മാനസികരോഗിയാണ്. അത് ഒരു മാനസികരോഗമാണ്. ആ രോഗത്തിനു ഒരു പേരുണ്ടല്ലോ. ഗോയെറിസം? പെര്വെുര്ടിാസം? എക്‌സ്ഹിബിഷനിസം? സെക്‌സ്ഹിബിഷനിസം? ഇവയിലേതാണ് കൂടുതൽ അനുയോജ്യമായ പേര്.? മലയാളത്തിൽ നഗ്‌നതാപ്രദര്ശ്‌നം എന്നു പറയാം!

ചികിത്സ നടത്തേണ്ട മാരകരോഗം. ചികിത്സിക്കുന്നില്ല എങ്കിൽ അത്തരക്കാർ വരും കാലങ്ങളിൽസമൂഹത്തിന് പ്രത്യേകിച്ച്‌സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവും. അത് അസംതൃപ്തമായ ലൈംഗിക ജീവിതത്തിന്റെസയോ അപക്വമായ ലൈംഗിക ജീവിതത്തിന്റെഅയോ ബഹിസ്സ് സ്ഫുരണമാകാം. ലൈംഗിക വൈകൃതത്തിന്റെ് മുന്നോടിയാവാം. പക്ഷേവിവാഹജീവിതം തുടങ്ങിയിട്ടില്ലാത്ത കോളേജ് പഠനകാലത്ത്അയാള്ക്ക് എന്തു ലൈംഗിക അസംതൃപ്തി?. ലൈംഗിക അസംതൃപ്തിയെന്നത് വിവാഹിതരുടെ ഇടയിൽ കാണുന്ന കാര്യമല്ലേ?

റാഗിങ് മൂലംഇവിടെയുള്ള സീനിയർ വിദ്യാര്ത്ഥി കള്‌ക്കൊിക്കെആ രോഗം പിടിപെട്ടുവോ? ഒന്നുകിൽ മറ്റുള്ളവരെ തന്റെി നഗ്‌നത കാട്ടി,അല്ലെങ്കിൽ മറ്റുള്ളവരുടെ നഗ്‌നത കണ്ട്വ്യര്ത്ഥകമായൊരു ലൈംഗിക സുഖം ആസ്വദിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെല അവിഭാജ്യ ഘടകമായതു പോലെയാണ് അത് ഇന്ന് എല്ലായിടത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നത്?
ഇവിടുത്തെ ഉന്നത വിദ്യാഭ്യാസത്തിലൂടെ ഒരുവന് ദാനം കിട്ടുന്ന പട്ടം ആകാം, ആ സ്വഭാവം!
ഉറക്കം വരാതെ കട്ടിലിൽ കിടക്കുമ്പോൾതാൻ ഹോസ്റ്റലിൽ വന്നു കയറിയതു മുതൽ അപ്പോൾ വരെയുള്ള സംഭവങ്ങൾ ഓരോന്നോരോന്നായി വിനോദിന്റെയ മനസ്സിലൂടെ ഒഴുകി വരാൻ തുടങ്ങി.ഒരിക്കലും മറക്കാൻ കഴിയാത്ത തന്റൈ അന്നത്തെ അനുഭവങ്ങളും സീനിയർ വിദ്യാര്ത്ഥി കളുടെ പെരുമാറ്റ വൈകൃതങ്ങളും ഒക്കെ അവന്റെ! മുമ്പിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു.താൻ എങ്ങനെയാണു ഇങ്ങനെയൊരവസ്ഥയിൽ വന്നു പെട്ടത്? താൻ എങ്ങനെയാണ് ഈ കോളേജിൽ തന്നെ വന്നു പെട്ടത്? ഈ ക്രൂരന്മാരുടെയും ദുഷ്ടന്മാരുടെയും ഇടയിൽ.
ഒരിക്കലും ഈ കോളേജിൽ ചേരണമെന്ന് ആഗ്രഹിച്ചിട്ടില്ല. അപേക്ഷയിൽ എഴുതിക്കൊടുത്തത് കേരളത്തിലെ ഏറ്റവും പ്രമുഖ കോളേജ്ആയിരുന്നു. അവിടെ പഠിക്കണമെന്നായിരുന്നു തന്റെ് മോഹം. കണക്കിന് നൂറു ശതമാനം മാര്ക്ക് , നൂറ്റന്പ.തിൽനൂറ്റന്പരതും ഫിസിക്‌സിനും കെമിസ്ട്രിക്കും നൂറ്റന്പ തിൽ നൂറ്റിനാല്പുത്തിയോന്നു വീതവും മാര്ക്കു കൾനേടിയിട്ടും ഇവിടെ വന്നു പെട്ടുവെങ്കിൽ അതു വിധിയല്ലാതെന്താണ്? ആവശ്യപ്പെട്ട കോളേജ് കിട്ടാഞ്ഞതിനെപ്പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞത്, ഈ വര്ഷം് വിദ്യാര്ത്ഥി യുടെ താമസസ്ഥലം നോക്കിയാണ് കോളേജ് നല്കിിയതെന്നാണ്. പിടിപാടുള്ള ആര്‌ക്കൊലക്കെയോ വേണ്ടി പഴയ അലോട്‌മെന്റ്ജ രീതി മാറ്റിയതാവും. എന്തു തന്നെയായാലും അതു തന്റൈ വിധി. തനിക്കു വേണ്ടി എഴുതപ്പെട്ടിരിക്കുന്ന ആ വിധി തന്നെ ഇവിടെ കൊണ്ടെത്തിച്ചതാവും.

എപ്പോഴും കഞ്ചാവിൻ പുകയുടെ ഗന്ധം നിറഞ്ഞു നില്ക്കുന്ന ഈ കോളേജ് എന്താണു തനിക്കു വേണ്ടി കരുതി വച്ചിരിക്കുന്നത് എന്നാര്ക്ക റിയാം.. നാശമോ...രക്ഷയോ? അറിയില്ല.
അധികാര കേന്ദ്രങ്ങളിൽ പിടിപാട് ഇല്ലാത്തവർ ഒന്നുകിൽ മിണ്ടാതെ അനുഭവിക്കുക. അല്ലെങ്കിൽ ധൈര്യമായി പ്രതികരിക്കുക. പ്രതികരിക്കാൻ പറ്റുന്നില്ലെങ്കിൽ മുറുമുറുത്തു കൊണ്ടും അനുഭവിക്കാം. അതിനും സാധിക്കുന്നില്ലെങ്കിൽ പോയി മരിക്കുക.

അന്ധനായി ബധിരനായി വിഡ്ഢിയായി ഭോഷനായി മരവിച്ചവനായി നിര്ജ്ജീ്വനായി ഇവിടെ ജീവിക്കാനാണു കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. അങ്ങനെയേ ഈ ലോകത്തിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അവർ കരുതുന്നത്.

ഇവിടുത്തെ ഒന്നാം വര്ഷ് വിദ്യാര്ത്ഥി കള്ക്ക് സ്വാതന്ത്ര്യമുണ്ടോ? സ്വകാര്യമെന്നു പറയാൻ എന്തെങ്കിലുമുണ്ടോ? എല്ലാം വെറുതെ കടലാസ്സിൽ എഴുതി വച്ചിട്ടുണ്ടെന്നു മാത്രം. സ്വാതന്ത്ര്യം കവര്‌ന്നെ ടുക്കാൻ കഴിവുള്ളവർ മനുഷ്യരുടെ മേൽ വാഴുന്നു. സമൂഹത്തെ അടിച്ചമര്ത്തു ന്നു.കാലാകാലങ്ങളിൽ എല്ലായിടത്തും കണ്ടു പരിചയമുള്ള ആ പ്രകൃതി നിയമം തന്നെയാണിവിടെയും. ഒരു വിദ്യാഭ്യാസത്തിനും ഇതുവരെയും അതു മാറ്റാൻ സാധിച്ചിട്ടില്ല. എന്തുകൊണ്ട്?

ഇടനാഴിയിലൂടെ ആരൊക്കെയോ നടക്കുന്ന കാൽ പെരുമാറ്റശബ്ദം കേള്ക്കുനന്നു. വിനോദിന്റെ ഉള്ളിൽ നടുക്കം അനുഭവപ്പെട്ടു. അവർ തന്നെ പിടിച്ചുകൊണ്ടുപോകാൻ ഇങ്ങോട്ടു വരികയാവുമോ? കണ്ണുകൾ തുറന്നു പിടിക്കാൻ പോലും ഭയം തോന്നുന്നു. ഉണര്ന്നി രിക്കുന്നുവെന്നറിഞ്ഞാൽ പിടിച്ചു കൊണ്ടു പോയാലോ? മനസ്സാക്ഷിയില്ലാത്ത മൃഗങ്ങൾ ധാരാളം ഉണ്ടിവിടെ. കടിച്ചുകീറി പല്ലുകൾ കുത്തിക്കയറ്റും. നഖങ്ങൾ കൊണ്ടു മാന്തിക്കീറും. മുള്ളുകൾ അടിച്ചു കയറ്റും. പ്രതിരോധിക്കാനോ പ്രതികരിക്കാനോ പറ്റില്ല.

കിടക്കുന്ന മുറിയുടെ കതക് അടച്ചിടാൻ പാടില്ല. കുളിമുറിയുടെ കതക് അടച്ചിടാൻ പാടില്ല. കക്കൂസിന്റെമ കതക് അടച്ചാൽ പോലും കുറ്റിയിടരുത് എന്നാണു റാഗിങ് കാലത്തെ നിയമം.
കേട്ടപ്പോൾ ഞെട്ടിപ്പോയി. ഉള്ളാകെ വിറങ്ങലിച്ചുപോയി. ആരോടു പറയാൻ?
ഇവിടെ നിയമങ്ങൾ ഉണ്ടാക്കുന്നവരും നിയമപാലകരും ഒരേ ദുഷ്ട വര്ഗ്ഗംയ തന്നെ. ഇതാണ് വിദ്യാഭ്യാസം കൂടിയര്മകറ്റുള്ളവര്ക്കും നല്കുന്ന വ്യക്തിസ്വാതന്ത്ര്യം. തങ്ങൾ ഇപ്പോൾ സ്വന്തവ്യക്തിത്വമോ അസ്തിത്വമോ ഇല്ലാത്തവർ ആണ്. തങ്ങൾ ഇപ്പോൾ സ്വകാര്യ രഹസ്യങ്ങളില്ലാത്തവ്യക്തികൾ ആണ്. ജീവനില്ലാത്ത പ്രദര്ശ!നവസ്തുവാണ്. തങ്ങള്ക്കുങ സ്വകാര്യ ജീവിതമില്ല. പരസ്യജീവിതമേയുള്ളൂ.

ഇത് ഇരുട്ടിന്റെക പ്രവൃത്തികളുടെ സമയമാണ്. ഭയപ്പെടേണ്ട സമയം. ഇരുട്ടിന്റെറ ശക്തികൾ വാണരുളുന്ന സമയം.അവൻ കിടക്കയിൽ ചുരുണ്ടി കൂടിക്കിടന്നു. പെട്ടെന്ന് പുതപ്പിനുള്ളിലേക്കു വലിഞ്ഞു കയറി. വീണ്ടും ആരോ ഇടനാഴിയിലൂടെ വരുന്നു. അവന്റെി ഉള്ളിൽ വീണ്ടും നടുക്കം അനുഭവപ്പെട്ടു.

ഒരു തടവറയിൽ പെട്ടു പോയവന്റെ! മാനസികാവസ്ഥയിലായിരുന്നു അവൻ, അപ്പോൾ.
ഭീകരത സൃഷ്ടിക്കുന്ന തടവറ.

വിശാലമായ മുറിയാണു കിട്ടിയിരിക്കുന്നത്. മൂന്നു കിടക്കകളും മേശകളും കസേരകളും ഉള്ള വലിയ മുറി. അതിനു രണ്ട് ഇരട്ടജനലുകളും ഉണ്ട്. ജനലുകൾ തുറന്നു കിടക്കുന്നു. എന്നിട്ടും ആ മുറി അവനൊരു തടവറയുടെ അനുഭവമാണ് ഉണ്ടാക്കുന്നത്.ജനലിലൂടെ വെളിയിലെ വെളിച്ചത്തിലേക്കു പോലും നോക്കാൻ ഭയം.

ഏകനാകുന്ന ഏതൊരു മനുഷ്യന്റ്യെും അവസ്ഥ പോലെ. ഏകനാകുമ്പോൾ മൃഗങ്ങളെ മാത്രം ഭയന്നാൽ പോരാ. മൃഗതുല്യരായമനുഷ്യരെയും ഭയക്കണം.അപ്പോൾ ഈ സുന്ദരമായ അന്തരീക്ഷം അവനെ ഭയപ്പെടുത്താൻ തുടങ്ങും. തുറന്ന പ്രദേശങ്ങൾ തടവറയുടെ പ്രതീതി ജനിപ്പിക്കും. ചുറ്റുമുള്ള പ്രകൃതിഭീകരജീവിയായി മാറും. ഈ ലോകംതന്നെ അവനു തന്റെൂശത്രുവായി പരിണമിക്കും. ഹോ എത്ര പരിതാപകരമായ അവസ്ഥ. എത്ര കഷ്ടം!

താൻ ഈ നരകത്തിലേക്കു വരാൻ പാടില്ലായിരുന്നു. എന്തിനാണ് ഈ പ്രൊഫെഷൻ തെരഞ്ഞെടുത്തത്?അതല്ലേ ഇവിടേക്കു വരേണ്ടി വന്നത്? തനിക്ക് ഈ പ്രൊഫെഷനിൽ അത്ര വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഇന്നു പഠിച്ച് എഞ്ചിനീയർ ആയാൽ തന്നെ ജോലി കിട്ടാൻ പ്രയാസമുള്ള കാലം. രണ്ടു വര്ഷകമായി ജോലിയില്ലാതെ നില്ക്കുന്ന എഞ്ചിനീയര്മാലർ തന്റെട ബന്ധുക്കളിൽ ഉണ്ടെന്നറിഞ്ഞിട്ടും ഇതിനു വന്നു ചേര്ന്നകത് എന്തിന്? ഇവിടുത്തെ കാട്ടാളന്മാരുടെ റാഗിങ് അനുഭവിച്ചുകൊണ്ട് വ്യക്തിത്വം നശിച്ച ഒരു അടിമയായി രൂപാന്തരപ്പെടുവാനോ?
ജീവിതത്തിൽ നാമറിയാതെ എന്തോക്കെയോ നടക്കുന്നു. നമ്മുടെ മുമ്പിൽ തുറന്നു കിട്ടുന്നനാം അറിയാത്ത നാം ആഗ്രഹിക്കാത്ത വഴികളിലൂടെയൊക്കെ നടക്കുന്നു. ആരാണ് ആ വഴികൾ നമുക്കു വേണ്ടി തുറന്നിടുന്നത്? നാം നടക്കാൻ ഇഷ്ടപ്പെടാത്ത ആ വഴികൾ.

അല്പ നേരം എഴുന്നേറ്റിരിക്കണമെന്ന് അവനു തോന്നി. വയറിനുള്ളിൽ വല്ലാത്ത കാളൽ...വല്ലാത്ത എരിച്ചിൽ. ഇന്ന് ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിച്ചതിനാലാവും. കുറച്ചു വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് അപ്പോൾ തോന്നി. എങ്കിലും എഴുന്നേല്ക്കാറനുള്ള ധൈര്യമില്ല.

എപ്പോഴാണു കഴുകന്മാർ വീണ്ടും വരുക എന്നാര്ക്കകറിയാം. കഴുകന്മാർ തലയ്ക്കു മീതെ പറക്കുന്നുണ്ട്. ഏതു സമയത്തും താൻ അവയുടെ ഇരയായിത്തീരാം.

സൃഷ്ടിക്ക് എവിടെയൊക്കെയോ തെറ്റിയിരിക്കുന്നു. സൃഷ്ടാവിനു തീര്ച്ച യായും തെറ്റില്ല. അപ്പോൾ ആ പിഴവുകൾ സംഭവിച്ചതു സൃഷ്ടിക്കു തന്നെയാണ്. ശരീരത്തിന്റെരയും മനസ്സിന്റ്യെും ഓരോ അണുവിലേക്കും വേരിറക്കിക്കഴിഞ്ഞ പിഴവുകൾ. എല്ലാ അവയവങ്ങളിലും പടര്ന്നു കയറിഓരോ കോശത്തിലും ചെന്നെത്തിയ ആ വേര് ഒരു സഹജീവിയുടെ നഗ്‌നതയിലേക്കു തുറിച്ചു നോക്കുന്നു. ആ കണ്ണുകളിൽ പരിഹാസമാണോ?ആര്ത്തിിയാണോ? ദാഹമാണോ?

(തുടരും..........)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP