Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരസ്യക്കാരായാൽ ഏത് തെമ്മാടിയും ജനങ്ങൾക്ക് വേണ്ടി സേവ ചെയ്യുന്നവനാകും; കൊള്ളപ്പലിശ ഈടാക്കി പാവങ്ങളെ ഞെക്കിപ്പിഴിഞ്ഞാലും ആരും വാർത്ത എഴുതില്ല; നിരാലംബരായ പെൺകുട്ടികളെ മോഹിപ്പിച്ച് ഗർഭിണിയാക്കിയാലും ബലാത്സംഗം ആകില്ല: ബോബി ചെമ്മണ്ണൂർ ആധുനിക കേരളം നേരിടുന്ന മഹാദുരന്തത്തിന്റെ പ്രതീകമാണ്

പരസ്യക്കാരായാൽ ഏത് തെമ്മാടിയും ജനങ്ങൾക്ക് വേണ്ടി സേവ ചെയ്യുന്നവനാകും; കൊള്ളപ്പലിശ ഈടാക്കി പാവങ്ങളെ ഞെക്കിപ്പിഴിഞ്ഞാലും ആരും വാർത്ത എഴുതില്ല; നിരാലംബരായ പെൺകുട്ടികളെ മോഹിപ്പിച്ച് ഗർഭിണിയാക്കിയാലും ബലാത്സംഗം ആകില്ല: ബോബി ചെമ്മണ്ണൂർ ആധുനിക കേരളം നേരിടുന്ന മഹാദുരന്തത്തിന്റെ പ്രതീകമാണ്

എഡിറ്റോറിയൽ

ന്മയുടെ പ്രതീകമായി കേരളത്തിലെ ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന ഒരു കച്ചവടക്കാരനാണ് ബോബി ചെമ്മണ്ണൂർ. മറ്റ് മുതലാളിമാർ എസി കാറിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കാത്തപ്പോൾ കേരളം മുഴുവൻ ഓടി വിയർത്ത് ഇവിടുത്തെ രോഗികൾക്ക് മുഴുവൻ രക്തം കൊടുക്കാൻ അക്ഷീണ പ്രയത്‌നം ചെയ്ത സാമൂഹ്യ പ്രവർത്തകൻ. ഓടുന്ന വഴിനീളെ കാണുന്ന പാവങ്ങൾക്കും ഒന്നും രണ്ടും ലക്ഷം വീതം എഴുതി കൊടുത്ത് കണ്ണീരൊപ്പിയ മഹാൻ. മനുഷ്യ സ്‌നേഹം വഴിഞ്ഞൊഴുകുന്ന ഉദാത്ത മാതൃക. കേരളത്തിലെ വിമാനത്താവങ്ങളിൽ ചെന്നാലും റെയിൽവേ സ്റ്റേഷനുകളിൽ ചെന്നാലും ചാനലുകൾ തുറന്നാലും പത്രം എടുത്ത് നോക്കിയാലും ഈ മഹാന്റെ പടങ്ങൾ നിറഞ്ഞ് നിൽക്കുന്നത് കാണാം.

എന്നാൽ ഇയാൾ ആധുനിക കേരളം നേരിടുന്ന ഏറ്റവും വലിയ കാൻസറിന്റെ അടയാളം ആണ് എന്ന് മറുനാടൻ മലയാളി പലതവണ എഴുതി. കേരളത്തിൽ ഇന്നറിയപ്പെടുന്ന പല ബിസിനസ്സുകാരും ഇയാളേക്കാൾ വിളഞ്ഞ വിത്തുകൾ ആണെന്നറിഞ്ഞിട്ടും ഞങ്ങൾ ഇയാളെ ടാർഗെറ്റ് ചെയ്യുന്നത് പോലെ പിന്നാലെ നടന്നതിനെ കുറിച്ച് ചിലരെങ്കിലും സംശയാലുക്കൾ ആയിട്ടുണ്ട്. അത്യാവശ്യം തട്ടിപ്പും വെട്ടിപ്പും ഒക്കെ കച്ചവടത്തിന്റെ ഭാഗമായി നടത്തുന്നവരോട് ചിലപ്പോൾ കണ്ണടയ്ക്കാൻ ഞങ്ങളും ശ്രമിക്കാറുണ്ട്. നൂറ് ശതമാനം സത്യസന്ധമായി ഒരു ബിസിനസ്സും ചെയ്യാൻ ഇവിടെ സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

പിന്നെന്തു കൊണ്ടാണ് ഇയാൾക്കെതിരെ ഇത്രയധികം വാർത്തകൾ എന്നായിരുന്നു പലരുടെയും ചോദ്യം. ആ ചോദ്യത്തിന് ഉത്തരം സിംപിൾ ആണ്. മറ്റുള്ളവരൊക്കെ ബിസിനസ്സിന് വേണ്ടി അത്യാവശ്യം ഉടായിപ്പുകൾ നടത്തുമ്പോഴും അവരുടെ ബിസിനസ്സ് ആശയം തന്നെ തട്ടിപ്പ് ഫോർമുലയിൽ ആക്കാൻ ശ്രമിക്കാറില്ല. എന്ന് മാത്രമല്ല അവരാരും തങ്ങൾ മഹാൻ ആണ് എന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കാറില്ല. എല്ലാത്തരം കള്ളത്തരങ്ങളും ഒപ്പം കൊണ്ട് നടന്ന ശേഷം താൻ ഒരു മഹാൻ ആണ് എന്ന് ഭാവിക്കുന്നിടത്താണ് ബോബി ചെമ്മണ്ണൂർ ഒരു വെറുക്കപ്പെട്ടവനായി മാറുന്നത്. അത് മാത്രമാണ് മറ്റ് ബിസിനസ്സുകാരിൽ നിന്നും ബോബിയെ മാറ്റി നിർത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഒരു ബിസിനസ്സുകാരൻ തന്റെ കോപ്പറേറ്റ് റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി ചെയ്യുന്ന ചാരിറ്റികൾപ്പുറം മാന്യനും മനുഷ്യ സ്‌നേഹിയുമായ ഒരാളുടെ പരിവേഷം ഉണ്ടാക്കാൻ ബോബി ചെമ്മണ്ണൂർ നടത്തിയ ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇയാളെ ഞങ്ങളുടെ ശത്രു പക്ഷത്ത് എത്തിച്ചത്.

മറ്റു പത്ര സ്ഥാപനങ്ങളെ പോലെ തന്നെ ബോബി ചെമ്മണ്ണൂരും ഇടക്കാലത്ത് ഞങ്ങളുടെ പരസ്യക്കാരൻ ആയിരുന്നു. മാദ്ധ്യമങ്ങൾ എഴുതുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇയാൾ ഒരു മഹാൻ ആണ് എന്ന് തെറ്റിദ്ധരിച്ച് ഞങ്ങളുടെ സഹോദ സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ഇയാൾക്ക് ഒരു പുരസ്‌കാരം കൊടുക്കാൻ വരെ ആലോചിച്ചിരുന്നതാണ്. അതിനിടയിലാണ് ഇയാൾക്കെതിരെ കോഴിക്കോട്ടെ ഒരു പാവപ്പെട്ട ഓട്ടോ റിക്ഷാക്കാരന്റെ പരാതി ഉണ്ടാകുന്നത്. 50,000 രൂപ കടം വാങ്ങിയ ആൾ ലക്ഷങ്ങൾ കൊടുത്തിട്ടും അയാളുടെ സ്ഥലം ബോബി അടിച്ചുമാറ്റയതായിരുന്നു ആ വാർത്ത. അന്ന് മാദ്ധ്യമങ്ങൾ എല്ലാം അത് മറച്ചു വച്ചപ്പോൾ പരസ്യം നഷ്ടപ്പെടുത്തി ഞങ്ങളത് പ്രസിദ്ധീകരിക്കുക ആയിരുന്നു. ഒരു മാദ്ധ്യമവും പ്രസിദ്ധീകരിക്കാത്തതുകൊണ്ട് വെളിച്ചം കാണാതെ പോയ അനേകം വാർത്തകൾ അതോടെ ഞങ്ങളെ തേടി എത്തുക ആയിരുന്നു. ബോബിക്കെതിരെ വാർത്ത കൊടുക്കുന്ന ആദ്യ പത്രം എന്ന നിലയിൽ ബോബിയുടെ ഇരകളായവർ ഞങ്ങളെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു.

പരസ്യം നൽകി ഞങ്ങളെ വശത്താക്കാൻ വമ്പൻ പരസ്യ ഏജൻസികൾ അതോടെ ബോബിക്ക് വേണ്ടി രംഗത്ത് വന്നു. എന്നാൽ തട്ടിപ്പിന് കുടപിടിക്കുന്ന ഒരു ബിസിനസ്സുകാരന്റെ പരസ്യം വേണ്ട എന്ന ധീരമായ നിലപാട് ഞങ്ങൾ എടുക്കുക ആയിരുന്നു. മറുനാടനുമായുള്ള അഭിപ്രായ ഭിന്നത കേരളത്തിലെ മറ്റൊരു നാണം കെട്ട അവസ്ഥയുടെ മുഖം മൂടി പൊളിച്ചു. മറുനാടനെ ഒറ്റപ്പെടുത്താൻ കേരളത്തിലെ ആരും കേൾക്കാത്ത ചെറുകിട ഓൺലൈൻ പത്രങ്ങൾക്ക് പോലും ബോബി ചെമ്മണ്ണൂർ ലക്ഷങ്ങളുടെ പരസ്യം വാരി കൊടുത്തു. നൂറ് പേരിൽ താഴെ ആളുകൾ വായിക്കുന്ന ഓൺലൈൻ പോർട്ടലുകൾ വരെ ബോബിയുടെ പരസ്യക്കാരായി. ഏറ്റവും നിരാശജനകമായ കാര്യം ആദർശം വിളമ്പുന്നതിൽ മുൻപിൽ നിൽക്കുന്ന ചില ന്യൂസ് പോർട്ടലുകൾ പോലും ബോബിയുടെ അടിമകളായി എന്നതാണ്.

കോടികൾ മുടക്കി ഓട്ടം നടത്തിയും മറഡോണയെ എത്തിച്ചും പണം കൊടുത്തു മാദ്ധ്യമങ്ങളെ കൊണ്ട് നല്ലത് എഴുതിച്ചു ലഭിക്കുന്ന പബ്ലിസിറ്റി മൂലം ജനങ്ങൾക്കിടയിൽ വിശ്വാസം ഉണ്ടാക്കി അവരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ബിസിനസ്സ് ചെയ്യുന്ന രീതിയാണ് ബോബി പിന്തുടരുന്നത്.എന്നാൽ അത്തരം വാർത്താവ്യഭിചാരം കൊണ്ട് മറുനാടനെ മുൻപോട്ട് കൊണ്ട് പോകേണ്ടതില്ല എന്ന ഉറച്ച ആ തീരുമാനം ഞങ്ങൾ എടുക്കുക ആയിരുന്നു. ഞങ്ങൾ ഒട്ടേറെ വാർത്തകൾ ബോബി ചെമ്മണ്ണൂരിന് എതിരെ ജനങ്ങൾക്ക് മുൻപിൽ എത്തിച്ചു. ബോബിയുടെ ബിസിനസ്സ് മോഡൽ തന്നെ ജനങ്ങളെ പറ്റിക്കുന്നതാണ് എന്നതായിരുന്നു അത്. സർവ്വ നിയമങ്ങളും ലംഘിച്ച് സ്വർണ്ണക്കടയുടെ ലേബലിൽ ഇയാൾ ബ്ലേഡ് കമ്പനി നടത്തുന്നതിന്റെ ചിത്രങ്ങൾ ഞങ്ങൾ ജനങ്ങളുടെ മുൻപിൽ എത്തിച്ചു. സ്വർണ്ണക്കടകൾ പോലും സ്വന്തം പണം കൊണ്ടായിരുന്നില്ല എന്ന ഞെട്ടിക്കുന്ന സത്യം ആണ് ഞങ്ങൾ വെളിപ്പെടുത്തിയത്. കോടികൾ മുടക്കി ഓട്ടം നടത്തിയും മറഡോണയെ എത്തിച്ചും പണം കൊടുത്തു മാദ്ധ്യമങ്ങളെ കൊണ്ട് നല്ലത് എഴുതിച്ചു ലഭിക്കുന്ന പബ്ലിസിറ്റി മൂലം ജനങ്ങൾക്കിടയിൽ വിശ്വാസം ഉണ്ടാക്കി അവരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ബിസിനസ്സ് ചെയ്യുന്ന രീതിയാണ് ബോബി പിന്തുടരുന്നത്. ഇങ്ങനെ പണം വാങ്ങാൻ ഇന്ത്യയിലെ നിയമങ്ങൾ അനുശാസിക്കുന്നില്ല എന്നറിഞ്ഞുകൊണ്ടു തന്നെ ബോബി ഈ രീതി പിന്തുടർന്നു.

സത്യം മറച്ചുവച്ചു കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്സുകാരിൽ ഒരാളും മനുഷ്യസ്നേഹിയും നന്മയുടെ പ്രതീകവുമായി മാദ്ധ്യമങ്ങൾ ബോബിയെ വാഴ്‌ത്തി. മകളുടെ കല്ല്യാണം നടത്താൻ സ്വർണം വാങ്ങിയിട്ട് കൊടുക്കേണ്ടതിന്റെ ഇരട്ടി പണം കൊടുത്തിട്ടും ഗുണ്ടകളെവിട്ടു ഭീഷണി മുഴക്കിയപ്പോൾ ബോബിയുടെ സ്വർണ്ണക്കടയിൽ ചെന്ന് ഒരു ഹതഭാഗ്യനായ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാദ്ധ്യമങ്ങൾ ഒരു പോലെ മറച്ചുവച്ചു.ലക്ഷക്കണക്കിന് ആളുകൾ ആണ് ബോബിയുടെ ഈ പരസ്യ ബഹളത്തിൽ വീണു നിക്ഷേപകർ ആയത്. ഇവരുടെ പണം പലിശക്ക് കൊടത്താണ് ബോബി ലാഭം ഉണ്ടാക്കിയത് എന്ന് വിശ്വസനീയമായ വൃത്തങ്ങൾ തെളിയിക്കുന്നു. അഥവാ എന്തെങ്കിലും സംഭവിച്ചാൽ നഷ്ടമാകുന്നത് ബോബിയുടെ പണം അല്ല നാട്ടുകാരുടെ പണം ആണ് എന്നതാണ് സത്യം. എന്നാൽ ഈ സത്യം മറച്ച് വച്ച് കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്സുകാരിൽ ഒരാളും മനുഷ്യ സ്‌നേഹിയും നന്മയുടെ പ്രതീകവുമായി മാദ്ധ്യമങ്ങൾ ബോബിയെ വാഴ്‌ത്തി. മകളുടെ കല്ല്യാണം നടത്താൻ സ്വർണം വാങ്ങിയിട്ട് കൊടുക്കേണ്ടതിന്റെ ഇരട്ടി പണം കൊടുത്തിട്ടും ഗുണ്ടകളെ വിട്ട് ഭീക്ഷണിപ്പെടുത്തിയപ്പോൾ ബോബിയുടെ സ്വർണ്ണക്കടയിൽ ചെന്ന് ഒരു ഹതഭാഗ്യവാനായ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാദ്ധ്യമങ്ങൾ ഒരു പോലെ മറച്ച് വച്ചു.

കോഴിക്കോട് എംഎം അലി റോഡിലെ ജുവല്ലറി ഷോപ്പിൽ നിന്നും ഇന്ന് അമേരിക്കയിൽ ഷോറൂമുള്ള വൻകിട സ്വർണ്ണാഭരണ കച്ചവടക്കാരനിലേക്ക് ബോബി ചെമ്മണ്ണൂർ വളർന്നത് പലരെയും വഞ്ചിച്ചാണ്. പലരുടെയും കിടപ്പാടം പോലും ബോബി വഞ്ചനയിലൂടെ കരസ്ഥമാക്കി. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ അകപ്പെട്ട ചതി ബോബി ചെമ്മണ്ണൂരിന്റെ ചെയ്തികളിലെ ചെറിയൊരു സംഭവം മാത്രമായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ മുഖമൂടി ധരിച്ച ബോബി ചെമ്മണ്ണൂരിന്റെ കൊള്ളപ്പലിശയുടെ കെണിയിൽ അകപ്പെട്ട മറ്റൊരു ഉദാഹരണമാണ് ബാലുശേരിയിലെ ഭാസ്‌കരൻ. പലിശക്കു വാങ്ങിയ പണത്തിന്റെ ആറിരട്ടി തുക തിരിച്ചടച്ചിട്ടും ഈടിനു നൽകിയ ഭൂമിയുടെ ആധാരം തിരിച്ച് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ വന്നതോടെയാണ് ബാലുശ്ശേരി ഉണ്ണികുളം എമ്മം പറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്‌കരൻ പാരാതിയുമായി രംഗത്തു വന്നത്. ഓപ്പറേഷൻ കുബേര തകൃതിയായി നടന്ന സമയത്ത് പരാതി ബോധിപ്പിച്ചെങ്കിലും എല്ലാം ഉന്നത ഇടപെടലിൽ വെറുതേയായികുകയായിരുന്നു.

ഉണ്ണികുളം എംഎം പറമ്പിൽ താമസിച്ചു വരുന്ന സാധാരണക്കാരനായ ഒരു കർഷകനാണ് കെ.പി ഭാസ്‌കരൻ. 1996ലാണ് ഒന്നര ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ ജൂവലറി ഉടമയായ ബോബിയിൽ നിന്നും പലിശക്ക് വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പമണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടക്കുന്ന മുറക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ. ഇതുപ്രകാരം ഭാസ്‌കരൻ 2180/1986 നമ്പറിൽ ജന്മം തീരാധാര പ്രകാരം കൈവശം വച്ചു വന്നിരിന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു ഭാസ്‌കരന് രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുടെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്‌ട്രേഷൻ മാറ്റുകയും ചെയ്യുകയായിരുന്നു.

'എന്തു കാര്യത്തിനു വേണ്ടിയാണെങ്കിലും ഒരൊറ്റ പെൺകുട്ടിയെ പോലും ഇയാളുടെ അടുത്തേക്ക് മനസറിഞ്ഞ് അയക്കരുതേ' എന്ന സന്ദേശം ആണ് ഈ സംഭാഷണം നൽകുന്നത്. താൻ ഒരു സ്ത്രീലമ്പടൻ ആണ് എന്ന് ഇയാൾ അഭിമാനത്തോടെ സമ്മതിക്കുന്നു. സ്ത്രീകൾ തന്റെ പിന്നാലെ വരികയാണ് എന്നാണ് ഇയാൾ പറയുന്നത്. വീഡിയോ റെക്കോർഡ് ചെയ്ത സ്ത്രീക്ക് അവരുടെ ദുരന്തത്തിൽ വ്യക്തമായ പങ്കുണ്ടെങ്കിലും അവരെ മോഹിപ്പിച്ച് കച്ചവടത്തിന് കളം ഒരുക്കിയ ബോബി ചെമ്മണ്ണൂർ തെറ്റായ മാതൃകയാണ് മുൻപോട്ട് വയ്ക്കുന്നത്.ഇന്നിപ്പോൾ അയാളുടെ വ്യക്തി ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ പടർന്ന് പിടിച്ചപ്പോൾ ആളുകൾ പരസ്പരം ചോദിക്കുന്നത് ഇയാളോ ഇതുവരെ നമ്മൾ ആദരിച്ചിരുന്ന മഹാൻ എന്ന്. ഇപ്പോൾ വിവാദമായ വീഡിയോ തികച്ചും വ്യക്തിപരം ആണെന്ന് വിശ്വസിക്കുന്നവരുടെ കൂടെയടാണ് ഞങ്ങൾ. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീക്ക് ആറ് തവണ ഗർഭഛിദ്രം നടത്തേണ്ടി വന്നെങ്കിൽ അവരെത്ര തവണ അയാളോടൊപ്പം കിടക്ക പങ്കിട്ടിരിക്കണം. എന്നാൽ ഇവരുടെ സംഭാഷണം ബോബി എന്ന മനുഷ്യന്റെ യഥാർത്ഥ രൂപം പുറത്തുകൊണ്ടു വരികയാണ് ചെയ്യുന്നത്. 'എന്തു കാര്യത്തിനുവേണ്ടിയാണെങ്കിലും ഒരൊറ്റ പെൺകുട്ടികളെ പോലും ഇയാളുടെ അടുത്തേക്ക് മനസറിഞ്ഞ് അയക്കരുതേ' എന്ന സന്ദേശം ആണ് ഈ സംഭാഷണം നൽകുന്നത്. താൻ ഒരു സ്ത്രീലംബഡൻ ആണ് എന്ന് ഇയാൾ അഭിമാനത്തോടെ സമ്മതിക്കുന്നു. സ്ത്രീകൾ തന്റെ പിന്നാലെ വരികയാണ് എന്നാണ് ഇയാൾ പറയുന്നത്. വീഡിയോ റെക്കോർഡ് ചെയ്ത സ്ത്രീക്ക് അവരുടെ ദുരന്തത്തിൽ വ്യക്തമായ പങ്കുണ്ടെങ്കിലും അവരെ മോഹിപ്പിച്ച് കച്ചവടത്തിന് കളം ഒരുക്കിയ ബോബി ചെമ്മണ്ണൂർ തെറ്റായ മാതൃകയാണ് മുൻപോട്ട് വയ്ക്കുന്നത്. ഇയാളുടെ മോഹിപ്പിക്കലിൽ ഇരയായി തീർത്ത എത്രയോ പെൺകുട്ടികൾ വേറെ ഉണ്ടാകും. ഇയാളുടെ കൂസൽ ഇല്ലാത്ത ഈ പ്രകൃതത്തിൽ അകപ്പെട്ട് പോയ എത്രയോ നിരപരാധികൾ വേറെ ഉണ്ടാവും.

ബോബി ചെമ്മണ്ണൂർ ആധുനിക കേരളം നേരിടുന്ന ദുരന്തത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ്. പണം കൊടുത്ത് പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകിയാൽ ഏത് തെമ്മാടിക്കും മഹാനായി രാജ്യത്തിന്റെ മാതൃക ആവാമെന്നാണ് ഇതു കാണിക്കുന്നത്. പരസ്യക്കാരനെ കുറിച്ച് ഒരു കാരണവശാലും സത്യങ്ങൾ പുറത്ത് വരില്ല. പത്രങ്ങളിൽ വായിച്ച് ഈ മഹാന്റെ അടുത്ത് പോകുന്ന പെൺകുട്ടികൾ ബലാംത്സഗത്തിന് ഇരയായാൽ പോലും പുറം ലോകം അറിയില്ല. ഇയാളുടെ സമ്പത്തിലും പ്രൊഡ്യൂസിലും മോഹിച്ച് നിക്ഷേപിക്കുന്ന അനേകർ വഴിയാധാരമായാലും ലോകം അറിയില്ല. ഈ കോലാഹലങ്ങൾ ഒക്കെയും സോഷ്യൽ മീഡിയായിലും ഓൺലൈൻ പത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നു എന്നോർക്കണം. കേരളത്തിലെ ജനസംഖ്യയുടെ നാലോ അഞ്ചോ ശതമാനം മാത്രമാണ് സോഷ്യൽ മീഡിയായുമായി പരിചിതക്കാർ ആയവർ. അല്ലാത്ത ബഹുഭൂരിപക്ഷം വരുന്നവർ ബോബി ചെമ്മണ്ണൂരിനെ തുടർന്നും മഹാനായി തന്നെ കരുതും.

തിന്മകൾ പ്രോത്സാഹിപ്പിക്കുകയും ചതിയും വഞ്ചനയും പോലും മറച്ച് വയ്ക്കുകയും ചെയ്യുന്ന മാദ്ധ്യമങ്ങൾക്കെതിരെ ജനവികാരം ഉയരേണ്ട സമയമായി. സത്യത്തിന്റെ കാവൽക്കാർ എന്നവകാശപ്പെടുന്ന മാദ്ധ്യമങ്ങൾ സത്യം സംഘടിതമായി മറച്ച് വയ്ക്കുമ്പോൾ പണം കൊടുത്ത് പരസ്യം വാങ്ങുന്നവരും ചാനൽ കാണുന്നവരും ചതിക്കപ്പെടുകയാണ്. ഇതിനെതിരെയാണ് ഏറ്റവും ആദ്യം ജനവികാരം ഉയരേണ്ടത്. പരസ്യവും വാർത്തയും രണ്ടാണ് എന്ന ബോധ്യം മാദ്ധ്യമങ്ങൾക്ക് ഉണ്ടാവുകയും തിന്മകളോട് വിട്ടു വീഴ്ചയില്ലാത്ത സമീപനം അവർ സ്വീകരിക്കുയും ചെയ്താൽ മാത്രമേ നമ്മുടെ നാടിന്റെ ഭാവി സുരക്ഷിതമാവൂ. ബോബി ചെമ്മണ്ണൂരിനെ പോലെയുള്ള തെറ്റായ മാതൃകകൾ നമ്മുടെ ബിംബങ്ങൾ ആകുന്നതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ക്ഷമാപണം നടത്തി തെറ്റ് തിരുത്താൻ മാദ്ധ്യമങ്ങൾക്ക് കഴിയണം. പരസ്യത്തിന് വേണ്ടി നിങ്ങൾ വല്ലപ്പോഴും കണ്ണടച്ചോളു. പക്ഷേ കള്ളന്മാരെ മഹാന്മാരാക്കുന്ന ഈ വേശ്യാവൃത്തി അവസാനിപ്പിക്കാൻ എങ്കിലും ശ്രമിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP