Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാൽ കരംചന്ദ് ഗാന്ധി; മോദിയെ പരിഹസിച്ച് കോൺഗ്രസ്; ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി ഉച്ചരിച്ച് ജോലി പോയ ദൂരദർശൻ ടെലിവിഷൻ അവതാരകയെ തിരികെയെടുക്കണമെന്ന് നേതാക്കൾ

മോഹൻലാൽ കരംചന്ദ് ഗാന്ധി; മോദിയെ പരിഹസിച്ച് കോൺഗ്രസ്; ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി ഉച്ചരിച്ച് ജോലി പോയ ദൂരദർശൻ ടെലിവിഷൻ അവതാരകയെ തിരികെയെടുക്കണമെന്ന് നേതാക്കൾ

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ പോയി കൈയടി നേടുമ്പോൾ കോൺഗ്രസ് നേതാക്കൾ അതി വിഷണ്ണരാണ്. അതുകൊണ്ട് പര്യടനത്തിലെ കുറ്റങ്ങൾ കണ്ടുപിടിച്ച് വിമർശിക്കാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമം. ഒടുവിൽ മാഡിസൺ സ്‌ക്വയറിൽ വച്ച് നടത്തിയ പ്രസംഗത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേര് മോഹൻലാൽ കരംചന്ദ് ഗാന്ധിയെന്നാക്കിയ വിഷയമാണ് കോൺഗ്രസുകാർ മോദിക്കെതിരെ ഏറ്റുപിടിച്ചിരിക്കുന്നത്.

മോദിയുടെ നാവു പിഴയെ കളിയാക്കി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾ രാഷ്ട്രപിതാവിന്റെ പേര് തെറ്റായി പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. ഗാന്ധിയൻ ആശയങ്ങളെയും അദ്ദേഹത്തിന്റെ പ്രവൃത്തിയും ഹൃദയത്തിലേറ്റി നടക്കുന്ന ഏതൊരാൾക്കും ഗാന്ധിയുടെ പേര് ഉരുവിടുമ്പോൾ പിഴക്കില്ലെന്നാണ് മറ്റൊരു നേതാവ് രാജ് ബബ്ബാറിന്റെ അഭിപ്രായം.

മോദിയുടെ നാവുപിഴയെ പരിഹസിച്ച് എഐസിസി ജനറൽ സെക്രട്ടറി ഷക്കീൽ അഹമ്മദും രംഗത്തെത്തി. ഗാന്ധിജിയുടെ ഘാതകരായ ആളുകൾ ഇപ്പോൾ ഗാന്ധിയുടെ പാരമ്പര്യത്തിന് മേൽ അവകാശവാദം ഉന്നയിക്കുന്നത് തെറ്റാണെന്നാണ് ഷക്കിൽ അഹമ്മദിന്റെ വിമർശനം. അതേസമയം ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി പറഞ്ഞതിന് പണി പോയ ദൂരദർശൻ ടെലിവിഷൻ അവതാരകയെ തിരികെയെടുക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് സഞ്ജയ് ഝാ മോദിയെ വിമർശിച്ചത്.

ന്യൂയോർക്കിലെ മാഡിസൺ ചത്വരത്തിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവെയാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നതിന് പകരം മോഹൻലാൽ കരംചന്ദ് ഗാന്ധി എന്ന് മോദി തെറ്റായി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP