Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂറോപ്പ് വിട്ടാൽ അമേരിക്കയുമായുള്ള കച്ചവടവും നിർത്തുമെന്ന ഭീഷണിയുമായി ഒബാമ; വിവരക്കേടിനെതിരെ ആഞ്ഞടിച്ച് ലണ്ടൻ മേയർ ബോറിസ് ജോൺസൻ

യൂറോപ്പ് വിട്ടാൽ അമേരിക്കയുമായുള്ള കച്ചവടവും നിർത്തുമെന്ന ഭീഷണിയുമായി ഒബാമ; വിവരക്കേടിനെതിരെ ആഞ്ഞടിച്ച് ലണ്ടൻ മേയർ ബോറിസ് ജോൺസൻ

ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കരുതെന്നും ബ്രിട്ടൻ യൂണിയനിൽ തുടരുന്ന വിഷയത്തിലുള്ള നിന്ദാശീലവും അശുഭപ്രതീക്ഷയും അവസാനിപ്പിക്കണമെന്ന് ഇംഗ്ലണ്ടിലെ യുവജനങ്ങളെ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. ബ്രിട്ടൻ സന്ദർശനത്തിനിടെ ലണ്ടനിൽ ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം യൂറോപ്പ് വിട്ടാൽ അമേരിക്കയുമായുള്ള കച്ചവടവും നിർത്തുമെന്ന ഭീഷണിയും ഒബാമ ഈ അവസരത്തിൽ മുഴക്കിയിട്ടുണ്ട്. എന്നാൽ ഈ വിവരക്കേടിനെതിരെ ആഞ്ഞടിച്ച് ലണ്ടൻ മേയറും ലീവ് കാംപയിന്റെ പ്രധാന നേതാക്കളിലൊരാളുമായി ബോറിസ് ജോൺസൻ രംഗത്തെത്തിയിട്ടുമുണ്ട്. തന്റെ സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിൽ ഒബാമ വെസ്റ്റ്മിൻസ്റ്ററിലെ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടിയേകുകയും ചെയ്തിരുന്നു. ലോകത്തിലുള്ള മിക്ക പ്രശ്‌നങ്ങളും മനുഷ്യൻ സൃഷ്ടിച്ചവയാണെന്നും അതിനാൽ അവ മനുഷ്യന് തന്നെ പരിഹരിക്കാൻ സാധിക്കുമെന്നുമുള്ള മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ വാക്കുകളും ഒബാമയുടെ സംസാരത്തിനിടെ കടന്ന് വന്നിരുന്നു. യുകെയ്ക്കും ലോകത്തിനും വേണ്ടി ഒരു വ്യത്യസ്ത സൃഷ്ടിക്കാൻ മുന്നോട്ട് വരാൻ അദ്ദേഹം യുവജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഒരു ശക്തമായ യൂറോപ്പിനായി യുകെ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതുണ്ടെന്ന് ഒബാമ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിനെ തുടർന്ന് യുകെയിലെ നിരവധി പേരിൽ നിന്നും ശക്തമായ എതിർപ്പായിരുന്നു ഒബാമയ്ക്ക് നേരിടേണ്ടി വന്നത്. യൂണിയൻ വിട്ട് പോകുന്നതിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന വാദഗതികൾക്ക് ചെവി കൊടുക്കരുതെന്നും അദ്ദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. യുഎസും യുകെയും തമ്മിൽ ഇന്ന് നിലവിലുള്ള അടുത്ത ബന്ധത്തെ ഒബാമ തന്റെ സംസാരത്തിനിടയിൽ പുകഴ്‌ത്തുകയും ചെയ്തിരുന്നു. ആ ബന്ധം നാടകീയമായി മെച്ചെപ്പട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇരു രാജ്യങ്ങളും യോജിച്ച് പ്രവർത്തിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് നോർത്തേൺ അയർലണ്ടിൽ ഇന്ന് കാണുന്ന സമാധാന പ്രക്രിയകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അടുത്ത ദിവസം ലേബർ നേതാവ് ജെറമി കോർബിനുമായും ഒബാമ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ബ്രിട്ടൻ യൂണിയനിൽ തുടരണമെന്ന് ആഹ്വാനം ചെയ്ത ഒബാമയ്‌ക്കെതിരെ ഇന്നലെ രാജ്യത്തിന്റെ പലയിടങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്ന് വന്നിരുന്നു. ഇത് കപടത നിറഞ്ഞ അമേരിക്കൻ തന്ത്രമാണെന്നായിരുന്നു ചിലർ ആരോപിച്ചിരുന്നത്. ഒരു പത്രത്തിലൂടെയും ന്യൂസ് കോൺഫറൻസിലൂടെയുമായിരുന്നു ഒബാമ ബ്രിട്ടീഷ് വോട്ടർമാരോട് യൂണിയനിൽ തുടരുന്നതിനെ അനുകൂലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്. തങ്ങളുടെ പാർട്ട്ണറായി ശക്തമായ യുകെയെയാണ് ആവശ്യമെന്നും അതിന് രാജ്യം യൂണിയനിൽ തുടർന്നേ മതിയാവൂ എന്നായിരുന്നു ഒബാമ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബ്രിട്ടന്റെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിൽ വച്ച് നടന്ന ഒരു ന്യൂസ് കോൺഫറൻസിലായിരുന്നു അദ്ദേഹം ഇത്തരത്തിൽ ആഹ്വാനം ചെയ്തിരുന്നത്.

ഒബാമ ഈ വിഷയത്തിൽ പൊരുത്തമില്ലാത്തതും വിപരീതവുമായ വാദഗതിയുമായാണ് രംഗത്തെത്തിയിരിക്കുന്നതെന്നാണ് ലണ്ടൻ മേയർ ബോറിസ് ജോൺസൻ ആഞ്ഞടിച്ചിരിക്കുന്നത്. അമേരിക്കക്കാർ യൂറോപ്യൻ യൂണിയനെ കുറിച്ച് തലപുണ്ണാക്കേണ്ട ആവശ്യമില്ലെന്നും ബ്രിട്ടന് അനുയോജ്യമായത് എന്താണെന്ന് ഒബാമ നിശ്ചയിക്കേണ്ടെന്നുമുള്ള തരത്തിലാണ് ബോറിസ് പ്രതികരിച്ചിരിക്കുന്നത്.ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ ബ്രിട്ടനുമായുള്ള വ്യാപാരം അമേരിക്കയും അവസാനിപ്പിക്കുമെന്ന ഭീഷണിയെ തികഞ്ഞ വിവരക്കേടാണെന്നാണ് ബോറിസ് വിശേഷിപ്പിച്ചിരിക്കുന്നത്.യുകെ യൂണിയനിൽ തുടരുന്നതിനാലാണ് രാജ്യത്തിന് അമേരിക്കയുമായി ഇപ്പോൾ ട്രേഡ് ഡീൽ ലഭിക്കാത്തതെന്നും യൂണിയനിൽ തുടരുന്നത് വിലപേശലുകളെ ഇല്ലാതാക്കുന്നുവെന്നും ബോറിസ് വിശദീകരിച്ചിരുന്നു.ഒബാമ യുകെയിൽ എത്തുന്നതിന് മുമ്പ് തന്നെ ബോറിസ് അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഭാഗികമായി കെനിയക്കാരനായ ഒബാമ ഓവൽ ഓഫീസിൽ നിന്നും വിൻസ്റ്റൻ ചർച്ചിലിന്റെ പ്രതിമ നീക്കിയ ആളാണെന്നും അദ്ദേഹത്തിന് ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള പൈതൃകമായ എതിർപ്പാണിതിലൂടെ വ്യക്തമാകുന്നതെന്നും ബോറിസ് തുറന്നടിച്ചിരുന്നു.എന്നാൽ താൻ ചർച്ചിലിനെ സ്‌നേഹിക്കുന്നുവെന്നും എല്ലാ ദിവസവും അദ്ദേഹത്തിന്റെ പ്രതിമ വൈറ്റ്ഹൗസിൽ കാണാറുണ്ടെന്നുമായിരുന്നു ഒബാമ പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP