Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീ ഇഷ്ടപ്പെടുന്നവൾ നിന്നെയും ഇഷ്ടപ്പെടുന്നോ എന്നറിയാൻ ഈ ലക്ഷണങ്ങൾ നോക്കുക

നീ ഇഷ്ടപ്പെടുന്നവൾ നിന്നെയും ഇഷ്ടപ്പെടുന്നോ എന്നറിയാൻ ഈ ലക്ഷണങ്ങൾ നോക്കുക

രു മഹാസാമ്രാജ്യത്തെ മനസ്സിലാക്കിയാലും ഒരു പെണ്ണിനെ മനസ്സിലാക്കാൻ സാധിക്കില്ലെന്നാണ് പലരും പല കാലത്തും പറഞ്ഞിരിക്കുന്നത്. അത് ഏറെക്കൂറെ ശരിയുമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. അതായത് സ്ത്രീയുടെ മനസ്സ് ആർക്കും എളുപ്പത്തിൽ പിടികൊടുക്കാത്ത വിധം സങ്കീർണമാണെന്നാണ് പറഞ്ഞ് വരുന്നത്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ കാമുകന്മാരാണ് പെട്ടു പോകുന്നത്. അതായത് ഒരു പെൺകുട്ടിയെ നാം ആത്മാർത്ഥമായി സ്‌നേഹിക്കുന്നുവെന്നിരിക്കെ അവൾക്കും അതേ ഇഷ്ടമുണ്ടെന്ന് നാം മനസ്സിലാക്കുന്നതെങ്ങനെ...?. എന്നാൽ എത്ര മറയ്ക്കാൻ ശ്രമിച്ചാലും ആരെയെങ്കിലും സ്‌നേഹിക്കാൻ തുടങ്ങിയ പെൺകുട്ടികളിൽ നിന്ന് അതിന്റെ ലക്ഷണങ്ങൾ എങ്ങിനെയെങ്കിലു വെളിച്ചത്ത് വരുമെന്നാണ് ഈ രംഗത്തെ വിഗദ്ധർ പറയുന്നത്. പെണ്ണിന്റെ മനസ്സിൽ നാം കയറിക്കൂടിയിട്ടുണ്ടോ എന്ന് വെളിപ്പെടുന്ന ഏതാനും ലക്ഷണങ്ങളാണിവിടെ വിവരിക്കുന്നത്.

1. നിങ്ങളേക്കാൾ പ്രാധാന്യം മറ്റൊന്നിനുമുണ്ടാകില്ല

നിങ്ങളുടെ ടെക്സ്റ്റ് മെസേജുകൾ, ട്വീറ്റുകൾ, സോഷ്യൻ നെറ്റ് വർക്കിങ് ചാറ്റുകൾ, പിംഗുകൾ, ഇമെയിലുകൾ തുടങ്ങിയവയോട് അവൾ ഒരു മണിക്കൂറിനകം പ്രതികരിക്കുന്നുവെങ്കിൽ അവളുടെ മനസ്സിൽ നിങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതിന് പുറമെ നിങ്ങളുടെ ഫോൺകോളുകൾ എല്ലായ്‌പോഴും അറ്റൻഡ് ചെയ്യുകയും ചെയ്യും. അഥവാ അതിന് കഴിയാത്തപ്പോൾ സോറി മെസേജ് അയക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ അവൾക്ക് നിങ്ങൾ പ്രിയപ്പെട്ടവനാണ്.

2. നിങ്ങളെപ്പോലുള്ള ഒരാളെ തേടുന്നുവെന്ന് പറഞ്ഞാൽ

അയാൾ നിങ്ങളെപ്പോലെയാണ്...നിങ്ങളെപ്പോലുള്ള ഒരാളെയാണ് എനിക്ക് വേണ്ടത് തുടങ്ങിയ പ്രയോഗങ്ങൾ അവൾ ഇടയ്ക്കിടെ നടത്തുന്നുണ്ടെങ്കിൽ അവളുടെ മനസ്സിൽ നിങ്ങൾ കയറിക്കൂടിയിട്ടുണ്ടെന്നുറപ്പാണ്.

3. അവളുടെ സുഹൃത്തുക്കൾ നിങ്ങളുടെയും സുഹൃത്തുക്കളാണോ...?

ഒരു പെൺകുട്ടി ഒരാളെ പ്രണയിച്ച് തുടങ്ങിയാൽ അവളാക്കാര്യം കൂട്ടുകാരികളോട് പറയാതിരിക്കില്ല. തൽഫലമായി ആ കൂട്ടുകാരികൾ നിങ്ങളെ സോഷ്യൽ നെറ്റ് വർക്കുകളിൽ സുഹൃത്തായി ആഡ് ചെയ്യുകയും ചെയ്യും. എന്നാൽ നിങ്ങൾ അവരോട് ചാറ്റ് ചെയ്യാൻ മിനക്കെട്ടാൽ അഞ്ച് മിനുറ്റിലധികം അവർ ചാറ്റിങ് തുടരുകയുമില്ല. എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങൾ ആദ്യത്തെ പെൺകുട്ടിയുടെ മനസ്സിൽ കയറിയെന്ന്.

4. ഒരു സ്റ്റെപ്പ് അകലം മാത്രമേയൂണ്ടാകൂ

പെൺകുട്ടിയോടൊപ്പം റസ്റ്റോറന്റിൽ ഇരിക്കുകയാണെങ്കിലോ നടക്കുകയാണെങ്കിലോ അവൾ ഒരു സ്‌റ്റെപ്പ് അകലം മാത്രം വിട്ട് നിലകൊള്ളുകയാണെങ്കിൽ അവൾ നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് കണക്കാക്കാം.

5. അവൾ എപ്പോഴും നിങ്ങളുടെ വിളിപ്പുറത്താണെങ്കിൽ

അർധരാത്രിയോ നട്ടുച്ചയോ ഏത് സമയവുമാകട്ടെ നിങ്ങൾ വിളിച്ചാൽ പെൺകുട്ടി ഫോൺ എടുക്കുന്നത് നല്ല ലക്ഷണമാണ്. അവളുടെ ഭാവി നിർണയിക്കുന്ന ആളോട് സംസാരിക്കാൻ അവൾ താൽപര്യം പുലർത്തുന്നതിന്റെ അടയാളമായേക്കാം ഇത്.

6. നിങ്ങളുടെ പഴയ ഗേൾഫ്രണ്ട്‌സുകളെക്കുറിച്ച് സംസാരിക്കാൻ താൽപര്യപ്പെടുന്നു

പെൺകുട്ടി നിങ്ങളുടെ പഴയ ഗേൾഫ്രണ്ട്‌സുകളെക്കുറിച്ച് സംസാരിക്കാൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെങ്കിൽ അവൾക്ക് നിങ്ങളോട് ഇഷ്ടമുണ്ടെന്നുറപ്പിക്കുക. മുൻ പെൺസുഹൃത്തുക്കളെക്കുറിച്ച് അവൾ എല്ലാം അറിയാൻ ആഗ്രഹിക്കുന്നുണ്ടാകാം. അവരുടെ കുറവുകൾ എന്താണെന്ന് കണ്ടെത്തുകയും നിങ്ങൾ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കുകയുമാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. അതിനനുസരിച്ച് സ്വയം മാറി നിങ്ങളുടെ ഇഷ്ടം നേടാനും പെൺകുട്ടി ആഗ്രഹിക്കുന്നുണ്ടാകാം.

7. നിങ്ങളെ സംബന്ധിച്ചതെന്തും അവൾക്ക് പ്രധാനപ്പെട്ടതാകും

നിങ്ങളുടെ പിറന്നാൾ, അച്ഛനമ്മമാരുടെ വിവാഹ വാർഷികം, ജോലിസ്ഥലത്തെ പ്രമോഷൻ തുടങ്ങിയവ അവളെ സന്തോഷവതിയാക്കുന്നുണ്ടെങ്കിൽ അവൾ നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് ഉറപ്പാണ്.

8. എപ്പോഴും നിങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമിക്കാറുണ്ടോ..?

നിങ്ങൾ എന്തെങ്കിലും ദുഖത്തിൽ അകപ്പെട്ടിരിക്കുകയാണെങ്കിൽ സന്തോഷവാനാക്കാൻ അവൾ കിണഞ്ഞ് പരിശ്രമിക്കാറുണ്ടോ..? നിങ്ങളെ ചിരിപ്പിക്കാൻ വേണ്ടി അവൾ എന്തും ചെയ്യാൻ ശ്രമിക്കാറുണ്ടോ...? നിങ്ങൾ സാധാരണ നിലയിലാകുന്നത് വരെ അവൾ വിശ്രമിക്കാതെ ഇരിക്കാറുണ്ടോ...? എങ്കിൽ അവളുടെ മനസ്സിൽ നിങ്ങളുണ്ടാകാൻ സാധ്യത കൂടുതലാണ്.

9. മറ്റൊരു പെൺകുട്ടിയെക്കുറിച്ച് പറഞ്ഞാൽ അസൂയയുണ്ടോ..?

നാം സ്‌നേഹിക്കുന്ന പെൺകുട്ടിയോട് മറ്റൊരു പെൺകുട്ടിയെക്കുറിച്ച് പറഞ്ഞ് നോക്കൂ... അപ്പോൾ അവളുടെ മുഖഭാവവും സംസാരവും ശ്രദ്ധിച്ചാൽ അവളുടെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം വ്യക്തമാകും. ചിലപ്പോൾ മറ്റെ പെൺകുട്ടിയെക്കുറിച്ച് അവൾ കുറ്റം പറഞ്ഞെന്നുമിരിക്കും

10.നിങ്ങൾ പറയുന്നതെല്ലാം അവൾക്ക് ഹൃദ്യസ്ഥമായിരിക്കും

നിങ്ങൾ പറയുന്ന ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ച് കേൾക്കുന്നതിന് പുറമെ അവയെല്ലാം അവൾ മനസ്സിലേക്കെടുക്കുകയും ചെയ്യും. അക്കാരണത്താലാണ് മാസങ്ങൾക്ക് മുമ്പ് പറഞ്ഞ നിങ്ങളുടെ പിറന്നാൾ തീയതി ഓർമിച്ച് അവൾ സമ്മാനം തരുന്നത്.

മുന്നറിയിപ്പ്...!!

ഈ പറഞ്ഞതൊക്കെ സ്‌നേഹം പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുവായ ചില കാര്യങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം പെൺകുട്ടികൾ തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് ധരിച്ച് അവരോട് അമിതസ്വാതന്ത്ര്യം പ്രയോഗിക്കാൻ മിനക്കെടുന്നത് തടിക്ക് നന്നായിരിക്കില്ല. പ്രണയം ഉറപ്പിക്കാനുള്ള മറ്റ് ചില സംഗതികൾ കൂടി നിരീക്ഷിച്ചുറപ്പിച്ചതിന് ശേഷമോ പെൺകുട്ടിയുമായി തുറന്ന് സംസാരിച്ചതിന് ശേഷമോ ഭാവികാര്യങ്ങളിലേക്ക് പോയാൽ നന്നായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP