Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എ കെ സാജന്റെ സ്ഥാനാർത്ഥിത്വം പാരയാകുമെന്ന് മുനീറിന് ഉറപ്പായി; പിന്തിരിപ്പിക്കാൻ നടത്തിയ അവസാന ശ്രമവും പൊളിഞ്ഞു; ഇന്ത്യാവിഷൻ ജീവനക്കാരെ അനുനയിപ്പിക്കാൻ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു

എ കെ സാജന്റെ സ്ഥാനാർത്ഥിത്വം പാരയാകുമെന്ന് മുനീറിന് ഉറപ്പായി; പിന്തിരിപ്പിക്കാൻ നടത്തിയ അവസാന ശ്രമവും പൊളിഞ്ഞു; ഇന്ത്യാവിഷൻ ജീവനക്കാരെ അനുനയിപ്പിക്കാൻ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു

കൊച്ചി: ഇന്ത്യാവിഷൻ ജീവനക്കാരുടെ ശമ്പളകുടിശ്ശികയും ആനുകൂല്യവും നൽകാത്തതിൽ പ്രതിഷേധിച്ച് മന്ത്രി എംകെ മുനീറിനെതിരെ കോഴിക്കോട് സൗത്തിൽ എ കെ സാജൻ സ്ഥാനാർത്ഥിയായതോടെ എം കെ മുനീർ അങ്കലാപ്പിൽ. ഇന്ത്യാവിഷൻ ജീവനക്കാർ ചേർന്ന് സാജന് വേണ്ടി പ്രചരണത്തിന് ഇറങ്ങുകയും ചെയ്യുന്നതോടെ തനിക്ക് പാരയാകുമെന്ന് ഉറപ്പിച്ച മുനീർ അനുനയ ശ്രമവുമായി രംഗത്തെത്തി. സാജന് വേണ്ടി ഇന്ത്യാവിഷൻ ചാനൽ ജീവനക്കാർ രംഗത്തിറങ്ങുന്നത് തടയാൻവേണ്ടി ജീവനക്കാരുടെ യോഗം വിളിച്ചെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.

ആറുമാസത്തോളം ശബളം കുടിശ്ശികയാക്കിയ മുനീറിനെതിരെ ഇന്ത്യാവിഷൻ ജീവനക്കാരുടെ പ്രതിനിധിയായാണ് ചാനലിൽ ഡ്രൈവറായിരുന്ന എകെ സാജൻ ജീവനക്കാരുടെ പിൻതുണയോടെയാണ് മത്സരിക്കുന്നത്. സോഷ്യൽമീഡിയയിൽ വൻ പിൻതുണയായപ്പോൾ ജീവനക്കാരുടെ പ്രതിഷേധം ശമിപ്പിക്കാൻ വേണ്ടിയാണ് ഇന്ത്യാവിഷൻ മാനേജ്‌മെന്റ് കലൂർ റൺവാൾ സെന്ററിൽ യോഗം വിളിച്ചത്.

എന്നാൽ ശമ്പളകുടിശ്ശികയുടെ കാര്യത്തിൽ യാതൊരു തീരുമാനവും കൈക്കൊള്ളാൻ തയ്യാറാകാതിരുന്നതോടെയാണ് യോഗം വെറും പ്രഹസനമായി മറിയത്. ഇക്കാര്യത്തിൽ ജീവനക്കാർക്ക് ഒരു ഉറപ്പും നൽക്കാൻ റെസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫാറൂഖി തയ്യാറായില്ല. എന്നാൽ ജീവനക്കാരുടെ ശബളം ഉടൻ നൽകുമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഒരു മാസത്തെ ശബളം തരുമോയെന്ന് ജീവനക്കാർ ചോദിച്ചത്തിന് കൃത്യമായ മറുപടി നൽകാൻ മാനേജ്‌മെന്റിന് സാധിച്ചില്ല.

ഇലക്ഷൻ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന വേളയിൽ കടുത്ത പോരാട്ടം നേരിടുന്ന മുനീറിന് സാജന്റെ സ്ഥാനാർത്ഥിത്വം കനത്ത വെല്ലുവിളിയാണ്. അതുകൊണ്ട് പ്രതിഷേധങ്ങളെ ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ജീവനക്കാരുടെ യോഗം വിളിച്ചത്. 300ഓളം ജീവനക്കാർക്കാണ് ശമ്പളകുടിശ്ശിക സ്ഥാപനം നൽകാനുള്ളത്. ആനുകൂല്യങ്ങളും കൊടുക്കാനുണ്ട്. ജീവനക്കാരെ വഞ്ചിച്ച നിലപാടിനെതിരെയാണ് സാജന്റെ സ്ഥാനാർത്ഥിത്വം.

2003 നൽ ഇന്ത്യാവിഷന്റെ തുടക്കകാലം മുതൽ സാജൻ ചാനലിലൊപ്പമുണ്ട്. ആറ് വർഷം മുമ്പ് സാജൻ ഇന്ത്യാവിഷന്റെ സ്ഥിരം ജീവനക്കാരനായി. ഐസ്‌ക്രീം പാർലർ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് ഇന്ത്യാവിഷൻ പുറത്തവിട്ടപ്പോൾ സ്ഥാപനത്തിനെതിരെ നിരവധി തവണ ആക്രമണങ്ങളുണ്ടായിരുന്നു. സാജനുൾപ്പെടെയുള്ളവരെ മുസ്ലിംലീഗ് പ്രവർത്തകർ പല തവണ ആക്രമിച്ചിരുന്നു. കൂടാതെ രാഷ്ട്രീയ സംഘർഷങ്ങളിലുൾപ്പെടെ മർദ്ധനമേറ്റ സാജൻ ആശുപത്രിയിലായ സംഭവവും ഇന്ത്യാവിഷന്റെ പ്രതാപകാലത്തിന്റെ ഓർമ്മകളാണ്.

2015 ഫെബ്രുവരിയിൽ ചാനൽ പൂട്ടിയതോടെ നിരവധി ജീവനക്കാരാണ് വഴിയാധാരമായത്. ജേർണ്ണലിസ്റ്റുകളിൽ ഏറെക്കുറെ എല്ലാവരുംതന്നെ ഇതര സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ, ജേർണലിസ്റ്റിതര ജീവനക്കാരിൽ പ്രബലവിഭാഗം ഇപ്പോഴും പുറത്തുണ്ട്. ചാനൽ പൂട്ടിയത് മുതൽ ജീവനക്കാരുടെ നാല് മാസത്തെ ശമ്പളം, ബ്യൂറോ എക്‌സ്‌പെൻസ്, ടാക്‌സി വാടക, ഓഫീസ് വാടക എന്നിയൊന്നും നൽകിയിരുന്നില്ല. ഇതൊന്നും ലഭിക്കാത്തതിനാൽ ഒരു വിഭാഗം ജീവനക്കാർ കടത്തിലാണ് താനും.

ഇത് പലപ്രാവശ്യം മുനീറിനെ കണ്ട് ആവശ്യപ്പെട്ടിട്ടും പണം നൽകാൻ മന്ത്രി തയ്യാറായിരുന്നില്ല. കേരളാ പത്രപ്രവർത്തക യൂണിയനും തൊഴിൽവകുപ്പും ഇടപെട്ടിട്ടും പലർക്കും പണം ഇപ്പോഴും ലഭിക്കാത്ത അവസ്ഥയാണ്. ജീവനക്കാരെ കേൾക്കാൻപോലും തയ്യാറാകാത്ത മുനീറിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് സാജൻ മത്സരിക്കുന്നത്. ഇപ്പോഴും പിരിച്ചുവിടപ്പെടാത്ത ജീവനക്കാർ ഒറ്റക്കെട്ടായി മന്ത്രി എം കെ മുനീറിനെതിരെ മത്സരിക്കാൻ ഇന്ത്യാവിഷൻ പ്രതിനിധിയായി സാജനെ രംഗത്തിറക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP