Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ബെന്നി ബഹനാനെ കണ്ടപ്പോൽ ഹൈബി ഈഡന് സങ്കടം സഹിച്ചില്ല; വികാരാധീനനായി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു; പുറത്തുതട്ടി ആശ്വസിച്ച് ബെന്നി: വീഡിയോ കാണാം..

മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ബെന്നി ബഹനാനെ കണ്ടപ്പോൽ ഹൈബി ഈഡന് സങ്കടം സഹിച്ചില്ല; വികാരാധീനനായി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു; പുറത്തുതട്ടി ആശ്വസിച്ച് ബെന്നി: വീഡിയോ കാണാം..

കൊച്ചി: കോൺഗ്രസ് എ ഗ്രൂപ്പിന്റെ തലച്ചോറാണ് ബെന്നി ബെഹനാൻ. ഉമ്മൻ ചാണ്ടിയുടെ വലംകൈ. ഇങ്ങനെയൊക്കെ ആണെങ്കിലും കൊച്ചിയിലെ കോൺഗ്രസുകാർക്ക് ഗ്രൂപ്പിന് അതീതമായി ബെന്നിയോടെ പ്രത്യേകം ഒരു സ്‌നേഹമുണ്ട്. ആ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു ഇന്ന് മനോരമ ചാനലിലൂടെ മലയാളികൾ കണ്ടത്. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ബെന്നി ബെഹനാനെ സന്ദർശിച്ച് യുവ എംഎൽഎ ഹൈബി ഈഡൻ പൊട്ടിക്കരയുകായയിരുന്നു. ഹൈബി വരുന്നതും ബെന്നിയെ കാണുന്നതും കരയുന്നതുമെല്ലാം മനോരമ ന്യൂസ് ചാനൽ പകർത്തിയ വീഡിയോയിൽ വ്യക്തമായി ഒപ്പിയെടുത്തിട്ടുണ്ട്.

തൃക്കാക്കരയിലെ സിറ്റിങ് സീറ്റിൽ മൽസരിക്കുന്നതിൽനിന്നു പിന്മാറുന്നതായി ബെന്നി ബഹനാൻ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബഹനാനെ കാണാനായി ഹൈബി ഈഡൻ സ്വന്തം വണ്ടിയിൽ ബെന്നിയെ കാണാൻ എത്തിയത്. ഹൈബി എത്തുന്നത് കാത്തു നിന്ന മനോരമ ക്യാമറമാൻ ഹൈബിയെ പിന്തുടർന്നു. എന്നാൽ ബെന്നി ബഹനാനെ കണ്ടതോടെ ഹൈബിക്ക് നിയന്ത്രണം വിട്ടു. ബെന്നി ബെഹനാനെ കെട്ടിടപ്പിടിച്ച് ഹൈബി പൊട്ടിക്കരഞ്ഞു.

വികാരാധീനനായി കരഞ്ഞ ഹൈബി ഈഡനെ ഒടുവിൽ ബെന്നി ബഹനാൻ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. തൃക്കാക്കരയിലെ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണ് ബെന്നി ബഹനാനെന്നും പൊതുസമൂഹത്തിനിടയിലും പ്രവർത്തകർക്കിടയിലും ഇതേ അഭിപ്രായമാണുള്ളതെന്നും ബെന്നി ബഹനാനെ സന്ദർശിച്ചശേഷം ഹൈബി ഈഡൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

കെപിസിസി പ്രസിഡന്റിനു താൽപ്പര്യമില്ലാതെ താൻ മൽസരിക്കില്ലെന്നു അറിയിച്ചാണ് ബെന്നി ബഹനാൻ തൃക്കാക്കരയിൽനിന്നു പിന്മാറിയത്. കെപിസിസി നിരീക്ഷകർ പോലും വിജയം ഉറപ്പിച്ച സീറ്റാണ് തൃക്കാക്കരയിലേത്. കെപിസിസി പ്രസിഡന്റിന്റെ മനസ്സിൽ മറ്റുപേരുകളുണ്ടായിരുന്നു. ഹൈക്കമാൻഡ് ഉൾപ്പെടെയുള്ള നേതാക്കന്മാരെ വിവരം അറിയിച്ചുവെന്നും ബെന്നി പറഞ്ഞിരുന്നു.

അതിനിടെ, മൽസരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ബെന്നി ബഹനാനെ അനുകൂലിച്ച് തൃക്കാക്കരയിൽ പ്രകടനം നടന്നു. ബെന്നി ബഹനാനെ മാറ്റിനിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. കെ.വി. തോമസ് എംപിയും ബെന്നി ബഹനാനെ കണ്ട് കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP