Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴക 'അമ്മ'യും കേരള 'അമ്മ'യും: അടിച്ചമർത്തൽ ഫാസിസമാവുന്ന വിധം

തമിഴക 'അമ്മ'യും കേരള 'അമ്മ'യും:  അടിച്ചമർത്തൽ ഫാസിസമാവുന്ന വിധം

എം മാധവദാസ്

മ്മയെന്ന വാക്കുകേൾക്കുമ്പോൾ, ഡോ സുകുമാർ അഴീക്കോട് മുമ്പ് ചൂണ്ടിക്കാട്ടിയപോലെ നാം പെറ്റമ്മയെ മറന്നുപോയിട്ട് കാലമെത്രയായി. മൂന്ന് അമ്മമാരാണ് പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് ഓടിവരിക. ഒന്ന് സാക്ഷാൽ മാതാഅമൃതാന്ദമയി, രണ്ട് സിനിമാതാര സംഘടനയായ അമ്മ, മൂന്ന് തമിഴ്‌നാട് മുഖ്യമന്ത്രി 'പുരൈട്ചി തലൈവി' ജയലളിത. ( അഴീക്കോട് മാഷ് ചൂണ്ടിക്കാട്ടിയപോലെ പെറ്റമ്മയെ വയോധികസദനത്തിലാക്കി, നാം ഡ്യൂപ്‌ളിക്കേറ്റ് അമ്മയുടെ ആലിംഗനത്തിനായി മണിക്കൂറുകൾ വരിനിൽക്കുന്നു!) പൊതുസമൂഹത്തിന് പ്രത്യേകിച്ചൊരു ഗുണവും ദോഷവുമില്ലാത്തതിനാൽ സിനിമാ അമ്മയെ ഇവിടെ ഒഴിവാക്കുന്നു. ലോകത്തിലെ ഏറ്റവും മഹത്തരമായ പദങ്ങളിൽ ഒന്നായ അമ്മയുടെ പേരിൽ അറിയപ്പെടുന്ന രണ്ടു ഇന്ത്യൻ വ്യക്തിത്വങ്ങളും അവർ തമ്മിലുള്ള താരമത്യങ്ങളും വൈജാത്യങ്ങളുമാണ് ഇവിടെ നിരീക്ഷിക്കുന്നത്.

അറിയപ്പെടുന്ന പേരിലെ ബാഹ്യമായ സാമ്യം മാത്രമല്ല. രണ്ടുപേരും രണ്ടു സംസ്ഥാനങ്ങളിലെ അനൗദ്യോഗിക ബ്രാൻഡ് അംബാസിഡർമാരായി ഉദിച്ചുവരുന്ന കാലമായിരുന്നു കടന്നുപോയത്. തമിഴ്‌നാട്ടിൽ നഗരങ്ങളിൽ അമ്മ ഹോട്ടലും, അമ്മ കുടിവെള്ളവും, അമ്മ സിമന്റുമൊക്കെയായി ജനങ്ങളുടെ രക്ഷകയാവാൻ ഈ 64 കാരിക്ക് കഴിയുന്നു. സൂനാമി പുനരധിവാസത്തിലടക്കം സംസ്ഥാന സർക്കാറിനുപോലും കഴിയാത്തത് ഒറ്റക്ക്‌ചെയ്ത് കേരളത്തിലെ ഏറ്റവും സമ്പത്തും അധികാരവും ആൾബലവും അനുയായികളുമുള്ള വനിതയായി വളർന്നിരിക്കയാണ്, പൂർവാശ്രമത്തിൽ സുധാമണിയെന്നപേരിൽ അറിയപ്പെട്ട ഈ 61കാരി. ആദ്യത്തെ അമ്മ ഇന്ന് പരപ്പന അഗ്രഹാര ജയിലിലാണ്. ബലാൽസംഗം, കൊലപാതകം, വിദേശ നാണയ വിനിമയ ലംഘനം, കെട്ടിട നിർമ്മാണ ചട്ട ലംഘനം, നികുതിവെട്ടിപ്പ് എന്നിങ്ങനെ ആ ജീവനാന്തം ജയിലിൽ കിടക്കാവുന്ന ആരോപണം ഉണ്ടായിട്ടും കേരള അമ്മയുടെപേരിൽ ഒരു എഫ്‌ഐആർ ഇടാനായിട്ടില്ല. അവരുടെ 61-ാം പിറന്നാൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വന്ന് ഉദ്ഘാടനം ചെയ്യുന്നു. അതാണ് ഇന്ത്യൻ ജനാധിപത്യവും ഇന്ത്യൻ വ്യാജ ആത്മീയതയും തമ്മിലുള്ള പ്രധാനമാറ്റം. ഒവി വിജയൻ എഴുതിയതുപോലെ സനാതനമായ ദുർഗദ്ധം.

ധനം അവർക്ക് ലഹരി

ഓർത്തുനോക്കുക, ഒരാൾക്ക് എന്തിനാണ്, 750 ജോഡി ചെരുപ്പുകൾ, 10,5000 സാരികൾ, 20000 ഏക്കർ ഭൂമി, വെണ്ണക്കൽ പതിച്ച കക്കൂസുകൾ(ജയലളിതയുടെ ഒരു ബാത്ത്‌റൂം കണ്ട് മുൻ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബാസു അന്തംവിട്ടുപോയതായി വാർത്തയുണ്ടായിരന്നു). സ്വത്തു സമ്പാദിക്കയായിരുന്നു ജയയുടെ ലക്ഷ്യമെങ്കിൽ, കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ യുപിഎ ഭരണകാലത്ത് ചെയ്തപോലെ അവർക്കത് നിഷ്പ്രയാസം സ്വിസ് ബാങ്കിൽ അക്കൗണ്ടാക്കാമായിരുന്നു. പക്ഷേ സംഭവിച്ചതെന്താണ്. അധികാരം അവർക്ക് ലഹരിയായി. തുടക്കത്തിലേ ചികിൽസ തുടങ്ങിയില്‌ളെങ്കിൽ, ഒരു മനോരോഗ വിദഗ്ധനും രക്ഷിക്കാൻ കഴിയാത്ത വിധത്തിൽ ഇത് വളരും. അനധികൃതമായി സ്വത്ത് സമ്പാദിക്കൽ ഹോബിയായി. എന്റെ ദൃഷ്ടി വീഴുന്നിടമെല്ലാം എനിക്കുള്ളതാണെന്ന, തമ്പുരാൻ സിനിമകളിലെ മാടമ്പിത്തരം ബാധിച്ചു. ജയലളിതയുടെ വാഹനമിടിച്ചുതന്നെ നിരവധിപേർ പരലോകത്തെത്തി. അവരുടെ വാഹനം പോകുന്നതിന്റെ പത്തുകിലോമീറ്റർ ചുറ്റളവിൽ ജനജീവിതം സ്തംഭിച്ചു. (കെ കരുണാകരന്റെ പ്രതാപകാലത്തെ സർക്കാർ കാറുകളുടെ ചീറിപ്പായലുകൾ ഓർത്തുപോവുന്നു) സ്വന്തം പാർട്ടിയിലെ നേതാക്കാൾ മണിക്കുറുകൾ വെയിലത്തുനിന്ന് തന്റെ പാദംതൊട്ട് നിറുകയിൽവെക്കണമെന്ന് അവർ ശഠിച്ചു. ജയക്കുമുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന, പനീർ ശെൽവത്തിന്റെ ചിത്രം ഇപ്പോഴും വൈറലാണ്.ഓർത്തുനോക്കുക, ഒരാൾക്ക് എന്തിനാണ്, 750 ജോഡി ചെരുപ്പുകൾ, 10,5000 സാരികൾ, 20000 ഏക്കർ ഭൂമി, വെണ്ണക്കൽ പതിച്ച കക്കൂസുകൾ(ജയലളിതയുടെ ഒരു ബാത്ത്‌റൂം കണ്ട് മുൻ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബാസു അന്തംവിട്ടുപോയതായി വാർത്തയുണ്ടായിരന്നു). സ്വത്തു സമ്പാദിക്കയായിരുന്നു ജയയുടെ ലക്ഷ്യമെങ്കിൽ, കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ യുപിഎ ഭരണകാലത്ത് ചെയ്തപോലെ അവർക്കത് നിഷ്പ്രയാസം സ്വിസ് ബാങ്കിൽ അക്കൗണ്ടാക്കാമായിരുന്നു. പക്ഷേ സംഭവിച്ചതെന്താണ്. അധികാരം അവർക്ക് ലഹരിയായി. തുടക്കത്തിലേ ചികിൽസ തുടങ്ങിയില്‌ളെങ്കിൽ, ഒരു മനോരോഗ വിദഗ്ധനും രക്ഷിക്കാൻ കഴിയാത്ത വിധത്തിൽ ഇത് വളരും.

അങ്ങനെ ഒരു വെയിലത്തുനിർത്തലാണ് ജയയെ കുടുക്കിയതും. സുബ്രമണ്യം സാമിയോട് ഒരിക്കൽ ഇതേപോലെ പെരുമാറി. വൈരനിര്യാതന ബുദ്ധിയിൽ നമ്മുടെ വിഎസിന്റെ അമ്മായിഅപ്പനായിവരും സാമി. അതോടെ ഇവളെ നിലക്കുനിർത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു. അല്ലാതെ സാമിയുടെ ജീവിതം എടുത്തുപരിശോധിച്ചു നോക്കൂ. അഴിമതി വേരറത്തുനീക്കണം എന്ന വാശിയൊന്നും അദ്ദേഹത്തിനില്ല. സ്വന്തക്കാർ അഴിമതി നടത്തിയാൽ സാമിക്ക് ഒരു പ്രശ്‌നവുമില്ല. അതുപോട്ടെ എന്തിന്റെ പേരിലായാലും ഇത്തരമൊരു നിയമ നടപടിയിലേക്ക് സധൈര്യം നീങ്ങിയ സാമിയെ അഭിനന്ദിക്കണം.

ഇനി മാതാ അമൃതാന്ദമയിയെക്കുറിച്ച് മഠത്തിൽനിന്ന് രക്ഷപ്പെട്ട, അമ്മയുടെ സന്തത സഹചാരിയായിരുന്ന ഗായത്രി എന്ന ഗെയിൽ ട്രെഡ്‌വെൽ എഴുതിയത് വായിച്ചുനോക്കുക. 'സ്വർണത്തോടും പണത്തോടും ഒടുങ്ങാത്ത ആർത്തിയായിരുന്നു 'അമ്മ'ക്കുണ്ടായിരുന്നത്. കോടികളുടെ ആസ്തിയുള്ളപ്പോഴും കാന്റീനിലെ ചായ വിറ്റപണംപോലും തന്റെ കൈയിൽ നേരിട്ട് കിട്ടണമെന്ന് അവർ ശഠിച്ചിരുന്നു. ഇതുതന്നെയാണ് അമൃതാ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ കാര്യത്തിലൊക്കെ കൃത്യമായി പ്രവർത്തിക്കുന്നത്. കോടികളുടെ ലാഭമുണ്ടായിട്ടും, ചത്തുപണിയെടുക്കുന്ന നഴ്‌സുമാർക്ക് നക്കാപ്പിച്ച ശമ്പളത്തിന് പണിയെടുപ്പിക്കുന്നു. അതായത് കാശില്ലാത്തതല്ല പ്രശ്‌നം. അധികാര ലഹരിയാണ്. മറ്റുള്ളവന്റെ കഷ്ടപ്പാടുകാണുമ്പോഴുണ്ടാവുന്ന രഹസ്യ സുഖവും, എന്നിട്ട് അതിലേക്ക് അൽപ്പം സഹായംചെയ്ത് ഗർവ് നടിക്കയുംചെയ്യുന്ന മാനസികാവസ്ഥ.

തലൈവിയിൽനിന്ന് 'അമ്മ'യിലേക്ക്

അഴിമതിക്കേസുകളും മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവലും തൊട്ടുള്ള സംഭവവികാസങ്ങൾ സത്യത്തിൽ ജയലളിതയിൽ ഷോക്ക് ട്രീറ്റ്‌മെന്റിന് സമാനമായ അവസ്ഥയുണ്ടാക്കിയിരിക്കണം. അല്ലെങ്കിൽ അവർ ബോധപൂർവം താൻ മാറിയെന്ന ഇമേജ് സൃഷ്ടിച്ചു. ഒരു സാധാരണ സാരിയും കമ്മലും മാത്രമായി പിന്നീടങ്ങോട്ട് അവരുടെ വേഷം. അധികാര ഗർവിന്റെ 'തലൈവി' യിൽനിന്ന് ജനങ്ങൾ സ്‌നേഹിക്കുന്ന 'അമ്മ'യിലേക്കത്തൊൻ അവർ ബോധപൂർവം നിരവധി ഇടപെടലുകൾ നടത്തി (തുള്ളൽക്കാരി സുധാമണി 'അമ്മ'യായതും ഇതും പരിശോധിക്കുമ്പോൾ അത്ഭുദകരമായ സാദൃശ്യങ്ങൾ കാണാം.) 'അമ്മ' ഹോട്ടൽ തൊട്ട്, 'അമ്മ' സിമന്റുവരെയുള്ള വിലക്കുറവിന്റെ ഉൽപ്പന്നങ്ങളും സൗജന്യ റേഷൻ അടക്കമുള്ള നിരവധി പദ്ധതികളും വഴി അവർ ജനത്തെ കൈയിലെടുത്തു. അതുകൊണ്ടുതന്നെ, അഴിമതിക്കേസിൽ കോടതി നാലുവർഷം തടവും നൂറുകോടിരൂപ പിഴയും വിധിച്ചിട്ടും ജനം അവരെ വാഴ്‌ത്തുന്നു. നമ്മുടെ 'അമ്മക്കും' ഇതേ അവസ്ഥയല്ലേ? ആജീവനാന്തം റാഗിയുണ്ട (ഇപ്പോൾ ഗോതമ്പുണ്ട മെനു മാറിയിട്ടുണ്ട് ) തിന്നാവുന്ന വകുപ്പുണ്ടായിട്ടും ജനം അവരെ വാഴ്‌ത്തുന്നു.

അഴിമതിയോട് നമ്മുടെ പൊതുസമൂഹത്തിന്റെ മനസ്സ് എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് നോക്കുക. തമിഴ്‌നാട്ടിലെ ഇംഗ്ലീഷ് മാദ്ധ്യമ പ്രവർത്തകരും എന്തിന് സാംസ്‌ക്കാരിക പ്രവർത്തകരിൽ നല്ലൊരുഭാഗവും ഇന്ന് ജയയുടെ കൂടെയാണ്. പിന്നെ പൊതുജനത്തിന്റെ കാര്യം പറയാനുണ്ടോ. ഇത്രയൊക്കെ വികസനം നടക്കുമ്പോൾ അൽപ്പസ്വൽപ്പം ധനാപഹരണം നടത്തിയാലും തെറ്റില്ലെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ കുറെ സൗജന്യങ്ങൾകൊടുത്ത് യാചക സമാനമായ ഒരു മനസ്സുണ്ടാക്കുന്നതിന് പകരം, തമിഴ് ജനതയ്ക്ക് സ്വന്തമായി കാലുറപ്പിച്ച് നിൽക്കാനുള്ള എന്തെങ്കിലും വികസന പദ്ധതികൾ ഇവർ കൊണ്ടുവന്നിട്ടുണ്ടോ. (ചാരുനിവേദിതയെപ്പോലുള്ള അപൂർവം തമിഴ് എഴുത്തുകാർമാത്രമാണ് ഇക്കാര്യങ്ങളെപ്പറ്റി സംസാരിക്കാൻ ധൈര്യം കാണിക്കാറ്) എല്ലാം ഗവൺമെന്റിൽ നിന്ന് സൗജന്യമായി കിട്ടണമെന്ന അധ്വാനവിരുദ്ധ ചിന്തയാണ് സത്യത്തിൽ ജയയുടെ സോഷ്യലിസം. (നമ്മുടെ മാണിസാറിന്റെ മാർകിസവും അധ്വാനവർഗ സിദ്ധാന്തവും ഓർമവരുന്നു!) കാശുള്ളവൻ കുറേക്കുടി കാശുകാരനാവുകയും, ദരിദ്രൻ സർക്കാർ സൗജന്യങ്ങളുടെ ഉച്ചിഷ്ടം ഭക്ഷിച്ച് കഴിയുകയും ചെയ്യുന്ന അവസ്ഥ. ഭൂപരിഷ്‌ക്കരണ നിയമം നടപ്പാകാത്ത ഈ നാടിന്റെ ഗ്രാമങ്ങളിൽ ഇപ്പോഴും നാഗരികമായ ഫ്യൂഡൽ വ്യവസ്ഥ തന്നെയാണ്. കോയമ്പത്തൂർ നഗരത്തിൽപോലും മൂന്നു മണിക്കുറാണ് പവർകട്ട്. വെള്ളമില്ല, വെളിച്ചമില്ല, നഗരങ്ങളിൽ ശുദ്ധവായുപോലുമില്ല. പിന്നെന്തുവികസനം. ആകെ നടക്കുന്നത് തലങ്ങും വിലങ്ങുമുള്ള ഫ്‌ലൈ ഓവർ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ്. അതുകൊണ്ടുതന്നെ തമിഴർ മറ്റിടങ്ങളിൽപോയി ജോലിയെടുക്കുന്ന അവസ്ഥ കുറഞ്ഞെന്നല്ലാതെ, തമിഴ്‌നാടിനെ ഒരു ക്ഷേമരാഷ്ട്രമാക്കി മാറ്റാനുള്ള്ള യാതൊരു നടപടിയും ജയയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അത്തരം പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള ലോകപരിചയമോ, അനുഭവമോ, വിജ്ഞാനമോ ഒന്നും അവർക്കില്ല. പിന്നെ ചായയും ചോറും സിമന്റും വാഷിങ്ങ്‌മെഷീനും ടെലിവിഷനുമൊക്കെ വിലകുറച്ച് നൽകുന്നത് ജയയുടെ തറവാട്ടിൽനിന്നെടുത്തിട്ടല്ല. സർക്കാർ സബ്‌സിഡികളും ഇളവുകളും വഴിയാണ്. അതായത് ജനങ്ങളിൽനിന്ന് പരിക്കുന്ന നികുതിപ്പണം മറ്റൊരുരീതിയിൽ തിരിച്ചുനൽകുന്നുവെന്ന് മാത്രം. അതാണ് ആനക്കാര്യമായി അവതരിപ്പിക്കപ്പെടുന്നത്.സ്വർണത്തോടും പണത്തോടും ഒടുങ്ങാത്ത ആർത്തിയായിരുന്നു 'അമ്മ'ക്കുണ്ടായിരുന്നത്. കോടികളുടെ ആസ്തിയുള്ളപ്പോഴും കാന്റീനിലെ ചായ വിറ്റപണംപോലും തന്റെ കൈയിൽ നേരിട്ട് കിട്ടണമെന്ന് അവർ ശഠിച്ചിരുന്നു. ഇതുതന്നെയാണ് അമൃതാ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ കാര്യത്തിലൊക്കെ കൃത്യമായി പ്രവർത്തിക്കുന്നത്. കോടികളുടെ ലാഭമുണ്ടായിട്ടും, ചത്തുപണിയെടുക്കുന്ന നഴ്‌സുമാർക്ക് നക്കാപ്പിച്ച ശമ്പളത്തിന് പണിയെടുപ്പിക്കുന്നു. അതായത് കാശില്ലാത്തതല്ല പ്രശ്‌നം. അധികാര ലഹരിയാണ്. മറ്റുള്ളവന്റെ കഷ്ടപ്പാടുകാണുമ്പോഴുണ്ടാവുന്ന രഹസ്യ സുഖവും, എന്നിട്ട് അതിലേക്ക് അൽപ്പം സഹായംചെയ്ത് ഗർവ് നടിക്കയുംചെയ്യുന്ന മാനസികാവസ്ഥ.

ഇതേ അവസ്ഥയാണ് കേരള അമ്മക്കും. ഇന്ത്യൻ ആത്മീയ ചക്രവാളത്തിലെ അത്ഭുദമെന്നൊക്കെ സ്തുതിപാഠകർ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇന്ത്യൻ ആത്മീയതെയെക്കുറിച്ചോ, ഇന്ത്യൻ വേദോപനിഷത്തിനെക്കുറിച്ചോ അവർക്ക് യാതൊരു ധാരണയുമില്ല. ഓഷോ രജനീഷിന്റെ പുസ്തകങ്ങൾ ബാലുസ്വാമിയെന്ന, സ്വാമി അമൃതസ്വരൂപാനന്ദ കോപ്പിയടിച്ചാണ് ആദ്യകാലത്ത് അമ്മയുടെ പ്രഭാഷണങ്ങൾ തയാറാക്കിയതെന്ന്, ഗെയിൽ ട്രെഡ്‌വെൽ എഴുതിയിരുന്നു. അമേരിക്കയിലും മറ്റും പോകുമ്പോൾ ഇത് ഓഷോയുടെ ഭക്തർ കണ്ടുപിടിച്ചാൽ അത് കേസാകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും ട്രെഡ്‌വെൽ പറയുന്നു. തമിഴ്‌നാട്ടിലെ അമ്മയ്ക്ക് സർക്കാറിന്റെ കാശാണെങ്കിൽ ഇവിടെ സംഭാവനയായി കിട്ടുന്ന കാശിന്റെ ഒരുഭാഗം പാവങ്ങൾക്കായി ചെലവിട്ട് ആരാധനനേടുന്നു. രണ്ടിടത്തും അവനവന്റെ കാശ് സുരക്ഷിതം.

അടിച്ചമർത്തപ്പെട്ട ലൈംഗികോർജവും ഫാസിസവും

ഒട്ടും സന്തോഷകരമല്ലാത്ത ബാല്യത്തിലൂടെയും കൗമാരത്തിലൂടെയുമാണ് ജയലളിത ജയറാം കടന്നുപോയത്. നന്നെ ചെറുപ്പത്തിലെ പിതാവ് മരിച്ച അവർക്ക് ചെറുപ്പത്തിൽ കൂട്ടുകാരികൾ വളരെ കുറവായിരുന്നു. അമ്മ വേദവല്ലി സിനിമാ നടിയായിരുന്നെങ്കിലും ജയ ഹൈസ്‌ക്കൂളിൽ എത്തിയപ്പോൾ തന്നെ കുടുംബം സാമ്പത്തികമായി ക്ഷയിക്കാൻ തുടങ്ങി. അങ്ങനെ 16 വയസ്സിൽ വെള്ളിത്തിരയുടെ ലോകത്തേക്ക് എടുത്തചാടപ്പെട്ട ഒരു പെൺകുട്ടിക്ക് എന്തെല്ലാം ചതിക്കുഴികളായിരിക്കണം, പുരഷകേന്ദ്രീകൃതമായ കോടമ്പോക്കം സിനിമാലോകം കരുതിവച്ചത്. സ്വന്തം പിതാവിന്റെ പ്രായമുള്ള എംജിആറിന്റെ 'ഇദയക്കനിയായി' അവർ പിന്നീട് വളർന്ന കാര്യം മാത്രമേ മുഖ്യധാരാ മാദ്ധ്യമങ്ങൾ എഴുതൂ. അതിനിടയിൽ അവർ ഒഴുക്കിയ കണ്ണീർ ആരും കാണുന്നില്ല. ആരാധകർ 'ഇദയക്കനിയെന്നു' വിളിക്കമ്പോൾ, അസൂയക്കാരും ശത്രുക്കളും എംജിആറിന്റെ വെപ്പാട്ടി എന്നേവിളിക്കൂ. അത് ലോക നിയമം. (എംജിആറിന്റെ ആ ശവമഞ്ചത്തിൽനിന്ന് അദ്ദേഹത്തിന്റെ ഭാര്യ ജാനകിയുടെ ആളുകൾ ചവിട്ടിപ്പുറത്താക്കിയതാണ് സത്യത്തിൽ ജയക്ക് ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് ആയത്.) തോഴി ശശികലയിൽനിന്ന് ജയലളിത തേടിയതും ഒരു പക്ഷേ ഒരു കമിതാവിന് സമാനമായ പരിലാളനയായരിക്കണം. ശശികല സ്വന്തം വീടും കുടംബവും ഉപേക്ഷിച്ചാണ് ജയക്കൊപ്പം താമസിച്ചത്. അവസാനം കോടതിയിൽ ശശികല നൽകിയ മൊഴിയിലും പറയുന്നത്, എല്ലാ തെറ്റുകളും തന്റേതാണെന്നും ജയ നിരപരാധിയാണൈന്നുമാണ്.

എനിക്കാരുമില്ല എന്ന ഒറ്റപ്പെടലിൽനിന്നാണ് ജയയുടെ എല്ലാം കോംപ്ലക്‌സുകളും തുടങ്ങുന്നത്. ശാരീരിക ആവശ്യങ്ങളേക്കാളുപരി ഒരു പങ്കാളിയിൽ നിന്ന് കിട്ടുന്ന സ്‌നേഹത്തിനും സ്വാന്ത്വനത്തിനും ആ മനസ്സ് തുടിക്കുന്നുണ്ടാവണം. ഇത്തരം മാനസികാവസ്ഥകളെക്കുറിച്ചും ഫാസിസ്റ്റുകൾ ലോകത്തിൽ രൂപാന്തരപ്പെട്ടു വരുന്നതിനെക്കുറിച്ചും നിരവധി പഠനങ്ങൾ സാമൂഹിക ശാസത്രജ്ഞർ നടത്തിയിട്ടുണ്ട്. ക്രൂരത അവർക്ക് രതിമൂർഛക്ക് സമാനമായ അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നാണ് അത്തരം പഠനങ്ങളിലെ പൊതുനിഗമനം. അതായത് തന്റെ പാദസേവയിലും പുകഴ്‌ത്തലിലും അവർ തനിക്ക് നഷ്ടമായ ലൈംഗികോർജത്തെയാണ് കണ്ടത്തെുന്നത്. പൊതുജനം കഷ്ടപ്പെടുന്നതുകാണുമ്പോൾ അവർ രഹസ്യമായി ആനന്ദിക്കും. ലൈംഗികബന്ധത്തിനിടെ ഇണയെ സിഗരറ്റുകൊണ്ട് പൊള്ളിച്ച്, ആ വേദനയിൽ പരമാനന്ദം കണ്ടത്തെുന്ന മനോരോഗികളെപ്പോലെ രാഷ്ട്രീയ മനോരോഗികളും നമ്മുടെ നാട്ടിൽ പെരുകുകയാണ്. എത്ര സ്വത്തുണ്ടെന്ന് തിട്ടമില്ലാത്ത ആന്ധ്രയിലെ ജഗൻതൊട്ട്, കാലിത്തീറ്റയിൽപോലും കൈയിട്ടുവാരിയ ലാലുവരെ. കാശുണ്ടാക്കാനല്ല, കക്കലിൽനിന്നുകിട്ടുന്ന മാനസിക ആന്ദത്തിനാണ് അവർ അഴിമതി നടത്തുന്നത് (ഇവരെവച്ചുനോക്കുമ്പോൾനമ്മുടെ ഉമ്മൻ ചാണ്ടിയൊക്കെ കടുംബക്കാരും സ്വന്തക്കാരുമൊക്കെ സുഖിച്ച് ജീവിക്കാൻ വേണ്ടി അല്ലറ ചില്ലറ തരികിടകൾ നടത്തുന്നവർ മാത്രമാണ്) ഗുജറാത്ത് കലാപമൊക്കെനോക്കൂ. ആളിക്കത്തുന്ന അഗ്‌നി കുണ്ഠങ്ങൾക്ക് അരികിൽവച്ച് ഒരാൾക്ക് എങ്ങനെയാണ് ലൈംഗികത ഉണരുക. അതുകൊണ്ടുതന്നെ പുരുഷന്മാരെ ഹോക്കിസ്റ്റിക്കുകൊണ്ട് തലക്കടിച്ച് തീയിലേക്ക് വലിച്ചെറിഞ്ഞശേഷം, അടുത്ത നിമിഷം സ്ത്രീകളെ പിടിച്ചുവലിച്ച് ബലാൽക്കാരംചെയ്യുമ്പോൾ മതാന്ധതയുടെ ലഹരിയാണ് അവർ അനുഭവിച്ചത്. ലൈംഗിക സുഖത്തിന് രണ്ടാം സ്ഥാനമേ വരൂ. അതായത് ഒരു ഉത്സവംപോലെയോ, ആഘോഷങ്ങൾപോലെയൊ ബലാൽത്സംഗത്തെ മതപരമായ ഒരു അനുഷ്ഠാനമാക്കാൻ, എലികൾക്ക്‌പോലും പാലുകൊടുക്കുന്ന ഗുജറാത്തിലെ സംഘികൾക്ക് കഴിഞ്ഞു. അപ്പോൾ അവർക്ക് അഴിഞ്ഞാടാൻ എല്ലാ സൗകര്യവും ഒരുക്കിക്കെടുത്ത നരേന്ദ്ര മോദിയുടെ മാനസിക അവസ്ഥതെന്താണ് . (അയ്യോ, പ്രധാനമന്ത്രിയായതിനാൽ മോദിയെ വിമർശിക്കാൻ പാടുണ്ടോ. യുആർ അന്തമൂർത്തി ചൂണ്ടിക്കാട്ടിയപോലെ മോദി പ്രധാനമന്ത്രിയല്ല യുഎൻ സെക്രട്ടറിയായലും, അമേരിക്കൻ പ്രസിഡന്റായാലും, സാമാധാനത്തിനുള്ള നൊബേൽസമ്മാനം നേടിയാലും ഗുജറാത്ത് കലാപത്തിന്റെ പാപക്കറ മാറില്ല.) സ്വന്തം പിതാവിന്റെ പ്രായമുള്ള എംജിആറിന്റെ 'ഇദയക്കനിയായി' അവർ പിന്നീട് വളർന്ന കാര്യം മാത്രമേ മുഖ്യധാരാ മാദ്ധ്യമങ്ങൾ എഴുതൂ. അതിനിടയിൽ അവർ ഒഴുക്കിയ കണ്ണീർ ആരും കാണുന്നില്ല. ആരാധകർ 'ഇദയക്കനിയെന്നു' വിളിക്കമ്പോൾ, അസൂയക്കാരും ശത്രുക്കളും എംജിആറിന്റെ വെപ്പാട്ടി എന്നേവിളിക്കൂ. അത് ലോക നിയമം. (എംജിആറിന്റെ ആ ശവമഞ്ചത്തിൽനിന്ന് അദ്ദേഹത്തിന്റെ ഭാര്യ ജാനകിയുടെ ആളുകൾ ചവിട്ടിപ്പുറത്താക്കിയതാണ് സത്യത്തിൽ ജയക്ക് ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് ആയത്.) തോഴി ശശികലയിൽനിന്ന് ജയലളിത തേടിയതും ഒരു പക്ഷേ ഒരു കമിതാവിന് സമാനമായ പരിലാളനയായരിക്കണം. ശശികല സ്വന്തം വീടും കുടംബവും ഉപേക്ഷിച്ചാണ് ജയക്കൊപ്പം താമസിച്ചത്. അവസാനം കോടതിയിൽ ശശികല നൽകിയ മൊഴിയിലും പറയുന്നത്, എല്ലാ തെറ്റുകളും തന്റേതാണെന്നും ജയ നിരപരാധിയാണൈന്നുമാണ്.

കേരളാ അമ്മയിലേക്ക് വരാം. പക്ഷേ ഇവിടെ അടിച്ചമർത്തപ്പെട്ട ലൈംഗികത വിഷയമാണ്. പക്ഷേ അത് ക്രമേണെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്നു. ബാലുവും റാവുവുമടക്കമുള്ള ശിഷ്യന്മാരുമായി 'അമ്മ' നേരിട്ട് ശാരീരികബന്ധം പുലർത്തുന്നുവെന്ന് കണ്ട ഗായത്രിയെന്ന ഗെയിൽ ട്രെഡ്‌വെൽ ആദ്യം വിചാരിച്ചത് ഈ സ്വാമിമാർ ലൈംഗിക ആവശ്യങ്ങൾക്കായി പുറത്തുപോവാതിരിക്കാനും അങ്ങനെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനുമുള്ള 'അമ്മ'യുടെ പോംവഴിയാണ് ഇതെന്നാണ്.പക്ഷേ ഇതൊരു ദിനചര്യയാണെന്ന് മനസ്സിലായതോടെ അവർ മാറി ചിന്തിക്കുന്നു. ഇത്രയൊക്കെയായിട്ടും യാതൊരു ലജ്ജയുമില്ലാതെ അവർക്കെങ്ങനെ അമ്മയും മക്കളും കളിക്കാൻ കഴിയുന്നെന്ന് അവർ അത്ഭുദപ്പെടുന്നു. 'അമ്മ'യുടെ അപ്രവചനീയ സ്വഭാവത്തെക്കുറിച്ചും അവർ എഴുയിട്ടുണ്ട്. ചിലപ്പോൾ ചിരക്കും. ചിലപ്പോൾ കരയും. ചിലപ്പോൾ നിലത്തുകിടന്നുരളും. മറ്റു ചിലപ്പോൾ ക്രൂരമായ മർദനം അഴിച്ചുവിടും. കുഞ്ഞുന്നാളിലെ സുധാമണി അങ്ങനെയായിരുന്നു. ഒരു നല്ല ഭജനകേട്ടൽ അവർക്ക് ഹിസ്റ്റീരിയകയറും. വീട്ടുകാരിൽനിന്നുള്ള ക്രൂരമർദനവും നാട്ടുകാരിൽനിന്നുള്ള പരിഹാസവും ഏറെകേട്ടാണ് അവർ തന്റെ കൃഷ്ണഭാവത്തെ വളർത്തി ഒരു പ്രസ്ഥാനമാക്കിയത്.

അവസാനം രണ്ടുചോദ്യങ്ങൾമാത്രം ബാക്കിയാണ്. സമയത്തുള്ള ചികിൽസ, സമയത്തുള്ള സ്‌നേഹം, സമയത്തുള്ള സ്വാന്ത്വനം ഇതൊക്കെ കിട്ടിയിരുന്നെങ്കിൽ ഇവരൊക്കെ ഇങ്ങനെ ആകുമായിരുന്നോ? ഇന്ത്യൻ ആത്മീയതലോകത്തിന്റെ പിന്തുണയുണ്ടായിരുന്നെങ്കിൽ തമിഴക 'അമ്മ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നോ?

വാൽക്കഷ്ണം: ജയയുടെ വെളവ് വിറ്റുപോയത് സാക്ഷാൽ രജനീകാന്തിന്റെ അടുത്താണ്. പേയസ് ഗാർഡനിൽ ജയലളിതയുടെ വസതിക്ക് അടുത്തായിരുന്നു അക്കാലത്ത് (വിവാദ സംഭവങ്ങൾ ഒക്കെയുണ്ടായ ആദ്യ ഭരണകാലത്ത്) രജനിയുടെ താമസം. തലൈവിയുടെ വാഹനങ്ങൾപോയി അരമണിക്കുർ കഴിഞ്ഞാലും പൊലീസ് ബാരിക്കേഡ് മാറ്റാറില്ല. ജനങ്ങൾ ഗതാഗതക്കുരുക്കിൽ ഞെരിഞ്ഞമരുന്നത്, ജയയും നന്നായി ആസ്വദിച്ചു. അതിസുരക്ഷയുള്ള വിവിഐപികളിൽ ഒരാളായിട്ടും, പൊലീസ് ചെക്കിങ്ങിൽനിന്ന്, രജനിയെ പൊലീസ് വെറുതെ വിട്ടില്ല. സഹിച്ചുമടുത്തപ്പോർ രജനിയും തിരച്ചടിച്ചു. ഒരു ദിവസം ചെക്കിങ്ങിനിടെ അൽപ്പം അകലെയുള്ള തന്റെ വീട്ടിലേക്ക് നടന്നുപോകാൻ, അമിതാബച്ചനുശേഷം ഇന്ത്യയിൽ ഏറ്റവും അരാധകരെ സൃഷ്ടിച്ച ഈ ഇതിഹാസതാരം തീരുമാനിച്ചു. ജനം നോക്കുമ്പോൾ രജനി റോഡരികിലൂടെ നടന്നുപോവുന്നു. പിന്നത്തെ പൂരം പറയണോ. പട്ടാളത്തെ വിളിച്ചാൽപോലും നിയന്ത്രിക്കാനാവത്ത വിധം ജനം ഓടിക്കൂടി. അതോടെ മുഖ്യമന്ത്രിയുടെ വാഹനവും പെരുവഴിയിൽ കുടുങ്ങി. ഒരിഞ്ചുപോലും മുന്നോട്ടെടുക്കാൻ ആവില്ലെന്ന് വന്നതോടെ, രജനിയോടെ തിരികെ കാറിൽവന്നിരിക്കാൻ അഭ്യർത്ഥിക്കയായിരുന്നു. അത്തവണത്തെ തെരഞ്ഞെടുപ്പിൽ 'ഈ സർക്കാറിനെ മാറ്റിയില്ലെങ്കിൽ തമിഴ്മക്കളെ ആർക്കും രക്ഷിക്കാനാവില്ലെന്ന്' രജനി ഒരേയൊരു പ്രസ്താവനയിറക്കി. ഒരു സ്ത്രീയുടെ ആധിപത്യത്തിനെതിരെ പോരാടുന്ന 'പടയപ്പ' സിനിമയും ഇറക്കി. ജനരോഷമടക്കമുള്ള എല്ലാം ഘടകങ്ങളും കൃത്യമായി പ്രവർത്തിച്ചതോടെ ജയ പൊട്ടി പാളീസായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP