Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സരക്കമ്പത്തിന് അനുമതി നൽകിയില്ലെന്നു ക്ഷേത്രഭാരവാഹികൾ; കുടിപ്പകയുടെ ഭാഗമായി കരാറുകാർ മത്സരിച്ചോ എന്ന് അറിയില്ലെന്നും മൊഴി; ഇത്ര വലിയ ദുരന്തം നടന്നിട്ടും ഭാരവാഹികൾക്കു പരിക്കേൽക്കാത്തത് എന്തെന്നു കോടതി; പ്രതികളെ 20 വരെ കസ്റ്റഡിയിൽ വിട്ടു

മത്സരക്കമ്പത്തിന് അനുമതി നൽകിയില്ലെന്നു ക്ഷേത്രഭാരവാഹികൾ; കുടിപ്പകയുടെ ഭാഗമായി കരാറുകാർ മത്സരിച്ചോ എന്ന് അറിയില്ലെന്നും മൊഴി; ഇത്ര വലിയ ദുരന്തം നടന്നിട്ടും ഭാരവാഹികൾക്കു പരിക്കേൽക്കാത്തത് എന്തെന്നു കോടതി; പ്രതികളെ 20 വരെ കസ്റ്റഡിയിൽ വിട്ടു

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ കരാറുകാർ വെടിക്കെട്ടു മത്സരം നടത്തിയിരുന്നോ എന്നറിയില്ലെന്നു ക്ഷേത്രം ഭാരവാഹികൾ. മത്സരക്കമ്പത്തിന് അനുമതി നൽകിയിരുന്നില്ലെന്നും ഭാരവാഹികൾ കോടതിയിൽ പറഞ്ഞു. ഇത്ര വലിയ ദുരന്തം നടന്നിട്ടും എന്തുകൊണ്ടാണു ക്ഷേത്രം ഭാരവാഹികൾക്കാർക്കും പരിക്കേൽക്കാതിരുന്നതെന്നു കോടതി ആരാഞ്ഞു.

പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ അറസ്റ്റിലായ 13 പ്രതികളെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 20 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. അതിനിടെ, പന്ത്രണ്ടാം പ്രതിയായ കരാറുകാരൻ സുരേന്ദ്രന്റെ ഡ്രൈവറുടെ ജാമ്യാപേക്ഷയും പരവൂർ മജിസ്ട്രേറ്റ് കോടതി തള്ളി.

കേസിൽ തങ്ങൾ നിരപരാധികളാണെന്ന് അറിയിച്ച ഭാരവാഹികൾ മത്സരവെടിക്കെട്ട് കലക്ടർ അനുമതി നിഷേധിച്ചതിനാൽ ഉപേക്ഷിച്ചിരുന്നുവെന്നാണു പറഞ്ഞത്. ഇക്കാര്യം കരാറുകാരെ അറിയിച്ചു. മത്സരക്കമ്പമില്ലെന്ന് എട്ടാം തീയതി നോട്ടീസ് അടിച്ചിരുന്നു. ചെലവായ പണം നൽകാമെന്നും കരാറുകാരെ അറിയിച്ചു. കരാറുകാർ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി അവർ തമ്മിൽ മത്സരം നടന്നിരുന്നോ എന്ന് സംശയമുണ്ടെന്നായിരുന്നു ഭാരവാഹികളുടെ വാദം. മുൻകരുതൽ എടുക്കാത്ത പൊലീസിനെ പ്രതിചേർക്കാണമെന്നും ക്ഷേത്രഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് ഇത്രയും വലിയ ദുരന്തം നടന്നിട്ടും ക്ഷേത്രഭാരവാഹികൾക്ക് ആർക്കും പരുക്കേൽക്കാത്തത് എന്തുകൊണ്ടാണെന്ന് പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതി ആശ്ചര്യം പ്രകടിപ്പിച്ചത്.

ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്പരവൂർ കൂനയിൽ പത്മ വിലാസത്തിൽ പി.എസ്. ജയലാൽ (46), സെക്രട്ടറി പൊഴിക്കര കൃഷ്ണഭവനത്തിൽ കൃഷ്ണൻകുട്ടിപിള്ള (61), കോട്ടപ്പുറം കോങ്ങാൽ ചന്ദ്രോദയം വീട്ടിൽ സി.രവീന്ദ്രൻപിള്ള (64), പൊഴിക്കര കടകത്ത് തൊടിയിൽ ജി. സോമസുന്ദരൻപിള്ള ( 47 )കോങ്ങാൽ സുരഭിയിൽ സുരേന്ദ്രനാഥൻപിള്ള (65), കോങ്ങാൽ മനീഫ കോട്ടേജിൽ മുരുകേശൻ (50), കമ്പക്കെട്ടിന്റെ കരാർ തൊഴിലാളികളായ തിരുവനന്തപുരം അണ്ടൂർകോണം കാവുവിളകല്ലുവിള വീട്ടിൽ സജീവൻ (38 സജി), തമിഴ്‌നാട് വിരുതനഗർ തൃത്തംഗൽ പനയടിപ്പെട്ടി തെരുവ് മൈനർ ലൈനിൽ ജോസഫ് (48), ജോസഫിന്റെ മകൻ ജോൺസൺ (26), മാവേലിക്കര പാലമേൽ പള്ളിമൺ ചാങ്ങോത്ത് വീട്ടിൽ വിഷ്ണു (26), അടൂർ വടക്കേടത്തുകാവ് ചാത്തന്നപ്പുഴ ചൂരക്കോട് തുറുവിളയിൽ അനു (30), ശൂരനാട് വടക്ക് കണ്ണമം കുമ്പോപുഴ പടീറ്റതിൽ അജിത്ത് (27) എന്നിവരെയാണ് കോടതി ഈമാസം ഇരുപതുവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ ശക്തമായ വാദപ്രതിവാദമാണു നടന്നത്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും സംഭവസ്ഥലത്തുകൊണ്ടുപോയി കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുമുണ്ട് എന്നതിനാൽ ഇപ്പോൾ പ്രതികളെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ കിട്ടുകയെന്നതാണ് പ്രധാനമെന്നും മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നത് ശരിയല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരുഭാഗത്തെയും വാദം കേട്ടശേഷം കസ്റ്റഡി അപേക്ഷയിൽ ഉത്തരവ് നൽകാനായി കോടതി മാറ്റി വച്ചു. ഒരു മണിക്കൂറിന് ശേഷം വീണ്ടും അപേക്ഷ പരിഗണിച്ച കോടതി പ്രതികളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു. കോടതിയിലും പരിസരത്തും വൻ ജനക്കൂട്ടം എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP