Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫിന്റെ വിജയം തൊടുപുഴയുടെ മാണിക്യമായ ജോസഫിൽ ഒതുങ്ങും; ഇടുക്കിയിൽ കടുത്ത പോരാട്ടം; ഹൈറേഞ്ചിന്റെ രോമാഞ്ചം എം എം മണിയും കരപറ്റും; ഇടുക്കി ജില്ലയിൽ അഞ്ചിൽ നാല് സീറ്റും ഇടതിനൊപ്പമായേക്കും: അഡ്വ. എ ജയശങ്കർ വിലയിരുത്തുന്നു

യുഡിഎഫിന്റെ വിജയം തൊടുപുഴയുടെ മാണിക്യമായ ജോസഫിൽ ഒതുങ്ങും; ഇടുക്കിയിൽ കടുത്ത പോരാട്ടം; ഹൈറേഞ്ചിന്റെ രോമാഞ്ചം എം എം മണിയും കരപറ്റും; ഇടുക്കി ജില്ലയിൽ അഞ്ചിൽ നാല് സീറ്റും ഇടതിനൊപ്പമായേക്കും: അഡ്വ. എ ജയശങ്കർ വിലയിരുത്തുന്നു

ക്യമുന്നണിക്ക് രണ്ടും ഇടതുപക്ഷത്തിന് മൂന്നും മണ്ഡലങ്ങളാണ് നിലവിൽ ഇടുക്കി ജില്ലയിലുള്ളത്. യുഡിഎഫിന്റെ കയ്യിലുള്ള രണ്ട് മണ്ഡലങ്ങളും കേരളാ കോൺഗ്രസ് (എം) വിഭാഗത്തിനാണ്‌. പാലയുടെ മാണിക്യം മാണിയാണെങ്കിൽ, ജോസഫ് ഇടുക്കിയുടെ മാണിക്യമാണെന്ന് പറയാം. മാണിക്ക് അധികം സ്വാധീനം ഇവിടെയില്ല.

എൽഡിഎഫിന്റെ കൈയിലുള്ള രണ്ടു മണ്ഡലങ്ങളിൽ രണ്ടെണ്ണം സിപിഎമ്മിന്റേതാണ് ദേവികുളവും, ഉടുമ്പുഞ്ചോലയും. മൂന്നാമത്തെ മണ്ഡലം സിപിഐയുടെ പിഎസ് ബിജി മോളുടേതാണ്. എൽഡിഎഫിന്റെ കൈയിലുള്ള ഈ രണ്ടു മണ്ഡലങ്ങളിലും തോറ്റിട്ടുള്ളത് കോൺഗ്രസ്സുകാരാണ്. കേരള കോൺഗ്രസിന് തോൽവിയില്ലാത്ത ജില്ലയെന്ന് വേണമെങ്കിൽ പറയാം. നേരത്തെ ജോസഫ് ഇടതുപക്ഷത്തിന്റെ ഒപ്പം നിന്നപ്പോഴും അത് അങ്ങനെ തന്നെയാണ്. ഇടുക്കി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ ദേവികുളം പട്ടികജാതി സംവരണ മണ്ഡലങ്ങളും ബാക്കി നാലെണ്ണം ജനറൽ മണ്ഡലങ്ങളുമാണ്. തൊടുപുഴ ഒഴിച്ച് ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പുഞ്ചോല എന്നീ ജില്ലയിലെ നാലു മണ്ഡലങ്ങൾ ഹൈറേഞ്ചിലാണ്. തൊടുപുഴ മാത്രമാണ് ഇതിൽനിന്ന് മാറി നിൽക്കുന്ന മണ്ഡലം, മാത്രമല്ല മുമ്പ് ഇടുക്കി ജില്ല രൂപീകരിക്കുന്നതിനു മുമ്പ് തൊടുപുഴ എറണാകുളം ജില്ലയുടെ ഭാഗമായിരുന്നു. ബാക്കി നാല് മണ്ഡലങ്ങൾ കോട്ടയം ജില്ലയുടെ ഭാഗവുമായിരുന്നു.

ഇടുക്കി രാഷ്ട്രീയം സൂക്ഷ്മമായി പരിശോധിച്ചാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൊടുപുഴ ഒഴിച്ച് ബാക്കി നാല് മണ്ഡലങ്ങളും ഇടതുപക്ഷത്തെ പിന്തുണച്ചു. അങ്ങനെയാണ് ഇടുക്കിയിൽ നമ്മുടെ ജോയ്‌സ് ജോർജ്ജ് വിജയിച്ചത്. ലോക്കൽ ബോഡി ഇലക്ഷനിലും ഹൈറേഞ്ച് മേഖല ഇടതുപക്ഷത്തെ പിന്തുണച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് യുഡിഎഫിന്റെ കയ്യിലാണെങ്കിലും പൊതുവെ എൽഡിഎഫിനാണ് മേൽക്കൈ ഉണ്ടായത്. ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പള്ളിക്കാരുടെ ഒരു സ്ഥാപനം ഇവരെ സപ്പോർട്ട് ചെയ്തു എന്നുള്ളതാണ് ഇതിനു കാരണം. അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നമ്മൾ കേരള കോൺഗ്രസിലെ പിളർപ്പ് എന്ന വിഷയത്തെക്കുറിച്ചും അഭിസംബോധന ചെയ്യുന്നതും. കേരള കോൺഗ്രസ് പിളർന്ന് ഏതാനും നേതാക്കളും കുറച്ചു അനുയായികളും കൂടി ജനാധിപത്യ കേരള കോൺഗ്രസ് ഉണ്ടാക്കി. അവരുടെ പരമോന്നത നേതാവ് ഫ്രാൻസിസ് ജോർജ്ജ് ഇടുക്കിയിൽ മത്സരിക്കുന്നു എന്നതാണ് ഇടുക്കിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്.

തൊടുപുഴ ജോസഫിനൊപ്പം തന്നെ

തൊടുപുഴ മണ്ഡലം പിജെ ജോസഫിന്റെ ഒരു കൊത്തളമാണ്. ഇടതുപക്ഷത്തിനോടൊപ്പം അദ്ദേഹം നിന്നപ്പോഴും ഇവിടെ ജയിച്ചിട്ടുണ്ട്. പിന്നീട് യുഡിഎഫിന്റെ ഭാഗമായപ്പോഴും കനത്ത ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ഇത്തവണയും ജോസഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. ജോസഫിന് ഇപ്പോൾ ആരോഗ്യകരമായ പല പ്രശ്‌നങ്ങളുമുണ്ട്. പ്രായാധിക്യവും അനാരോഗ്യവും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. പക്ഷേ സ്ഥലം തൊടുപുഴയായതു കൊണ്ടും, പാർട്ടി കേരളാ കോൺഗ്രസ് ആയതുകൊണ്ടും, സ്ഥാനാർത്ഥി പി ജെ ജോസഫ് ആയതുകൊണ്ടും അദ്ദേഹത്തോട് തൊടുപുഴക്കാർക്കുള്ള അഗാധമായ സ്‌നേഹാദരവുകൾ കൊണ്ട് ഇക്കുറിയും അദ്ദേഹം തന്നെ ഇവിടെ ജയിക്കാനാണ് സാധ്യത. ഇടുക്കി ജില്ലയിൽ ജയപ്രതീക്ഷ ഉറപ്പിച്ചു പറയാവുന്ന മണ്ഡലവും തൊടുപുഴയാണ്.എൽഡിഎഫിന്റെ കൈയിലുള്ള രണ്ടു മണ്ഡലങ്ങളിൽ രണ്ടെണ്ണം സിപിഎമ്മിന്റേതാണ് ദേവികുളവും, ഉടുമ്പുഞ്ചോലയും. മൂന്നാമത്തെ മണ്ഡലം സിപിഐയുടെ പിഎസ് ബിജി മോളുടേതാണ്. എൽഡിഎഫിന്റെ കൈയിലുള്ള ഈ രണ്ടു മണ്ഡലങ്ങളിലും തോറ്റിട്ടുള്ളത് കോൺഗ്രസ്സുകാരാണ്. കേരള കോൺഗ്രസിന് തോൽവിയില്ലാത്ത ജില്ലയെന്ന് വേണമെങ്കിൽ പറയാം. നേരത്തെ ജോസഫ് ഇടതുപക്ഷത്തിന്റെ ഒപ്പം നിന്നപ്പോഴും അത് അങ്ങനെ തന്നെയാണ്.

പിജെ ജോസഫിനെ തൊടുപുഴയിൽ വെട്ടാനായി ശക്തനായ ഒരു സ്ഥാനാർത്ഥിയെ അന്വഷിച്ച് അവസാനം മുൻപ് കേരളാ കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പുകാരനായ റോയ് വഴക്കാട്ടിൽ എന്ന ഒരു പ്രമാണിയെയാണ്. കാശുണ്ട്, കുടുംബബലമുണ്ട് എന്ന ഒറ്റക്കാരണത്തിലാണ് സ്ഥാനാർത്ഥിയായി റോയിയെ ഇവിടെ നിർത്തിയത്. അത് എത്രത്തോളം ഫലത്തിൽ വരുമെന്നുള്ളത് വോട്ടെണ്ണിക്കഴിഞ്ഞേ പറയാൻ കഴിയൂ. പക്ഷേ ഒരു കാര്യമുറപ്പാണ് തൊടുപുഴയിൽ പിജെ ജോസഫ് ജയിക്കാൻ തന്നെയാണ് സാധ്യത.

ഇടുക്കിയിൽ കടുത്ത മത്സരം

ഇടുക്കി മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ പണ്ട് 1996-2001 കാലഘട്ടത്തിൽ കോൺഗ്രസുകാരനായിരുന്ന പിപി സുലൈമാൻ റാവുത്തർ ഇടതുപക്ഷത്തിനൊപ്പം നിന്നാണ് ജയിച്ചതെന്നതൊഴിച്ചാൽ എല്ലായിപ്പോഴും യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ്. 1980 ൽ മാണി ഗ്രൂപ്പും ആന്റണി കോൺഗ്രസും ഇടതുമുന്നണിയിലായിരുന്ന സമയത്തും അവിടെ അന്നുനിന്ന മാണി ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് കോൺഗ്രസ് ജോസ് കുറ്റിയാനിയാണ് ജയിച്ചത്. 1987 ലാണ് സ്ത്രീകളെ പൊലീസ് ബലാത്സംഗം ചെയ്ത കുപ്രസിദ്ധമായ തങ്കമണി സംഭവം ഉണ്ടായത്. പൊലീസ് അതിക്രമമെന്ന തങ്കമണി സംഭവത്തിനു ശേഷം പോലും അവിടെ യുഡിഎഫാണ് ജയിച്ചത്. 1991 ലും യുഡിഎഫ് ജയിച്ചു. 1996 നു ശേഷം പിന്നീട് ജയവും യുഡിഎഫിനായിരുന്നു. 2001 ൽ മത്സരിച്ചു ജയിച്ചത് റോഷി അഗസ്റ്റിൻ ആയിരുന്നു. പിന്നീട് 2006 ലും, 2011 ലും റോഷി തന്നെ ജയിച്ചു. ഇത്തവണയും റോഷി അഗസ്റ്റിൻ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി.

മുല്ലപെരിയാർ സംഭവത്തിലും മറ്റും മുൻപന്തിയിൽ നിന്നയാളാണ് റോഷി, പോപ്പുലാരിറ്റി ഗ്രാഫ് കൂടുകയല്ലാതെ കുറഞ്ഞു പോവാത്ത നേതാവുമാണ് ഇദ്ദേഹം. എന്നാൽ റോഷിക്കെതിരായുള്ള കാര്യം എന്താണ് എന്നുവച്ചാൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് പിളർപ്പുണ്ടാക്കി ഫ്രാൻസിസ് ജോർജ്ജ് എതിരെ വന്നു നിൽക്കുന്നു എന്നുള്ളതാണ്. ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷത്തിന്റെ കൂടെ നിന്നപ്പോൾ പോലും ഇവിടെ വിജയം റോഷിക്കായിരുന്നു എങ്കിലും എതിർ സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജിന് ഒരു സ്വീകാര്യത ഈ മണ്ഡലത്തിൽ ഉണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ള കാര്യങ്ങൾ വന്നപ്പോൾ കുടിയേറ്റ കർഷകർക്കൊപ്പം നിന്നയാളാണ്. പിന്നെ യശഃശരീരനായ കെഎം ജോർജ്ജിന്റെ മകനാണ് ഫ്രാൻസിസ്. യാതൊരു അഴിമതി ആരോപങ്ങൾക്കും വിധേയനല്ല. സുറിയാനി കത്തോലിക്കനാണ്. ഇടുക്കി മെത്രാനായ മാർ മാത്യു ആനി കുഴിക്കാട്ടിലിന്റെ പരോക്ഷ പിന്തുണയോടെയാണ് ഇദ്ദേഹം മത്സരിക്കുന്നതെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് ഈ സാഹചര്യത്തിൽ ഫ്രാൻസിസ് ജോർജ്ജിന് ഒരു അട്ടിമറി ജയം നേടാനാകുമോ എന്നാണ് നോക്കിക്കൊണ്ടിരിക്കുന്നത്.മുല്ലപെരിയാർ സംഭവത്തിലും മറ്റും മുൻപന്തിയിൽ നിന്നയാളാണ് റോഷി, പോപ്പുലാരിറ്റി ഗ്രാഫ് കൂടുകയല്ലാതെ കുറഞ്ഞു പോവാത്ത നേതാവുമാണ് ഇദ്ദേഹം. എന്നാൽ റോഷിക്കെതിരായുള്ള കാര്യം എന്താണ് എന്നുവച്ചാൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് പിളർപ്പുണ്ടാക്കി ഫ്രാൻസിസ് ജോർജ്ജ് എതിരെ വന്നു നിൽക്കുന്നു എന്നുള്ളതാണ്. ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷത്തിന്റെ കൂടെ നിന്നപ്പോൾ പോലും ഇവിടെ വിജയം റോഷിക്കായിരുന്നു എങ്കിലും എതിർ സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജിന് ഒരു സ്വീകാര്യത ഈ മണ്ഡലത്തിൽ ഉണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ള കാര്യങ്ങൾ വന്നപ്പോൾ കുടിയേറ്റ കർഷകർക്കൊപ്പം നിന്നയാളാണ്. 

ദേവികുളത്തെ ചാരായ രാഷ്ട്രീയം

ദേവികുളം പട്ടികജാതി സീറ്റാണ്. അവിടെ സിറ്റിങ് എംഎൽഎ എസ് രാജേന്ദ്രൻ തന്നെ വീണ്ടും മത്സരിക്കുന്നു. എതിർ സ്ഥാനാർത്ഥിയായി യുഡിഎഫിന്റെ എ കെ മാണിയാണ് ഇക്കുറിയും രാജേന്ദ്രന് എതിരായി ഇവിടെ മത്സരിക്കുന്നത്. ദേവികുളത്തിന്റെ പ്രത്യേകത തമിഴ് വംശജർക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ്. തിരഞ്ഞെടുപ്പിന്റെ അന്ന് കാലത്ത് ചാരായം മേടിച്ചുകൊടുക്കുന്ന പാർട്ടിയേ ജയിക്കുകയുള്ളൂ. മൂലവെട്ടി ചാരായം ഇപ്പോഴും സുലഭമായി കിട്ടുന്ന സ്ഥലമാണ് ദേവികുളം. ദേവികുളത്തിനെ സംബന്ധിച്ചടുത്തോളം ഇടത്തുപക്ഷത്തിനാണ് ഇപ്പോഴും പ്രാമുഖ്യം. ഇടതുപക്ഷമാണ് നിരന്തരമായി ജയിക്കാറുള്ളത്. എന്നിരുന്നാലും മൂലവെട്ടി ചാരായം ആര് കൂടുതൽ ഒഴുക്കുന്നുവോ അവൻ ജയിക്കും. ചാരായ അധിഷ്ഠിത രാഷ്ട്രീയമാണ് ഇവിടത്തെ പ്രത്യേകത. എന്നാലും മേൽകൈ ഉള്ളത് ഇടതുപക്ഷത്തിനാണ്. പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥി നിർത്തിയിട്ടുള്ള മണ്ഡമാണ്. പക്ഷേ കൂടുതൽ വിപ്ലവം ഈ ഇലക്ഷനിൽ നടത്താൻ ഇവർക്ക് കഴിയുമോ എന്ന് സംശയമാണ്.

പീരുമേട്ടിൽ ബിജിമോൾക്ക് തന്നെ മുൻതൂക്കം

യുഡിഎഫിനു ജില്ലയിൽ അൽപ്പം മേൽകൈയുള്ള മണ്ഡലമാണ് പീരുമേട്. പക്ഷേ എൽഡിഎഫ് സിപിഐയിലെ ഇഎസ് ബിജിമോൾ ഇവിടെ രണ്ടു തവണ ജയിച്ചു. ഇവിടെയും ഗണ്യമായ വോട്ടർമാരിലധികവും തോട്ടം തൊഴിലാളികളും അവരുടെ കുടുംബവുമാണ്. പല തോട്ടങ്ങളും മുരടിച്ചു പൂട്ടാൻ നിൽക്കുന്ന അവസ്ഥയും ചില തോട്ടങ്ങൾ പൂട്ടിക്കഴിഞ്ഞ അവസ്ഥയിലും വളരെ കഷ്ടപാടിൽ ജീവിക്കുന്നവരാണ് ഇവരിലധികവും. 2007 ലും, 2011 ലും ഇവിടെ ജയിച്ചത് ബിജിമോളായിരുന്നു. ഇത്തവണയും ബിജിമോൾ ജയിക്കാനാണ് സാധ്യത. കാരണം ഗാഡ്ഗിൽ കമ്മിറ്റി വിഷയങ്ങൾ ഉയർന്നു വന്നപ്പോൾ വളരെ മുൻപന്തിയിൽ നിന്നയാളാണ് ബിജിമോൾ.

തോട്ടം തൊഴിലാളി സമരത്തിൽ പെമ്പിളൈ ഒരുമൈയ്ക്കു ദേഷ്യമില്ലാത്ത നേതാവും ഒപ്പം അവരുടെ സമരത്തിൽ ആകെ സ്വീകാര്യത അന്ന് ലഭിച്ചത് വി എസ് അച്യുതാനന്ദനും, ബിജി മോൾക്കുമായിരുന്നു. ബിജിമോളെ താഴെയിറക്കാനായി കോൺഗ്രസ് ഇക്കുറി ഇറക്കിയിരിക്കുന്നത് വളരെ ശക്തനായ സ്ഥാനാർത്ഥിയെയാണ് അഡ്വ. സിറിയക് തോമസ്. ഇദ്ദേഹം പീരുമേട് ഭാഗത്തെ എണ്ണപ്പെട്ട ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളാണ്. മിക്കവാറും അറിയുന്ന ആളുമാണ് അതുകൊണ്ട് ഇക്കുറി ബിജിമോളെ കാത്തിരിക്കുന്നത് വളരെ ശക്തമായ മത്സരമാണ്. എന്നാൽ ബിജിമോളെ സംബന്ധിച്ചു തിരഞ്ഞെടുപ്പ് പ്രചാരണം സേവിയറായി തുടങ്ങേണ്ട ആവശ്യമില്ല. കഴിഞ്ഞ പത്തു വർഷമായി ബിജിമോൾ നിരന്തര പ്രചാരണത്തിലാണ്.ഈ തെരഞ്ഞെടുപ്പ് മാത്രമല്ല അത് കഴിഞ്ഞു വരുന്ന തിരഞ്ഞെടുപ്പ് വരെയുള്ള പ്രചാരണം പത്തു കൊല്ലം മുൻപ് ബിജിമോൾ ആരംഭിച്ചു എന്ന് വേണമെങ്കിൽ പറയാം. പ്രചാരണത്തിനും പ്രകടനത്തിനും ഒരുപോലെ പ്രധാനം കൊടുത്തു ബിജിമോൾ ഇവിടെ മുന്നേറിക്കൊണ്ടിരിക്കുന്നു. അതിപ്പോൾ ആർടിഒയുടെ കൈയൊടിക്കുന്ന കാര്യത്തിലാണെങ്കിലും, ചപ്പാത്തിൽ പോയി നിരാഹാരം ഇരിക്കുന്ന കാര്യത്തിലാണെങ്കിലും ജില്ലാ കളക്ടറെ റോഡിൽ തടയുന്ന കാര്യത്തിലാണെങ്കിലും 

ഈ തെരഞ്ഞെടുപ്പ് മാത്രമല്ല അത് കഴിഞ്ഞു വരുന്ന തിരഞ്ഞെടുപ്പ് വരെയുള്ള പ്രചാരണം പത്തു കൊല്ലം മുൻപ് ബിജിമോൾ ആരംഭിച്ചു എന്ന് വേണമെങ്കിൽ പറയാം. പ്രചാരണത്തിനും പ്രകടനത്തിനും ഒരുപോലെ പ്രധാനം കൊടുത്തു ബിജിമോൾ ഇവിടെ മുന്നേറിക്കൊണ്ടിരിക്കുന്നു. അതിപ്പോൾ ആർടിഒയുടെ കൈയൊടിക്കുന്ന കാര്യത്തിലാണെങ്കിലും, ചപ്പാത്തിൽ പോയി നിരാഹാരം ഇരിക്കുന്ന കാര്യത്തിലാണെങ്കിലും ജില്ലാ കളക്ടറെ റോഡിൽ തടയുന്ന കാര്യത്തിലാണെങ്കിലും, തേയില കൊളുന്തു നുള്ളുന്ന വേഷത്തിൽ പബ്ലിക് മീറ്റിംഗിൽ പങ്കെടുക്കുന്ന കാര്യത്തിലുമൊക്കെ ബിജിമോൾ ലീഡ് ചെയ്യുന്നതുകൊണ്ട് സിറിയക് തോമസ് മോശപ്പെട്ട സ്ഥാനാർത്ഥി അല്ലെങ്കിലും ബിജിമോളിൽ നിന്നും സീറ്റു കോൺഗ്രസിന് കിട്ടാൻ സാദ്ധ്യതകൾ വളരെ കുറവാണ്. ബിജിമോൾക്കാണ് ഇവിടെ ഇപ്പോഴും മേൽകൈ എന്ന് തന്നെ പറയാം.

ഉടുമ്പൻചോലയിൽ  ഹൈറേഞ്ചിന്റെ രോമഞ്ചം മണിയാശാൻ തന്നെ

ഉടുമ്പുഞ്ചോല ഇടതുപക്ഷ ചായ്‌വുള്ള മണ്ഡലമാണ്. 1982 ൽ എം ജിനദേവൻ ജയിച്ച മണ്ഡലമാണ്. പിന്നീട് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായിരുന്ന കെകെ ജയചന്ദ്രൻ പലതവണ ജയിച്ച മണ്ഡലമാണ് ഉടുമ്പുഞ്ചോല. 2001 ൽ സീറ്റു തിരിച്ചു പിടിച്ചു ജയിച്ചയാളാണ് ജയചന്ദ്രൻ. അതിനുശേഷം 2006 ലും 2011 ലും ജയചന്ദ്രൻ തന്നെ ജയിച്ചു. ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്വം ജയചന്ദ്രനുള്ളതുകൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി ഇവിടെ മത്സരിക്കുന്നത് സിപിഐ(എം) നേതാവും ഹൈറേഞ്ചിന്റെ രോമഞ്ചാവുമായാ വൺ, ടു, ത്രീ, ഫോർ ഫെയിം മണിയാശാനാണ്. മണിയാശാൻ ശക്തനായ സ്ഥാനാർത്ഥിയാണെങ്കിലും പണ്ട് ഒരു തവണ മാത്യു സ്റ്റീഫനെതിരായി മത്സരിച്ച് ഇവിടെ തോറ്റുപോയ ചരിത്രവും ഉണ്ട്. അതിനുശേഷം മണി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറി സംഘടനാ രാഷ്ട്രീയത്തിൽ ചുവടു ഉറപ്പിച്ചു.

എംഎം മാണി പ്രസംഗിച്ച് ഒരു വിവാദ പുരുഷനായാണ് ചിത്രീകരിക്കപ്പെടുന്നത് എങ്കിലും ഹൈറേഞ്ച് രാഷ്ട്രീയത്തെ സംബന്ധിച്ച് ഇത്തരം വെല്ലുവിളികൾ ഇവിടെ അഭിവാജ്യ ഘടകമാണ്. അതുകേട്ട് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള കേരളീയർ മണിയാശാന്റെ പ്രസംഗം കേട്ട് പേടിച്ചു പോയിട്ടുണ്ടാവും. ബിബിസി പോലെയുള്ള ലോകോത്തര ചാനലുകൾ അത് അന്ന് റിപ്പോർട്ട് ചെയ്തു. സായിപ്പുമാരു പോലും അതുകൊണ്ടു ചിലപ്പോൾ അന്തം വിട്ടുകാണും. പക്ഷെ മണിയാശാനെ അടുത്തറിയുന്ന ആളുകൾക്ക് ഇതിൽ യാതൊരു അങ്കലാപ്പും ഉണ്ടാവില്ല. അങ്ങനെയൊന്നും ഇല്ലാതെ പ്രസംഗിച്ചാൽ മാത്രമേ അവർക്ക് വിഷമമാവൂ എന്നതാണ് ഇവിടെയുള്ള ആളുകളുടെ പൊതുവെയുള്ള സ്വഭാവം വച്ച് നോക്കിയാൽ മനസിലാക്കാൻ സാധിക്കുക. അതുകൊണ്ടു കൊലവറി പ്രസംഗം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോന്നുന്നില്ല.

മണിയാശാന്റെ യഥാർത്ഥ പ്രശ്‌നം കൊലവറി പ്രസംഗമല്ല. എതിരാളി ഇക്കുറി ശക്തനാണ് എന്നതാണ്. പീരുമേട് ബിജിമോൾക്കെതിരെ നിർത്തിയിരിക്കുന്നതുപോലെ വലിയ ശക്തനായ സേനാപതി വേണുവാണ് ഇവിടെ മണിയാശാന്റെ എതിർ സ്ഥാനാർത്ഥി. ഇയാൾ ഉടുമ്പിൻ ചോലക്കാരനാണ്. ജയചന്ദ്രൻ പലപ്പോഴും ഇവിടെ ജയിക്കാൻ കാരണവും സ്ഥാനാർത്ഥി ഇറക്കുമതിയായതുകൊണ്ടായിരുന്നു എന്ന് പറയാം, കാരണം പാലായിൽ നിന്നും, കോട്ടയത്തു നിന്നും ആദ്യമായി ഉടുമ്പിൻ ചോലയ്ക്ക് പോകുന്ന ആളുകളാണ് കോൺഗ്രസിനുവേണ്ടി ഇവിടെ സാധാരണ മത്സരിക്കാൻ വരാറുള്ളത്. ലോക്കൽ എന്ന രീതിയിൽ സേനാപതി വേണു പതിനെട്ടടവും പഠിച്ചയാളാണ്.എംഎം മാണി പ്രസംഗിച്ച് ഒരു വിവാദ പുരുഷനായാണ് ചിത്രീകരിക്കപ്പെടുന്നത് എങ്കിലും ഹൈറേഞ്ച് രാഷ്ട്രീയത്തെ സംബന്ധിച്ച് ഇത്തരം വെല്ലുവിളികൾ ഇവിടെ അഭിവാജ്യ ഘടകമാണ്. അതുകേട്ട് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള കേരളീയർ മണിയാശാന്റെ പ്രസംഗം കേട്ട് പേടിച്ചു പോയിട്ടുണ്ടാവും. ബിബിസി പോലെയുള്ള ലോകോത്തര ചാനലുകൾ അത് അന്ന് റിപ്പോർട്ട് ചെയ്തു. സായിപ്പുമാരു പോലും അതുകൊണ്ടു ചിലപ്പോൾ അന്തം വിട്ടുകാണും. 

പാർട്ടി ഓഫീസിൽ ചായ മേടിച്ചു കൊണ്ടുവരുന്നവനെ വരെ ഭാരവാഹികൾ ആക്കരുത് എന്ന് പണ്ട് എഐസിസി മീറ്റിംഗിൽ ഹിന്ദിയിൽ പ്രസംഗിച്ച് കൈയടി മേടിച്ച വിമുക്ത ഭടനുമാണ് സേനാപതി. അതുകൊണ്ട് ഹിന്ദിയിലും 1,2,3, സ്റ്റാർട്ട് രീതിയിലും പ്രശ്‌നങ്ങൾ കേൾക്കാം. രണ്ടുപേരും ഇവിടെ സ്‌ട്രോങ്ങ് ആണ് എങ്കിലും മണിയാശാനാണു ഇപ്പോഴത്തെ സാഹചര്യം നോക്കി കഴിഞ്ഞാൽ മുൻതൂക്കം എന്ന് പറയാം. പക്ഷെ എൻഡിഎ ഇവിടെ ബീഡിജെഎസിനു സീറ്റ് കൊടുത്തിട്ടുള്ളത് ഈഴവ വോട്ടുകൾ ലക്ഷ്യം വച്ചാണ്. നല്ല ഒഴുക്കും നടക്കുന്നുണ്ട് എന്ന് തന്നെ പറയാം, അതിനാൽ സാധ്യതകൾ ഇവിടെ ആർക്കാണ് എന്ന് പൂർണമായി പറയാൻ സാധിക്കില്ല.

ബിജെപി- ബിഡിജെഎ്‌സ് സഖ്യം നിർണ്ണായകമാകും

തൊടുപുഴയാണ് ജില്ലയിൽ ബിജെപി സാന്നിധ്യം കൂടുതലായുള്ളത് എങ്കിലും ലോക്കൽ ബോഡിയിൽ സീറ്റുകൾ ലഭിച്ചു മുന്നേറിയെങ്കിലും ഒരു ത്രികോണ മത്സരത്തിലേക്ക് വരുവാനൊന്നും ഇവർക്ക് ഇവിടെയും സാധിച്ചിട്ടില്ല. പരിശ്രമിക്കുന്നുണ്ട് പക്ഷേ എത്രത്തോളം സാധ്യമാകും എന്നറിയില്ല. ഇവിടെ സ്‌ട്രേജ് കമ്മ്യൂണൽ റിയാക്ഷൻ നിലവിലുണ്ട്. ഹിന്ദു-മുസ്ലിം, കൈവെട്ടു കേസ് മുതൽ മുസ്ലിം-ക്രിസ്ത്യൻ ചെറിയ തിരുവുകൾ കാണാൻ കഴിയും. പക്ഷെ പിജെ ജോസഫ് - റോയ് മത്സരം നടക്കുമ്പോൾ ഇവരിൽ ആര് എന്ന ചോദ്യം മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. വോട്ട് ഷെയർ വർദ്ധിപ്പിക്കാൻ പക്ഷേ ബിജെപിക്കാകും.

ഉടുമ്പിൻ ചോലയിൽ ശക്തനായ ബിഡിജെഎസ് സ്ഥാനാർത്ഥി എത്തിയപ്പോൾ ഒരു ത്രികോണ മത്സരത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാൻ സാധിച്ചവെങ്കിലും പക്ഷെ ആദ്യം പറഞ്ഞതുപോലെ തമിഴ് വംശജരാണ് വോട്ടർമാർ അതുകൊണ്ടു അവരുടെ പാനീയപരമായ സാധ്യതകൾ പരിപോഷിപ്പിക്കുന്ന ആളുകൾക്ക് മാത്രമേ ജയിക്കാൻ സാധിക്കൂ. ഒപ്പം മറ്റു ഭാഗങ്ങൾ നോക്കിയാൽ ഉടുമ്പിൻ ചോലയിൽ ശക്തനായ ബിഡിജെഎസ് സ്ഥാനാർത്ഥി എത്തിയപ്പോൾ ഒരു ത്രികോണ മത്സരത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാൻ സാധിച്ചവെങ്കിലും പക്ഷെ ആദ്യം പറഞ്ഞതുപോലെ തമിഴ് വംശജരാണ് വോട്ടർമാർ അതുകൊണ്ടു അവരുടെ പാനീയപരമായ സാധ്യതകൾ പരിപോഷിപ്പിക്കുന്ന ആളുകൾക്ക് മാത്രമേ ജയിക്കാൻ സാധിക്കൂ. പ്രബലരായ ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികളുടെ ഇടയിൽ നിന്നുകോണ്ട് ബിഡിജെഎസിനു എന്തുചെയ്യാൻ കഴിയുമെന്ന് വോട്ടെണ്ണിക്കഴിഞ്ഞേ അറിയാൻ സാധിക്കൂ. ബാക്കി സ്ഥലങ്ങളിലും ബിജെപി വോട്ട് ഷെയർ വർദ്ധിപ്പിക്കും ഇന്നലത്തെ വലിയ മാറ്റങ്ങൾ വരാനുള്ള സാധ്യതകൾ ഇടുക്കി ജില്ലയെ സംബന്ധിച്ച് ബിജെപിക്കോ ബിഡിജെഎസിനോ ഇല്ല.

പെമ്പിളൈ ഒരുമൈ നേട്ടമുണ്ടാക്കില്ല

പെമ്പിളൈ ഒരുമൈ ദേവികുളത്ത് ഒരു സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. രണ്ടു മുന്നണികളുടെ വലിയ കൂട്ട പൊരിച്ചിൽ നടക്കുന്നതിനിടയിൽ ഈ ചെറിയ പ്രസ്ഥാനത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ത് മാറ്റം വരുത്താൻ പറ്റുമെന്ന ചോദ്യം അവശേഷിക്കുന്നു. പക്ഷേ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളും, തൊഴിലില്ലായ്മയും, പട്ടിണിയും വോട്ടാക്കി മാറ്റാൻ ചിലപ്പോൾ ഇവർക്ക് സാധിക്കും. പക്ഷേ രണ്ടു മുന്നണികൾക്കുമെതിരെയുള്ള പ്രതീകാത്മക സ്ഥാനാർത്ഥി എന്ന രീതിയിലാണ് പെമ്പിളൈ ഒരുമൈ ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയത്. ഇവിടെ രണ്ടു മുന്നണികളും പണം വാരി ഇവിടെ വിതറും, മൂന്നാറിലും മറ്റും ചാരായം ചാലിട്ടു ഒഴുക്കും അതിനിടയിൽ ലഭിക്കുന്ന സാദ്ധ്യതകൾ മാത്രമേ പ്രതീക്ഷയുള്ളൂ.

നിലവിൽ ജില്ല ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുന്നു. ഈ തിരഞ്ഞെടുപ്പിലും അത് ആവർത്തിക്കാനാണ് സാധ്യത. 3-2 എന്ന ഇപ്പോഴത്തെ നില ചിലപ്പോൾ മാറിയേക്കാം. ഫ്രാൻസിസ് ജോർജ് ഇടുക്കി പിടിച്ചാൽ 5-4 ആകാൻ സാധ്യതകൾ ഉണ്ട്. ഒപ്പം തൊടുപുഴയിൽ ജോസഫ് അല്ലാതെ വേറെ ഐക്യ മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കാനുള്ള സാധ്യതകൾ വിരളമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP