Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്റൈൻ ഇന്റർനാഷണൽ ചാലഞ്ച് ബാട്മിന്റ്റൻ ടൂർണമെന്റ് 2016

ബഹ്റൈൻ ഇന്റർനാഷണൽ ചാലഞ്ച് ബാട്മിന്റ്റൻ ടൂർണമെന്റ് 2016

ഹ്റൈൻ ഇന്റർനാഷണൽ ചാലഞ്ച് ബാട്മിന്റ്റൻ ടൂർണമെന്റ് 2016 സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി ബഹ്റൈൻ ബാട്മിന്ടൻ & സ്സസ്‌ക്വോഷ് ഫെഡറേഷന്നും ബഹ്റൈൻ കേരളീയ സമാജവും BBSF ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കരാർ ഒപ്പ് വച്ചു. ബി ബി എസ് എഫ് ജനറൽ സെക്രട്ടറി ഹിഷാം അൽ അബ്ബാസി,ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതരാത്ത്, സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി ബിബിഎസ് എഫ് മാനേജർ ഹുസൈൻ അൽ ഹർഡാൻ ടൂർണമെന്റ് ഡയരക്ടർ ആഷ്‌ലി രാജുജോർജ് സമാജം ഇന്ടൂർ ഗെയിംസ് സെക്രട്ടറി നൗഷാദ് ടി. ചെറിയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഒക്ടോബർ മാസം 26 മുതൽ ആരംഭിക്കുന്ന ബഹ്റൈൻ ഇന്റർനാഷണൽ ചാലഞ്ച് ബാട്മിന്റ്റൻ ടൂർണമെന്റ് 30 ആം തീയതി അവസാനിക്കും. ടൂർണമെന്റിൽ ലോകത്തിലെ തന്നെ 150 ൽ പരം മുൻനിര കളികാരാണു പങ്കെടുക്കുന്നത്.

മെൻസ് സിംഗിൾസ് , മെൻസ് ഡബ്ബിൾസ് , വുമൻസ് സിംഗിൾസ്, വുമൻസ് ഡബ്ബിൾസ് & മിക്‌സ് ഡബ്ബിൾസ് എന്നിങ്ങനെ അഞ്ചു ഇനങ്ങളിൽ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലെ വിജയികൾക്ക് ആകെ 17,500ഡോളർ ആണു സമ്മാനമായി നൽകുക എന്ന് സംഘാടകർ വ്യക്തമാക്കി.

ബഹ്റൈൻ ഇന്റർനാഷണൽ ചാലഞ്ച് ബാട്മിന്റ്റൻ ടൂർണമെന്റ് 2016 ന്റെ സുഗമമായ നടത്തിപ്പിന് ഷെയ്ഖ് ഹുസൈൻ ബിൻ ഇസ അൽ ഖലിഫയുടെ രക്ഷാകര്തത്വത്തിൽ വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സമാജം ഇന്ടൂർ ഗെയിംസ് സെക്രട്ടറി നൗഷാദ് ടി. ചെറിയിൽ- 39777801 ഈ നമ്പറിൽ വിളിക്കാവുന്നതാണ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP