Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുണ ചാരിറ്റീസ് 21മത് വാർഷികാഘോഷ പരിപാടികൾ 11ന്

കരുണ ചാരിറ്റീസ് 21മത് വാർഷികാഘോഷ പരിപാടികൾ 11ന്

ന്യൂയോർക്ക്: കഴിഞ്ഞ 21 വർഷങ്ങളായി ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ കരുണ ചാരിറ്റീസിന്റെ വാർഷിക പരിപാടികളും അത്താഴവിരുന്നും 11ന് നടത്തുന്നതായി കരുണ ചാരിറ്റീസ് പ്രസിഡന്റ് ഷീല ശ്രീകുമാർ അറിയിച്ചു.

ന്യൂയോർക്കിലെ വെസ്റ്റ്‌ചെസ്റ്ററിലുള്ള നേഹ പാലസ് ബാൻകറ്റ് ഹാളിൽ നടത്തുന്ന പരിപാടികൾ വൈകുന്നേരം 5.30 ന് ആരംഭിക്കും. സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. കരുണ ചാരിറ്റീസ് ഭാരവാഹികൾ സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കും. ചടങ്ങിനോടനുബന്ധിച്ച് ആകർഷകമായ കലാപരിപാടികൾ അരങ്ങേറും. റാഫിൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഡയമണ്ട് നെക്ക്‌ലസ് ഉൾപ്പടെയുള്ള സമ്മാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

1993ൽ ലേഖ ശ്രീനിവാസൻ തുടങ്ങിവച്ച കരുണയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം വനിതകൾ ആണ്. അംഗങ്ങളുടെ അർപ്പണമനോഭാവത്തിന്റെയും പരിശ്രമങ്ങളുടെയും ഫലമായി ഇന്ന് ഈ പ്രസ്ഥാനം ഇന്ത്യയിലും അമേരിക്കയിലും മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവകാരുണ്യ മേഖലയിൽ വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മാറാരോഗങ്ങൾ, വാർദ്ധക്യം, അനാഥത്വം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാൽ നരക ജീവിതം നയിക്കുന്നവർക്കും സാമ്പത്തികമായി ക്ലേശം അനുഭവിക്കുന്ന കുടുംബങ്ങൾക്കും, കരുണ ചാരിറ്റീസ് സഹായമെത്തിക്കുന്നുണ്ട്. കൂടാതെ സാൻഡി കൊടുക്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയും കരുണ ചാരിറ്റീസ് ദുരിതാശ്വാസ പരിപാടികൾ നടത്തുന്നു.

2013ൽ സ്റ്റയ്പിൽറ്റൻ യൂണിയൻ അമേരിക്കൻ മേതോടിസ്റ്റ് എപിസ്‌കോപ്പൽ ചർച്ച് 'ഡോ. മാർട്ടിൻ ലൂതർ കിങ് സെലിബ്രയ്റ്റ് ദി ഡ്രീം' അവാർഡ് നൽകി കരുണ ചാരിറ്റീസിനെ ആദരിച്ചിരുന്നു. എം. ജി. ഐ . റപറ്റി എന്ന അന്താരാഷ്ട്ര സംഘടന 'ചാരിറ്റി ഓഫ് ദി മൻത്' ആയി കരുണ ചാരിറ്റീസിനെ തിരെഞ്ഞെടുത്തിരുന്നു.

ഷീല ശ്രീകുമാർ (പ്രസിഡന്റ്), ഡെയ്‌സി തോമസ് (വൈസ് പ്രസിഡന്റ്), മേഴ്‌സി ജോസഫ് (ജനറൽ സെക്രട്ടറി), ഡോ. സ്മിത മനോജ് (ജോയിന്റ് സെക്രട്ടറി), സുപ്രഭ നായർ (ട്രെഷറർ) രാജി നടരാജൻ (ജോയിന്റ് ട്രെഷറർ) സുജാത നായർ (എക്‌സ് ഒഫിഷ്യൊ) എന്നിവരാണ് കരുണ ചാരിറ്റീസ് ഭാരവാഹികൾ.

കരുണ ചാരിറ്റീസിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് വളരെയധികം നന്ദിയുണ്ടെന്ന് പ്രസിഡന്റ് ഷീല ശ്രീകുമാർ പറഞ്ഞു . കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ച് യുവതലമുറയിൽ പെട്ടവർക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ സംഘടനയാണ് കരുണ ചാരിറ്റീസ്. വാർഷികാഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും, കരുണ ചാരിറ്റീസിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും ഷീല ശ്രീകുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP