Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്ക സ്വപ്‌നത്തിൽ കാണുന്ന ആയുധങ്ങൾ വികസിപ്പിച്ചെടുത്ത് റഷ്യയും ചൈനയും; ലോക പൊലീസ് പദവി നഷ്ടമാകുമെന്ന് ഭയന്ന് പെന്റഗൺ; റഷ്യചൈന ബന്ധം ലോകത്തിന്റെ ഭാവി മാറ്റി മറിക്കുമോ...?

അമേരിക്ക സ്വപ്‌നത്തിൽ കാണുന്ന ആയുധങ്ങൾ  വികസിപ്പിച്ചെടുത്ത് റഷ്യയും ചൈനയും; ലോക പൊലീസ് പദവി നഷ്ടമാകുമെന്ന് ഭയന്ന് പെന്റഗൺ; റഷ്യചൈന ബന്ധം ലോകത്തിന്റെ ഭാവി മാറ്റി മറിക്കുമോ...?

മേരിക്ക ലോക പൊലീസാണെന്നും ലോകത്ത് നടക്കുന്ന ഏത് സംഭവത്തിലും ഇടപെടാനും നടപടിയെടുക്കാനും അമേരിക്കയ്ക്ക് അധികാരവും ശക്തിയുമുണ്ടെന്നത് ആരൊക്കെ അംഗീകരിച്ചില്ലെങ്കിലും അത് യാഥാർത്ഥ്യമാണ്. ഇറാഖിലും, സിറിയയിലും തെക്കൻ ചീനാ കടലിലിലും കൊറിയൻ പ്രദേശത്തും മറ്റുമുള്ള അമേരിക്കയുടെ ഇടപെടൽ ഇതിനുള്ള ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ ലോകത്തിൽ പുതിയ ശാക്തിക ധ്രുവീകരണം നടക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ഈ അപ്രമാദിത്വം അധികകാലം തുടരാൻ സാധിക്കില്ലെന്നാണ് ഏറ്റവും പുതിയ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. അമേരിക്കയുടെ പരമ്പരാഗത വൈരികളായ റഷ്യയും ചൈനയും കൂട്ട് ചേരുന്നതാണ് യുഎസിന് ഭീഷണി ഉയർത്തിയിരിക്കുന്നത്. അമേരിക്ക സ്വപ്‌നത്തിൽ കാണുന്ന ആയുധങ്ങൾ റഷ്യയും ചൈനയും ചേർന്ന് വികസിപ്പിക്കുന്നതാണ് ഇപ്പോൾ പെന്റഗണിന് തലവേദനയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ലോക പൊലീസ് പദവ് നഷ്ടപ്പെടുമോയെന്ന് വാഷിങ്ടൺ ആകുലപ്പെടുന്നുമുണ്ട്.റഷ്യചൈന ബന്ധം ലോകത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുമോയെന്ന ചോദ്യം ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ചൈനയും റഷ്യയും സമീപകാലത്ത് സൈനിക രംഗത്ത് വൻ കുതിച്ച് ചാട്ടം നടത്തിയിട്ടുണ്ടെന്നും ഇതിലൂടെ സൈനിക മേൽക്കോയ്മയ്ക്കുള്ള മത്സരത്തിൽ അമേരിക്ക പിന്നിലായിപ്പോകുമെന്ന ഭീഷണി ഉയർന്നിരിക്കുകയാണെന്നും യുഎസ് പ്രതിരോധ ഒഫീഷ്യലുകൾ തന്നെ സമ്മതിച്ച കാര്യമാണ്.മോസ്‌കോയും ബീജിംഗും പുതിയ എയർക്രാഫ്റ്റുകളിൽ വൻതോതിൽ നിക്ഷേപിക്കുന്നുണ്ടെന്നും ഇവരുടെ പുതിയ ജെറ്റുകൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗതയേറിയവയാണെന്നും മുതിർന്ന പെന്റഗൺ തലവൻ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ കുതിച്ചു ചാട്ടത്തിൽ ഭയചകിതരായ അമേരിക്കൻ ഒഫീഷ്യലുകൾ തങ്ങളുടെ ഫൈറ്റർ ജെറ്റ് പ്രോഗ്രാമിനെക്കുറിച്ച് പുനർ ചിന്തനം നടത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റിൽ ഐസിസിനെതിരായ പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചത് ഈ പ്രോഗ്രാമിലെ ജെറ്റുകളാണ്.

പ്രതീക്ഷിച്ചതിനേക്കാൾ വേഗതയുള്ള എയർപ്ലെയിനുകൾ റഷ്യയും ചൈനയും ചേർന്ന് വികസിപ്പിച്ചെടുത്ത കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നാണ് യുഎസ് എയർഫോഴ്‌സിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായ ലെഫ്റ്റനന്റ് ജനറൽ ജെയിംസ് ഹോംസ് സമ്മതിച്ചിരിക്കുന്നത്.സുഖോയ് എസ് യു34ഉം എസ് യു35എസ് സൂപ്പർമാന്യുവെറബിൾ മൾട്ടിറോൾ ഫൈറ്റേർസുമാണ് റഷ്യയുടെ പ്രധാന സ്‌ട്രൈക്ക് ഫോഴ്‌സുകളായി വർത്തിക്കുന്നത്. ചൈനയാകട്ടെ അഭ്യന്തരമായി നിരവധി ജെറ്റുകൾ വിജയകരമായി നിർമ്മിച്ചിട്ടുണ്ട്. ജെ15 ഫ്‌ലൈയിങ് ഷാർക്ക് അതിൽപെട്ട ഒരു ജെററാണ്.ഇതിന് പുറമെ ലോകത്തിലെ ഏറ്റവും വലിയ ആർമിയുള്ളതും ചൈനയ്ക്കാണ്. നിലവിൽ രണ്ടു മില്യൺ പേരാണ് ചൈനയുടെ സേനയിലുള്ളത്. ഇതും അമേരിക്കയ്ക്ക് തലവേദനയുയർത്തുന്ന കാര്യമാണ്.

റഷ്യയും ചൈനയും സാങ്കേതികത്തികവാർന്ന ആയുധങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇത് ഈ രംഗത്ത് അമേരിക്കയെ പിന്നിലാക്കാൻ മാത്രം കരുത്താർന്നതാണെന്നുമുള്ള ഉത്കണ്ഠ പ്രകടിപ്പിച്ച് പെന്റഗണ് വേണ്ടി ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന ഫ്രാങ്ക് കെൻഡാൽ കഴിഞ്ഞ വർഷം രംഗത്തെത്തിയിരുന്നു.ഒരു ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി ഹിയറിംഗിനിടെയാണ് അദ്ദേഹം ഈ ആശങ്ക പ്രകടിപ്പിച്ചിരുന്നത്. ഈ അവസരത്തിൽ അമേരിക്ക വൻ ആപത്തിനെയാണ് നേരിടുന്നതെന്നും കാര്യങ്ങൾ വഷളായി വരുകയാണെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നത്. ഇരുരാജ്യങ്ങളും മികവാർന്ന എയർക്രാഫ്റ്റ് കാരിയറുകളും സാറ്റലൈറ്റ് ടെക്‌നോളജികളും വികസിപ്പിക്കുന്നത് യുഎസിനെ ലക്ഷ്യമിട്ടാണെന്നായിരുന്നു കെൻഡാൽ ആശങ്കപ്പെട്ടിരുന്നത്. ചൈനയും റഷ്യയും മറ്റ് രാജ്യങ്ങളും സ്വന്തമായി ആയുധങ്ങൾ വികസിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സാങ്കേതിക രംഗത്ത് യുഎസിന്റെ മേധാവിത്വം നിലനിർത്താൻ ശക്തമായ നീക്കം ആവശ്യമാണെന്ന് യുഎസ് ഡെപ്യൂട്ടി ഡിഫെൻസ് സെക്രട്ടറിയായ റോബർട്ട് വർക്കും കഴിഞ്ഞ വർഷം മുന്നറിയിപ്പേകിയിരുന്നു.

യുഎസിന്റെ സുരക്ഷിതത്വത്തിന് റഷ്യയും ചൈനയും ഏറ്റവും വലിയ ഭീഷണിയാണുയർത്തുന്നതെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ യുഎസ് മിലിട്ടറി നേതൃത്വം പുറപ്പെടുവിച്ച റിപ്പോർട്ട് മുന്നറിയിപ്പേകിയിരുന്നു.20ാം നൂററാണ്ടിൽ യുഎസിന് ലോകത്തിന്റെ മുകളിൽ അതിന്റെ സൈനിക മേധാവിത്വം നിലനിർത്താൻ സാധിച്ചിട്ടുണ്ടെങ്കിലും ഇനി അത് അധികകാലം തുടരാനാവില്ലെന്നും പ്രസ്തുത റിപ്പോർട്ട് മുന്നറിയിപ്പേകിയിരുന്നു. റഷ്യയും ചൈനയുമടക്കമുള്ള വിവിധ രാജ്യങ്ങൾ സ്വന്തമായി അത്യന്താധുനിക ആയുധങ്ങൾ നിർമ്മിക്കുന്നത് യുഎസിന് ഭീഷണിയാണെന്നും അതിലൂടെ യുഎസിന്റെ മേധാവിത്വം തകരുമെന്നുമാണ് പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. റഷ്യയ്ക്കും ചൈനയ്ക്കും പുറമെ ഇറാനും നോർത്തുകൊറിയയും വർധിച്ച ആയുധ പ്രാപ്തിയിലൂടെ യുഎസിന് ഭീഷണി ഉയർത്തുന്നുവെന്നും ആ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.മാറുന്ന ലോകസാഹചര്യത്തിൽ ചൈനയും റഷ്യയും തമ്മിൽ യുഎസ് യുദ്ധം ചെയ്യാൻ നിർബന്ധിതമാകുമെന്നും അത് മുന്നറിയിപ്പേകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP