Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊഹിമയിലെ മലയാളികൾ ഓണം ആഘോഷിച്ചു

കൊഹിമയിലെ മലയാളികൾ ഓണം ആഘോഷിച്ചു

കൊഹിമ: തിരുവാതിര കളിയും ഗാനമേളയും സദ്യയുമായി നാഗാലാലാൻഡിലെ കൊഹിമയിലും ദിമാപുരിലും മലയാളികൾ ഓണം ആഘോഷിച്ചു. കൊഹിമയിൽ ശനിയാഴ്ച ലെറിയിലെ ഡയറി ഫാം ഓഡിറ്റോറിയത്തിൽ കൊഹിമ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നൂ ആഘോഷ പരിപാടികൾ. കൊഹിമ മലയാളി സമാജം പ്രസിഡന്റ് കെ.എം. ഗീവർഗീസും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തിയതോടെയാണ് ഓണാഘോഷം തുടങ്ങിയത്. സമാജം മഹിളാവിഭാഗം അവതരിപ്പിച്ച തിരുവാതിര കളി, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ, സമാജം അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള എന്നിവയായിരുന്നു പ്രധാന പരിപാടികൾ. നാഗാലാൻഡിലെ സ്‌കൂൾ പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കും കലാകായിക മത്സരവിജയികൾക്കുമുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

നാഗാലാൻഡിന്റെ വ്യാപാര തലസ്ഥാനമായ ദിമാപുരിൽ ദിമാപുർ കേരള സമാജത്തിന്റെ നേതൃത്വത്തിലായിരുന്നൂ ഓണാഘോഷം. ടൗൺഹാളിൽ സമാജം പ്രസിഡന്റ് റെജി അബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമാജം അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികൾക്കു പുറമേ കേരളത്തിൽ നിന്നെത്തിയ 'ടീം രസികർ' അവതരിപ്പിച്ച മിമിക്‌സ് പരേഡുമുണ്ടായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സമാജം നേരത്തേ കായിക മത്സരങ്ങളും നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP