Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈസ്റ്റർ ആശംസ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പാക്കിസ്ഥാനിയെ പരിചയക്കാരൻ കുത്തിക്കൊന്നു; യുകെയിൽ വംശീയത അതിരു വിടുന്നത് ഭയന്ന് പൊലീസ്

ഈസ്റ്റർ ആശംസ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പാക്കിസ്ഥാനിയെ പരിചയക്കാരൻ കുത്തിക്കൊന്നു; യുകെയിൽ വംശീയത അതിരു വിടുന്നത് ഭയന്ന് പൊലീസ്

പാക്കിസ്ഥാനിൽ നിന്നും യുകെയിലെത്തി ഗ്ലാസ്‌കോയിൽ കോർണർ ഷോപ്പ് നടത്തി ജീവിക്കുന്ന ആസാദ ഷാ എന്ന 40കാരൻ കുത്തേറ്റ് മരിച്ചു. ഈസ്റ്റർ ആശംസ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ പരിചയക്കാരന്റെ കുത്തേറ്റാണ് ഇയാൾ മരിച്ചിരിക്കുന്നത്. വംശീയത അതിരു വിടുന്നത് ഭയന്ന് അത് തടയാൻ പൊലീസ് ഇവിടെ സദാ ജാഗരൂകമായിരിക്കുകയാണ്.

ആക്രമണത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് കാര്യമായ പരുക്കേറ്റാണ് മരണം സംഭവിച്ചത്.' ഗുഡ് ഫ്രൈഡേ ആൻഡ് എ വെരി ഹാപ്പി ഈസ്റ്റർ, എസ്പെഷ്യലി ടു മൈ ബിലൊവഡ് ക്രിസ്റ്റ്യൻ നാഷൻ' എന്ന് ഫേസ്‌ബുക്കിൽ ആശംസ കുറിച്ചിട്ട് നാല് മണിക്കൂറിനുള്ളിലാണ് ആസാദ് കുത്തേറ്റ് മരിച്ചത്. സ്നേഹധനനായ ജീസസ് ക്രൈസ്റ്റിന്റെ പാത പിന്തുടർന്നാൽ മാത്രമേ രണ്ട് ലോകങ്ങളിലും വിജയിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ആസാദിന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 32 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.വംശീയത മൂത്തിട്ടാണ് പ്രതി കൊലപാതകത്തിന് പ്രേരിപ്പിക്കപ്പെട്ടതെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഗ്ലാസ്‌കോടിയെ മിനാർഡ് റോഡിൽ ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു ആസാദിനെ കണ്ടെത്തിയിരുന്നത്.തുടർന്ന് അദ്ദേഹത്തെ ക്യൂൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയായിരുന്നു.

അവിടെ വച്ചായിരുന്നു മരണം. ഷാസ് ഹെൽത്ത് ആൻഡ് ഫിറ്റ്നസിന്റെ സെൽഫ്-എംപ്ലോയ്ഡ് ഓണർ എന്നാണ് തന്റെ ഫേസ്‌ബുക്ക് പേജിൽ അദ്ദേഹം വിവരിച്ചിരിക്കുന്നത്.താൻ പ്രാർത്ഥിക്കുന്നതിന്റെ ദൃശ്യങ്ങളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അദ്ദേഹം കൊടുത്തിരുന്നു.എല്ലാ മനുഷ്യരെയും നിരുപാധികം സ്നേഹിക്കാൻ അദ്ദേഹം തന്റെ മുൻ പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നു. സ്നേഹധനനും വിശാലഹൃദയനുമായ മനുഷ്യനായിരുന്നു ആസാദെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള നിരവധി പേർ വ്യക്തമാക്കിയിരിക്കുന്നത്.

ആസാദിനെ ഓർത്തു കൊണ്ടുള്ള വിജിലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. പ്രദേശത്തെ വേവർലി ഗാർഡൻസിനോട് ചേർന്നുള്ള സ്ഥലത്താണിത് സംഘടിപ്പിച്ചത്.ആസാദിന്റെ കുടുംബത്തിന് വേണ്ടി ഗോഫണ്ട്മി എന്ന വെബ്സൈറ്റിൽ ഒരു ഫണ്ട്റൈസിങ് കാംപയിൻ വെള്ളിയാഴ്ച ആരംഭിച്ചിട്ടുണ്ട്. ആറ് മണിക്കൂറിനുള്ളിൽ ഇതിലേക്ക് 5000 പൗണ്ടാണ് ലഭിച്ചിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP