Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐപിഎൽ കമന്റേറ്റർമാരുടെ പട്ടികയിൽ നിന്ന് ഹർഷ ഭോഗ്‌ലെയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷം; ജനപ്രിയ കളി വിവരണക്കാരനെ ഒഴിവാക്കിയത് ഐപിഎലിന്റെ നഷ്ടമെന്നു സോഷ്യൽ മീഡിയ

ഐപിഎൽ കമന്റേറ്റർമാരുടെ പട്ടികയിൽ നിന്ന് ഹർഷ ഭോഗ്‌ലെയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷം; ജനപ്രിയ കളി വിവരണക്കാരനെ ഒഴിവാക്കിയത് ഐപിഎലിന്റെ നഷ്ടമെന്നു സോഷ്യൽ മീഡിയ

ക്രിക്കറ്റ് മത്സരങ്ങൾ ടെലിവിഷൻ പ്രേക്ഷകരിലേക്കെത്തുമ്പോൾ മത്സരത്തിന്റെ ആവേശം കൃത്ത്യമായി എത്തിക്കുന്നതിൽ കമന്ററിക്കു വലിയ പങ്കാണുള്ളത്. ഇന്ത്യൻ കമന്റേറ്റർമാരുടെ പട്ടികയിൽ തന്റേതായ ശൈലികൊണ്ട് ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ഹർഷാ ബോഗ്ലെ. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഒൻപതാം സീസണിൽ നിന്നും അപ്രതീക്ഷിതമായാണ് ഹർഷാ ബോഗ്ലയെ ഒഴിവാക്കിയത്.

ബോഗ്ലയെ ഒഴിവാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ബോഗ്ലയെ പിന്തുണയ്ച്ചുകൊണ്ട് അനവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്ത്കൊണ്ടാണ് താൻ ഐ.പി.എൽ ഒമ്പതാം സീസണിന്റെ ഭാഗമല്ലാത്തതെന്ന് അറിയില്ലെന്നും തന്നെ പുറത്താക്കിയതിനു പിന്നിൽ ക്രിക്കറ്റ് താരങ്ങളാണെന്ന് കരുതുന്നില്ലെന്നും ബോഗ്ലെ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

എന്നാൽ ബോഗ്ലെയുടെ കമന്ററിയിൽ ചില താരങ്ങൾക്ക് യോജിപ്പില്ലെന്ന രീതിയിലാണ് ആദ്യം വാർത്തകൾ പുറത്തുവന്നിരുന്നത്. ഇന്ത്യൻ താരങ്ങൾക്ക് ബോഗ്ലയോട് എതിർപ്പുണ്ടെന്ന രീതിയിലെ ചർച്ചകൾക്ക് തുടക്കമാകുന്നത് മാർച്ച് 24 ന് ബോളീവുഡ് ഇതിഹാസം അമിതാബ് ബച്ചന്റെ ട്വീറ്റോടെയാണ്. എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് തന്നെ പറയട്ടെ ഒരു ഇന്ത്യൻ കമന്റേറ്റർ മറ്റു രാജ്യങ്ങളിലെ കളിക്കാരെ കുറിച്ച് സംസാരിക്കുന്നതിലും അധികം ഇന്ത്യൻ താരങ്ങളെ കുറിച്ച് സംസാരിക്കുന്നതായിരിക്കും ഭൂഷണമെന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഇന്ത്യൻ നായകൻ ധോണി ബച്ചന്റെ ട്വീറ്റിനെ പിന്തുണയ്ച്ചുകൊണ്ട് റീറ്റ്‌വീറ്റ് ചെയ്തിരുന്നു. കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു ധോണിയുടെ റീട്വീറ്റ്.

എന്നാൽ ഐപിഎൽ തന്റെ ഇഷ്ട ടൂർണമെന്റായിരുന്നുവെന്നും അതിന്റെ ഭാഗമാകാൻ തയ്യാറാകുമ്പോഴാണ് തന്റെ സേവനം ആവശ്യമില്ലെന്ന ബിസിസിഐയുടെ കത്ത് ലഭിച്ചത്. ടൂർണമെന്റ് ഒരു വലിയ വിജയമാകട്ടെയെന്നാശംസിക്കുന്നതായും ബോഗ്ലെ ട്വിറ്ററിൽ കുറിച്ചു. ക്രിക്കറ്റിൽ എന്താണു സംഭവിക്കുന്നതോ അത് അതുപോലെ വിവരിക്കുകയാണ് താൻ ചെയ്യുന്നതെന്നും ചിലർക്ക് അത് ഇഷ്ടമാകാം ഇഷ്ടമാകാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎൽ സംപ്രേഷണാവകാശം സോണി നെറ്റ്‌വർക്കിനാണെങ്കിലും കമന്ററി ഉൾപ്പെടെയുള്ള പ്രൊഡക്ഷൻ ബിസിസിഐയാണു നിയന്ത്രിക്കുന്നത്. എന്തായാലും ഹർഷാ ബോഗ്ലയുടെ സബ്ദത്തിന്റ അസാന്നിധ്യം ഐപിഎൽ ആവേശത്തിനു തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ക്രിക്കറ്റ് കമന്ററി ശബ്ദങ്ങളിൽ ഒന്നാണ് ഭോഗ്ലെയുടേത്. മറ്റ് ജനപ്രിയ കമന്റേറ്റർമാരായ രവി ശാസ്ത്രിയെയും സുനിൽ ഗാവസ്‌കറിനെയും മറ്റും പോലെ ക്രിക്കറ്റ് കളിച്ചിട്ടല്ല ഭോഗ്ലെ കമന്ററി ബോക്സിലെത്തിയതെങ്കിലും ക്രിക്കറ്റിലെ ഹർഷ ഭോഗ്ലെയുടെ പാണ്ഡിത്യം ആരെയും അമ്പരപ്പിക്കുന്നതാണ്. കൃത്യമായ കണക്കുകളോടെ കളി വിശകലനം ചെയ്യുന്ന ഭോഗ്ലെയുടെ ശൈലിക്ക് ഒരുപാട് ആരാധകരുണ്ട്. ഐപിഎല്ലിന്റെ ഒരുപാട് പ്രൊമോഷണൽ വീഡിയോകളിലും ഭോഗ്ലെ പ്രത്യക്ഷപ്പെട്ടിരുന്നു.ഇതെല്ലാം കഴിഞ്ഞ ശേഷം ഭോഗ്ലെയെ ഒഴിവാക്കിയത് വിശ്വസിക്കാനാവുന്നില്ലെ്നനാണ് ആരാധകരുടെ പ്രതികരണം. എന്നാൽ ഈ വാർത്തയോട് ബിസിസിഐ ഭാരവാഹികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP