Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ കുടുംബജീവിതം തകർക്കുന്ന അഞ്ച് ശീലങ്ങൾ ഇവയൊക്കെ

നിങ്ങളുടെ കുടുംബജീവിതം തകർക്കുന്ന അഞ്ച് ശീലങ്ങൾ ഇവയൊക്കെ

ല്ല കുടുംബ ജീവിതം ഒരു ഞാണിന്മേൽ കളിയാണെന്നാണ് ഈ രംഗത്തെ അനുഭവജ്ഞരും വിദഗ്ദരും അഭിപ്രായപ്പെടുന്നത്. ഒരു മാത്ര പിഴച്ചു പോയാൽ അത് എന്നെന്നേക്കുമായി കൈവിട്ട് പോയെന്ന് വരും. അതിനാൽ കുടുംബ ജീവിതം കെട്ടിപ്പടുക്കുമ്പോൾ സദാജാഗ്രത അത്യാവശ്യമാണ്. അതിന് വിഘാതം സൃഷ്ടിക്കുന്ന സംഗതികളെ അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ടതാണ്. നല്ല കുടുംബ ജീവിത്തിന് തടസ്സമാകുന്ന അഞ്ച് കാര്യങ്ങളേതെല്ലാമാണെന്ന് പരിശോധിക്കാം.

1. കുറ്റപ്പെടുത്തൽ

എന്തിനുമേതിനും കുറ്റപ്പെടുത്തൽ മാത്രം നടത്തുന്ന ഒരാളെ ആരും അധികകാലം ഇഷ്ടപ്പടില്ലെന്നുറപ്പാണ്. ഇതിലൂടെ നിങ്ങളുടെ കുടുംബ ബന്ധങ്ങളടക്കമുള്ള കുറേയേറെ ബന്ധങ്ങൾ തകരാനിടയാകും. സ്‌നേഹത്തിനും വെറുപ്പിനുമിടയിൽ വളരെ നേർത്ത ഒരു അതിർത്തിയേ ഉള്ളൂ എന്ന് മനസ്സിലാക്കി പങ്കാളിയോടും മറ്റുള്ളവരോടും പെരുമാറിയാൽ നന്നായിരിക്കും.

2. താരതമ്യം ചെയ്യൽ

ജീവിത പങ്കാളിയെ മറ്റുള്ളവരോട് താരതമ്യം ചെയ്യുന്നത് നല്ല പ്രവണതയല്ല. ഇതിലൂടെ വെറുപ്പ് വർധിക്കുകയേ ഉള്ളൂ. മറിച്ച് പങ്കാളി ചെയ്ത നല്ല കാര്യങ്ങളുടെ പേരിൽ അയാളെ പ്രശംസിക്കുകയാണ് വേണ്ടത്.

3. എക്‌സ് ലൗവറെക്കുറിച്ച് സംസാരിക്കരുത്

തന്റെ എല്ലാമെല്ലാമായ ജീവിതപങ്കാളിക്ക് ഒരു എക്‌സ് ലൗവറുണ്ടായിരുന്നുവെന്നത് ഓർക്കാൻ പോലും ആർക്കും ഇഷ്ടമല്ല. അപ്പോൾ ആ എക്‌സ് ലൗവറെക്കുറിച്ച് എപ്പോഴും പരാമർശിച്ചാൽ എന്തായിരിക്കും സ്ഥിതി..? . അതിനാൽ അത്തരം പരാമർശങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നത് നല്ല കുടുംബ ബന്ധങ്ങൾക്ക് അനിവാര്യമാണ്.

4. മോശമായ ആശയവിനിമയം

പങ്കാളി പറയുന്ന എന്തിനുമേതിനും തലയാട്ടുന്നത് നല്ല ആശയവിനിമയത്തിന്റെ ലക്ഷണമല്ല. പലപ്പോഴും പകുതി മാത്രം കേട്ടിട്ടായിരിക്കും പലരും ഇത്തരത്തിൽ തലയാട്ടുന്നത്. ഈ രീതിയിൽ അധികകാലം ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നുറപ്പാണ്. അതിനാൽ പങ്കാളിയെ നന്നായി ശ്രവിക്കുകയും നല്ല രീതിയിൽ ആശയവിനിമയം നടത്തുകയും ചെയ്താൽ മാത്രമെ ബന്ധം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകാനാകൂ.

5. ഭൂതകാലത്തെക്കുറിച്ച് പറയരുത്

കഴിഞ്ഞു പോയ കാലത്തെക്കുറിച്ച് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നയാളുകളെ സഹിക്കാൻ ബുദ്ധിമുട്ടാണ് പലർക്കുമെന്നറിയുക. എന്ന് വച്ച് കഴിഞ്ഞു പോയ കാലം പാടെ വിസ്മരിക്കണമെന്നല്ല പറഞ്ഞു വരുന്നത്. അതായത് ഇനിയുള്ള കാലത്ത് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാനാണ് കൂടുതൽ സമയം ചെലവാക്കേണ്ടതെന്ന് സാരം. ഭാര്യയുടെയോ ഭർത്താവിന്റെയോ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞിരിക്കാതെ രണ്ടു പേരും നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ വർത്തമാനകാലത്ത് നല്ല രീതിയിൽ പ്രവർത്തിക്കണമെന്നാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP