Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവും കുട്ടികളുമുള്ള യുവതിയെ മദ്രസ അദ്ധ്യാപകൻ വിവാഹം കഴിച്ചതായി പരാതി; വിവാഹക്കാര്യം ആദ്യ ഭർത്താവ് അറിഞ്ഞത് മൂന്നാഴ്ചയ്ക്കുശേഷം

ഭർത്താവും കുട്ടികളുമുള്ള യുവതിയെ മദ്രസ അദ്ധ്യാപകൻ വിവാഹം കഴിച്ചതായി പരാതി; വിവാഹക്കാര്യം ആദ്യ ഭർത്താവ് അറിഞ്ഞത് മൂന്നാഴ്ചയ്ക്കുശേഷം

ഹരിപ്പാട്: ഭർത്താവും രണ്ടു കുട്ടികളുമുള്ള വീട്ടമ്മയെ മദ്രസ അദ്ധ്യാപകൻ വിവാഹം കഴിച്ചു. മൂന്നാഴ്ചയ്ക്കുശേഷം വിവരം അറിഞ്ഞ ആദ്യ ഭർത്താവ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ദമ്പതികളുടെ മക്കളെ പഠിപ്പിക്കാനെത്തിയിരുന്ന മദ്രസ അദ്ധ്യാപകൻ മുഹമ്മദ് ഷെരീഫ് മുസ്ലിയാരാ(44)ണ് വീട്ടമ്മയെ വിവാഹം കഴിച്ചത്. രണ്ടുപെൺകുട്ടികളുടെ അമ്മയായ 38കാരിയാണ് മറ്റാരുമറിയാതെ അദ്ധ്യാപകന്റെ ഭാര്യയായത്.

കുട്ടികളെ പഠിപ്പിക്കാനെത്തിയ അദ്ധ്യാപകന് ആഴ്ചയിലൊരുദിവസം ഇവരുടെ വീട്ടിൽ നിന്ന് ഭക്ഷണവും നൽകിയിരുന്നു. ഇയാൾക്കും ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്.

മദ്രസ അദ്ധ്യാപകൻ മന്ത്രവാദിയാണെന്നാണ് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. തെറ്റായ വിവരങ്ങൾ നൽകിയാണ് യുവതിയും അദ്ധ്യാപകനും ഓഗസ്റ്റ് 27 ന് രജിസ്റ്റർ വിവാഹം ചെയ്തത്. വിവാഹശേഷം അദ്ധ്യാപകൻ യുവതിയെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകാതെ ഭർത്താവിനൊപ്പം താമസിപ്പിക്കുകയായിരുന്നു.

സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയ സുഹൃത്ത് വഴിയാണ് ഭാര്യയുടെ കല്യാണം മൂന്നാഴ്ച മുമ്പ് കഴിഞ്ഞെന്ന വിവരം ഭർത്താവ് അറിയുന്നത്. പരാതിയെ തുടർന്ന് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയപ്പോൾ അദ്ധ്യാപകനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് അറിയിച്ചു. എന്നാൽ മദ്രസ അദ്ധ്യാപകനെ കാത്ത് യുവതി സ്റ്റേഷനിലിരുന്നെങ്കിലും ഇയാൾ എത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP