Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എക്സ്‌പ്രസ് എൻട്രി മുപ്പത്തിമൂന്നാമത് ഡ്രോ നടത്തി; 534 കട്ട് ഓഫ് സ്‌കോർ ഉള്ളവർക്ക് പിആറിനായി അപേക്ഷിക്കാം; ഇൻവിറ്റേഷൻ അയച്ചിരിക്കുന്നത് 799 പേർക്ക്

എക്സ്‌പ്രസ് എൻട്രി മുപ്പത്തിമൂന്നാമത് ഡ്രോ നടത്തി; 534 കട്ട് ഓഫ് സ്‌കോർ ഉള്ളവർക്ക് പിആറിനായി അപേക്ഷിക്കാം; ഇൻവിറ്റേഷൻ അയച്ചിരിക്കുന്നത് 799 പേർക്ക്

ടൊറന്റോ: എക്സ്‌പ്രസ് എൻട്രി സെലക്ഷൻ സംവിധാനത്തിലൂടെ കനേഡിയൻ ഇമിഗ്രേഷനുള്ള മുപ്പത്തിമൂന്നാമത് ഡ്രോ നടത്തി. ഡ്രോയിലൂടെ സെലക്ഷൻ നേടിയിട്ടുള്ള 799 പേർക്ക് ഇൻവിറ്റേഷൻ അയച്ചതായി ഐആർസിസി അറിയിച്ചു. 534 കട്ട് ഓഫ് സ്‌കോർ നേടിയവർക്കാണ് ഇൻവിറ്റേഷൻ അയച്ചിരിക്കുന്നത്.

ഇതിനു മുമ്പ് ഏപ്രിൽ 20-നാണ് എക്സ്‌പ്രസ് എൻട്രി ഡ്രോ നടത്തിയത്. അന്ന് 468 പോയിന്റായിരുന്നു കട്ട് ഓഫ് സ്‌കോറായി നിശ്ചയിച്ചിരുന്നത്. 1018 പേർക്ക് ഇൻവിറ്റേഷൻ അയയ്ക്കുകയും ചെയ്തിരുന്നു.

വിദേശരാജ്യങ്ങളിൽ നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ കാനഡയിൽ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാൻ വേണ്ടി സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ കാനഡ 2015 ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്പ്രസ് എൻട്രി പ്രോഗ്രാം. എക്സ്‌പ്രസ് എൻട്രി പൂളിലേക്ക് അർഹതയുള്ള അപേക്ഷകർ ആദ്യം പ്രൊഫൈൽ സമർപ്പിക്കുകയാണ് വേണ്ടത്. അവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോംപ്രഹൻസീവ് റാങ്കിങ് സംവിധാനത്തിൻ കീഴിൽ അവർക്ക് റാങ്കിങ് നിശ്ചയിക്കുകയും ചെയ്യും. ഈ പൂളിൽ നിന്നും നടക്കുന്ന ഡ്രോയിലൂടെയാണ് ഉദ്യോഗാർഥികളെ കാനഡ സർക്കാർ പിആറിനായി തെരഞ്ഞെടുക്കുന്നത്.

ഓരോ തവണയും ഡ്രോ നടക്കുമ്പോൾ നിശ്ചിത കട്ട് ഓഫ് സ്‌കോർ അധികൃതർ നിശ്ചിയിക്കും. ഈ കട്ട് ഓഫ് സ്‌കോർ നേടുന്നവരെ പിആർ നൽകുന്നതിനായി ക്ഷണിക്കുകയും ചെയ്യും. ഇത്തരത്തിൽ ഇൻവിറ്റേഷൻ കിട്ടുന്ന അപേക്ഷകർ 60 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കുകയും വേണം. കാനഡയിലേക്ക് വിവിധ കാറ്റഗറിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ കാനഡ എക്സ്‌പ്രസ് എൻട്രി സംവിധാനമാണ് ഉപയോഗിക്കുക. കാനഡ ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം, സ്‌കിൽഡ് ട്രേഡ്‌സ് പ്രോഗ്രാം, എക്‌സ്പീരിയൻ ക്ലാസ് തുടങ്ങിയവയിലേക്കെല്ലാം തന്നെ എക്സ്‌പ്രസ് എൻട്രി സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP