Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎപിസി ടൊറന്റോ ചാപ്റ്ററിന്റെ 2016-2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു: കമ്മിറ്റിയുടെ ഉദ്ഘാടനം ജൂൺ 18ന്

ഐഎപിസി ടൊറന്റോ ചാപ്റ്ററിന്റെ 2016-2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു: കമ്മിറ്റിയുടെ ഉദ്ഘാടനം ജൂൺ 18ന്

ടൊറന്റോ: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ടൊറന്റോ ചാപ്റ്ററിന്റെ 2016-2017 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 18 ന് ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് പ്രവീൺ ചോപ്ര, ഡയറക്ടർ ബോർഡ് വൈസ്ചെയർപേഴ്സൺ വിനി നായർ, എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് മാത്യു ജോയിസ്, ജനറൽ സെക്രട്ടറി കോരസൺ വർഗീസ് എന്നിവർ പങ്കെടുക്കും.ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ഡയറക്ടർമാരായ ജോസ് വി. ജോർജും ആഷ്ലി ജെ.മാങ്ങഴയും പിആർഒ ജെയിസൺ മാത്യുവും നേതൃത്വം നൽകി.

എബ്രാഹം ജേക്കബ് (പ്രസിഡന്റ്), കുഞ്ഞൂസ്, അജീഷ് രാജേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), മായ റെച്ചൽ തോമസ് (സെക്രട്ടറി), ഫാത്തിമ മുബിൻ (ജോയിന്റ് സെക്രട്ടറി), നസീർ കണ്ടത്തിൽ (ട്രഷറർ), അഡൈ്വസറി ബോർഡ് അംഗങ്ങളായി ഡോ. ബിനോയ് പി. ചാക്കോ, അഡ്വ. ഫിലിപ്പ് വരിക്കാനിക്കൽ, ഡോ. ജോസഫ് ഷാജി, ഷേർളി മാത്യൂസ്. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ: അഡ്വ. ജോയി ജോസഫ്, സുജ സന്തോഷ്, ജോഷ്വ ജെറി ജോർജ്, ജീന തോമസ്, ജിജോ പീറ്റർ, രാജി അജീഷ്, പ്രസാദ് സാം, ജെറാൾഡി ജെയിംസ് എന്നിവരാണ് പുതിയ ഭാരവാഹികൾ.

കാനഡ നയാഗ്രയിൽ ഒക്ടോബർ എട്ടുമുതൽ പത്തുവരെ നടക്കുന്ന ഐഎപിസിയുടെ മൂന്നാമത് അന്താരാഷ്ട്രമീഡിയ കോൺഫ്രൻസിന് ഹോസ്റ്റ് ചാപ്റ്ററാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു പ്രസിഡന്റ് എബ്രാഹം ജേക്കബ് പറഞ്ഞു. അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന നിരവധി കാര്യങ്ങൾ കോൺഫ്രൻസിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. നയാഗ്രയുടെ മനോഹാരിതയുടെ പശ്ചാത്തലത്തിൽ ആഗോള മാദ്ധ്യമപ്രമുഖർ തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകരുമായി നോർത്ത് അമേരിക്കയിലെ മാദ്ധ്യമപ്രവർത്തകർക്ക് ചർച്ചകൾ നടത്താനും മാദ്ധ്യമമേഖലയിൽ പുതിയ മാറ്റങ്ങൾ വരുത്താനും മീഡിയ കോൺഫ്രൻസുകൊണ്ടു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസിന് വിപുലമായ ഒരുക്കങ്ങളാണ് ടൊറന്റോ ചാപ്റ്റർ ആരംഭിച്ചിരിക്കുന്നത്. വിവിധ കമ്മിറ്റികൾ രൂപീകരിച്ച് മീഡിയ കോൺഫ്രൻസ് വൻവിജയമാക്കാനുള്ള ഒരുക്കത്തിലാണ് ചാപ്റ്ററിലെ ഓരോ അംഗങ്ങളുമെന്നു സെക്രട്ടറി മായ റെച്ചൽ തോമസ് പറഞ്ഞു. നോർത്ത് അമേരിക്കയിൽ വിവിധഭാഗങ്ങളിലായുള്ള ഐഎപിസി അംഗങ്ങൾക്കും മറ്റു അതിഥികൾക്കും ഇവിടെ എത്തിച്ചേരുന്നതിനും അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസിൽ പങ്കെടുക്കുന്നതിനും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്നു വൈസ് പ്രസിഡന്റ് കുഞ്ഞൂസ് പറഞ്ഞു. ആഗോള തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഐഎപിസി അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസ് ഇത്തവണയും വിത്യസ്തതകൊണ്ട് ലോകമാദ്ധ്യമപ്രവർത്തകരുടെ ശ്രദ്ധയാകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നു വൈസ് പ്രസിഡന്റ് അജീഷ് രാജേന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP