Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ വിസാ ഫീസ് വർധന നിയമപരമായി മാത്രം; ഇന്ത്യയുടെ ആശങ്ക മനസിലാക്കുന്നുവെന്ന് അമേരിക്കൻ അധികൃതർ

അമേരിക്കൻ വിസാ ഫീസ് വർധന നിയമപരമായി മാത്രം; ഇന്ത്യയുടെ ആശങ്ക മനസിലാക്കുന്നുവെന്ന് അമേരിക്കൻ അധികൃതർ

വാഷിങ്ടൺ: അടുത്ത കാലത്ത് അമേരിക്കൻ വിസകൾക്കുള്ള ഫീസ് വർധനയിൽ ആശങ്ക അറിയിച്ച ഇന്ത്യയ്ക്ക് മറുപടിയുമായി അമേരിക്കൻ അധികൃതർ. വിസാ ഫീസ് വർധന നിയമപരമായി എടുത്ത തീരുമാനമാണെന്നും ഇന്ത്യയ്ക്ക് ഇക്കാര്യത്തിലുള്ള ആശങ്ക മനസിലാക്കുന്നുവെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യൻ ഐടി കമ്പനികളെ സാരമായി ബാധിക്കുന്ന രീതിയിൽ വിസാ ഫീസ് ഉയർത്തിയ യുഎസ് നടപടിക്കെതിരേ ഫിനാൻസ് മിനിസ്റ്റർ അരുൺ ജെയ്റ്റ്‌ലിയും ആഞ്ഞടിച്ചിരുന്നു.

വിസാ ഫീസ് വർധിപ്പിച്ച അമേരിക്കൻ നടപടി അങ്ങേയറ്റം വിവേചനാപരമാണെന്നും ഇത് ഇന്ത്യൻ ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് അരുൺ ജെയ്റ്റ്‌ലി ഉഭയകക്ഷി ചർച്ചയിൽ വ്യക്തമാക്കിയത്.
എച്ച്1ബി, എൽ1 വിസകൾക്കാണ് അമേരിക്ക നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കൊല്ലം എച്ച്1ബി, എൽ1 വീസകൾക്ക് അമേരിക്കൻ കോൺഗ്രസ് 4500 ഡോളർ വരെ നിരക്ക് വർദ്ധന വരുത്തിയിരുന്നു. ഇന്ത്യൻ ഐടി കമ്പനികളാണ് ഈ വീസകൾ അധികവും ഉപയോഗിക്കുന്നത്. 9/11ആരോഗ്യ പരിരക്ഷ നിയമങ്ങൾക്കും ബയോമെട്രിക് ട്രാക്കിങ് സംവിധാനത്തിനും വേണ്ടിയുള്ള ഫണ്ട് രൂപീകരണത്തിനാണ് ഫീസ് വർദ്ധനയെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

1.1 ട്രില്യൻ ചെലവുകൾക്കായി ചിലതരം എച്ച്1ബി വിസകൾക്ക് 4000 ഡോളറും എൽ1ബി വീസകൾക്ക് 4500 ഡോളറും ഫീസ് വർദ്ധിപ്പിക്കാനാണ് അമേരിക്കൻ കോൺഗ്രസ് ധാരണയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP