Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഫ്ഗാൻ കസറിയെങ്കിലും ആഫ്രിക്കൻ കരുത്ത് പതറിയില്ല; ട്വന്റി ട്വന്റി ലോകകപ്പിൽ സെമി സാധ്യത നിലനിർത്തി ദക്ഷിണാഫ്രിക്ക

അഫ്ഗാൻ കസറിയെങ്കിലും ആഫ്രിക്കൻ കരുത്ത് പതറിയില്ല; ട്വന്റി ട്വന്റി ലോകകപ്പിൽ സെമി സാധ്യത നിലനിർത്തി ദക്ഷിണാഫ്രിക്ക

മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പിൽ സെമിസാധ്യത ദക്ഷിണാഫ്രിക്ക നിലനിർത്തി. അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ 37 റൺസ് ജയത്തോടെ ദക്ഷിണാഫ്രിക്ക ഐസിസി ട്വന്റി-20 ലോകകപ്പിൽ സെമിസാധ്യത നിലനിർത്തി. ഗ്രൂപ്പ് ഒന്നിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനോടു രണ്ടു വിക്കറ്റിന് ദക്ഷിണാഫ്രിക്ക തോറ്റിരുന്നു. സ്‌കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ചിന് 209, അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 172ന് ഓൾ ഔട്ട്.

വാങ്കഡെയിലെ ആദ്യം ബാറ്റുവീശിയ ദക്ഷിണാഫ്രിക്കയ്ക്കു മികച്ച തുടക്കമാണു ലഭിച്ചത്. അഞ്ചു റൺസെടുത്ത ഹാഷിം അംല തുടക്കത്തിലേ വീണെങ്കിലും ക്വിന്റൺ ഡികോക്കും ഫഫ് ഡുപ്ലെസിസും അതിവേഗം സ്‌കോറുയർത്തി. ഡികോക്ക് 31 പന്തിൽ 45 റൺസെടുത്തു പുറത്താകുമ്പോൾ ഒൻപത് ഓവറിൽ സ്‌കോർ 90 റൺസിലെത്തിയിരുന്നു. അടുത്ത കാലത്തായി മോശം ഫോമിലായിരുന്ന എ.ബി. ഡിവില്യേഴ്‌സിന്റെ കടന്നാക്രമണമായിരുന്നു പിന്നീട്. അഞ്ചു പടുകൂറ്റൻ സിക്‌സറുകളടക്കം 64 റൺസെടുക്കാൻ ഡിവില്യേഴ്‌സിനു വേണ്ടിവന്നത് 29 പന്തുകൾ. ഡുപ്ലെസിസ് (41), ഡേവിഡ് മില്ലർ (8 പന്തിൽ 19) എന്നിവരാണ് മറ്റു പ്രധാന സ്‌കോറർമാർ.

ദക്ഷിണാഫ്രിക്ക പോലും പ്രതീക്ഷിക്കാത്ത കടന്നാക്രമണമാണ് മറുപടി ബാറ്റിംഗിൽ അഫ്ഗാൻ നടത്തിയത്. മുഹമ്മദ് ഷെഹ്‌സാദായിരുന്നു വെടിക്കെട്ടിനു തിരികൊളുത്തിയത്. കെയ്ൽ അബോട്ട് എറിഞ്ഞ രണ്ടാം ഓവറിൽ മൂന്നു തവണയാണ് പന്ത് ഗാലറിയിലേക്കു പറന്നിറങ്ങിയത്. ബൗളിങ് സെൻസേഷൻ കഗിസോ റബാഡയെയും ഷെഹ്‌സാദ് വെറുതെ വിട്ടില്ല. മൂന്നാം ഓവർ എറിയാനെത്തിയ യുവതാരത്തിനെതിരേ അടിച്ചുകൂട്ടിയത് 14 റൺസ്. നാലാം ഓവറിൽ അഫ്ഗാൻ 50 കടന്നു. ഇതിൽ 47 റൺസും ഷെഹ്‌സാദിന്റെ ബാറ്റിൽനിന്ന്. എന്നാൽ, നാലാം ഓവറിലെ അവസാന പന്തിൽ ക്രിസ് മോറിസ് ഷെഹ്‌സാദിന്റെ കുറ്റിയെടുത്തു. 19 പന്തിൽ അഞ്ചു സിക്‌സറുകളും നാലു ഫോറുമടക്കമായിരുന്നു വെടിക്കെട്ടുവീരന്റെ 47 റൺസ്.

210 എന്ന വമ്പൻ ലക്ഷ്യം പിന്തുടർന്ന അവർ പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയ്‌ക്കെതിരേ 20 ഓവറിൽ 172 റൺസ് അടിച്ചുകൂട്ടി. ഓപ്പണർ മുഹമ്മദ് ഷെഹ്‌സാദിന്റെ തകർപ്പൻ പ്രകടനമാണ് അഫ്ഗാന്റെ കുതിപ്പിന് ഇന്ധനം പകർന്നത്. 19 പന്തിൽ നിന്ന് മൂന്നു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും പായിച്ച ഷെഹ്‌സാദ് 44 റൺസ് നേടിയാണ് പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP