Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേക്കബ് തോമസിനെ കെട്ടിടം പണിയുടെ ചുമതലയിൽ നിന്നും മാറ്റുമോ? ഋഷിരാജ് സിംഗിനെ ചപ്പാത്തി ചുടുന്ന പണിയിൽ നിന്നും മോചിപ്പിക്കുമോ? സൂരജിനെതിരെയും ജേക്കബ് ജോബിനെതിരെയും നടപടി എടുക്കുമോ? പിണറായി വിജയൻ ആദ്യം ചെയ്യണമെന്ന് ജനങ്ങൾ കരുതുന്ന ചില ചെറിയ കാര്യങ്ങൾ

ജേക്കബ് തോമസിനെ കെട്ടിടം പണിയുടെ ചുമതലയിൽ നിന്നും മാറ്റുമോ? ഋഷിരാജ് സിംഗിനെ ചപ്പാത്തി ചുടുന്ന പണിയിൽ നിന്നും മോചിപ്പിക്കുമോ? സൂരജിനെതിരെയും ജേക്കബ് ജോബിനെതിരെയും നടപടി എടുക്കുമോ? പിണറായി വിജയൻ ആദ്യം ചെയ്യണമെന്ന് ജനങ്ങൾ കരുതുന്ന ചില ചെറിയ കാര്യങ്ങൾ

എഡിറ്റോറിയൽ

റെ പ്രതീക്ഷയോടെയാണ് ഇന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ അധികാരമേൽക്കുന്നത്. കൃത്യമായ തെരഞ്ഞെടുപ്പ് പ്രകടന പത്രികയോടെ മത്സരിച്ചു എന്നത് മാത്രമല്ല വ്യക്തമായ പ്രവർത്ത പദ്ധതികളും ഈ സർക്കാരിനുണ്ട് എന്നു അറിയുമ്പോഴും അടിയന്തിരമായി ശ്രദ്ധ പതിക്കേണ്ട ചില കാര്യങ്ങൾ ഒരു മാദ്ധ്യമം എന്ന നിലയിൽ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല എന്നാണ് കരുതുന്നത്. കാര്യങ്ങൾ പഠിച്ചും ചട്ടങ്ങൾ ശ്രദ്ധിച്ചും ഒക്കെ വേണം പദ്ധതികൾ നടപ്പിലാക്കാൻ എന്നുറപ്പാണ്. അതിന് വേണ്ടി ഒരു സോഷ്യൽ ഓഡിറ്റിംങ് നടത്തുന്നത് ഉചിതമാകും. എല്ലാം വകുപ്പുകളുടെയും ഇപ്പോഴത്തെ അവസ്ഥയും ചട്ടങ്ങളും ചട്ട ലംഘനങ്ങളും കണ്ടെത്തുകയാണ് ഇതുവഴി ചെയ്യേണ്ടത്.

സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റുന്നതടക്കമുള്ള അനധികൃത നിയമങ്ങൾ, ഇഷ്ടക്കാരായ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ വിവിധ വകുപ്പുകളിൽ തിരുകി കയറ്റിയത്, ഭൂമി ഇഷ്ടദാനവും, കായൽ നികത്തലും പോലെയുള്ള തെമ്മാടിത്തരങ്ങൾ എന്നിവയൊക്കെ അടിയന്തിരമായി സ്റ്റേ ചെയ്യുകയും അതേക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് നേടിയ ശേഷം പൂർണ്ണമായും അവസാനിപ്പിക്കുകയുമാണ് പ്രഥമ പരിഗണന നൽകേണ്ടത്. കഴിഞ്ഞ സർക്കാരിന്റെ തെമ്മാടിത്തരമായി പ്രതിഷേധിക്കുകയും പോരാടുകയും ചെയ്ത കാര്യങ്ങളിൽ ഒക്കെ ഇത്തരം സ്റ്റേകൾ നടപ്പിലാക്കാവുന്നതാണ്. അതിന് വേണ്ടി കൂടുതൽ സമയം ചെലവഴിക്കുന്നത് അനൗചിത്യമായിരിക്കും. ഉദാഹരണത്തിന് ഈ സർക്കാരിന്റെ അഴിമതിയുടെ ഏറ്റവും വലിയ പ്രതീകം ആയിരുന്ന കെ ബാബുവിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ജലേഷ് പീറ്ററിനെ അനധികൃതമായി ഫിഷറീസ് വകുപ്പിന് കീഴിൽ ഐഎസുകാരുടെ റാങ്കിൽ നിയമിച്ചിരുന്നു. യാതൊരുവിധ യോഗ്യതകളും ഇല്ലാതെ യുഡിഎഫ് നേതാക്കളെ മണിയടിച്ച് സർക്കാർ സർവ്വീസിൽ കയറിപ്പറ്റിയ ഇയാളുടെ നിയമനം റദ്ദ് ചെയ്തുകൊണ്ടുവേണം സർക്കാർ ശുദ്ധികർമ്മം ആരംഭിക്കാൻ.

ആഭ്യന്തര മന്ത്രി എന്ന നിലയിൽ ശ്രീ പിണറായി വിജയൻ ഏറ്റവും ആദ്യം നിർവ്വഹിക്കേണ്ട ചുമതലകൾ കഴിഞ്ഞ സർക്കാർ മൂലക്കിരുത്തിയ അഴിമതി രഹിതരായ ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട തസ്തികയിലേക്ക് കൊണ്ടു വരികയാണ്. അഴിമതിക്കെതിരെ ശബ്ദം ഉയർത്തിയതുകൊണ്ടും സർക്കാരിന്റെ വഴിവിട്ട നടപടിക്ക് വഴങ്ങാത്തതുകൊണ്ടും അപ്രധാനമായ തസ്തികകളിൽ ഇരുന്നു ഉയർന്ന ശമ്പളം വാങ്ങുന്ന അനേകം ഉദ്യോഗസ്ഥരുണ്ട്. അവരെ കുറിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മറുനാടനും ദേശാഭിമാനിയും അടങ്ങിയ മാദ്ധ്യമങ്ങൾ ഒട്ടേറെ വാർത്തകൾ നൽകിയിട്ടുണ്ട്. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി പ്രധാനപ്പെട്ട തസ്തികകൾ ഏൽപ്പിക്കാൻ ധൈര്യം കാണിച്ചാൽ പിണറായി വിജയന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും മികച്ച അടയാളമായി അത് മാറും.

അനേകം ഉദ്യോഗസ്ഥരുടെ പേര് ഇങ്ങനെ എടുത്തു കാണിക്കാൻ ഉണ്ടെങ്കിലും ഞങ്ങൾ ചൂണ്ടിക്കാട്ടാൻ ഉദ്ദേശിക്കുന്നത് രണ്ടോ മൂന്നോ ആളുകളുടെ പേരുകൾ മാത്രമാണ്. തീർച്ചയായും അതിൽ ഒന്നാമത് വരുന്നത് കേരളത്തിലെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായ ജേക്കബ് തോമസ് എന്ന ഐപിഎസുകാരനെ തന്നെയാണ്. ക്രമസമാധാന നിലയുടെ ചുമതല വഹിക്കുന്ന ഡിജിപി സെൻകുമാർ കഴിഞ്ഞാൽ കേരള പൊലീസിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് ശ്രീ ജേക്കബ് തോമസ്. ഡിജിപി റാങ്ക് നൽകിയ ശേഷം പൊലീസ് കൺസ്ട്രക്ഷൻ കോപ്പറേഷൻ എന്ന മേസ്തിരി പണി ചെയ്യുന്ന സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ഒതുക്കിയിരിക്കുകയാണ് ഇപ്പോൾ ജേക്കബ് തോമസിനെ. വിജിലൻസിൽ അഡീഷണൽ ഡിജിപി ആയിരുന്നപ്പോൾ ബാർ കോഴ അടക്കമുള്ള അഴിമതി ആരോപണങ്ങളിൽ നിയമം നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴാണ് ജേക്കബ് തോമസിന് ആദ്യം സ്ഥാനഭ്രംശം ഉണ്ടാകുന്നത്.

അഴിമതിക്കെതിരെ ശബ്ദം ഉയർത്തിയതുകൊണ്ടും സർക്കാരിന്റെ വഴിവിട്ട നടപടിക്ക് വഴങ്ങാത്തതുകൊണ്ടും അപ്രധാനമായ തസ്തികകളിൽ ഇരുന്നു ഉയർന്ന ശമ്പളം വാങ്ങുന്ന അനേകം ഉദ്യോഗസ്ഥരുണ്ട്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ ശ്രീ പിണറായി വിജയൻ ഏറ്റവും ആദ്യം നിർവ്വഹിക്കേണ്ട ചുമതലകൾ കഴിഞ്ഞ സർക്കാർ മൂലക്കിരുത്തിയ അഴിമതി രഹിതരായ ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട തസ്തികയിലേക്ക് കൊണ്ടു വരികയാണ്.വിജിലൻസിൽ നിന്നും ഫയർ ഫോഴ്‌സ് ചുമതലയിലേക്ക് മാറ്റിയ ജേക്കബ് തോമസ് ബഹുനില കെട്ടിടങ്ങൾ നിയമനം ലംഘിച്ച് നിർമ്മിക്കുന്നത് തടഞ്ഞതോടെ അവിടെ നിന്നും നേരെ അയച്ചത് പൊലീസിന് കെട്ടിടം പണിയുന്ന മേസ്തിരിപ്പണിയുടെ ചുമതലയിലേക്കാണ്. ആദ്യം മുതലെ ഉറച്ച നിലപാട് എടുക്കുന്ന ഈ ഉദ്യോഗസ്ഥനെ വർഷങ്ങളായി ഇങ്ങനെ അപ്രധാന തസ്തികകളിൽ ഇട്ടു വട്ടം കറക്കുകയാണ്. എന്നിട്ടും നട്ടെല്ല് വളക്കാതെ നിമയം നടപ്പിലാക്കണം എന്ന് ആഗ്രഹിച്ചു പ്രവർത്തിക്കുന്ന ജേക്കബ് തോമസിന് അർഹിക്കുന്ന സ്ഥാനം നൽകി നിയമിക്കാനുള്ള ബാധ്യതയാണ് പിണറായിക്കുള്ളത്. യുഡിഎഫ് സർക്കാർ കട്ടുമുടിച്ചതൊക്കെ തിരിച്ചുപിടിക്കാനും അഴിമതിക്കാരെ ഒക്കെ ജയിലിൽ അടയ്ക്കാനും ഉത്തരവാദിത്തം സർക്കാരിന് ഉള്ളതുകൊണ്ട് അതിന് പറ്റിയ നിയമനം തന്നെ ആയിരിക്കുമിത്.

ഒൻപത് പൊലീസുകാരാണ് ഇപ്പോൾ കേരളത്തിൽ ഡിജിപി തസ്തികയിൽ ജോലി ചെയ്യുന്നത്. എന്നാൽ നിയമപരമായി ഉള്ളത് രണ്ടേ രണ്ട് തസ്തികകൾ മാത്രവും. ക്രമസമാധാന നിലയുടെ ചുമതല കഴിഞ്ഞാൽ അടുത്ത പദവി വിജിലൻസ് ഡയറക്ടറുടേതാണ്. ജേക്കബ് തോമസ് അടക്കം നിരവധി സീനിയർ ഡിജിപിമാർ ഒരു പണിയും ഇല്ലാതെ നടന്നപ്പോൾ ഡിജിപി ആയിരുന്ന ശങ്കർ റെഡ്ഡിയെ ആണ് ഡിജിപി പദവിയുള്ള വിജിലൻസ് ഡയറക്ടർ തസ്തികയിലേക്ക് ചെന്നിത്തല നിമയിച്ചത്. പിന്നീട് അതു കുഴപ്പമാകുമെന്ന് അറിഞ്ഞപ്പോൾ ആണ് ശങ്കർ റെഡ്ഡിക്ക് പ്രൊമോഷൻ നൽകാൻ വേണ്ടി മറ്റ് ചിലർ കൂടി ഡിജിപിമാരിക്കി മാറ്റി ഡിജിപിമാരുടെ എണ്ണം ഒൻപതാക്കിയത്. ബാർ കോഴ വിവാദത്തിൽ സർക്കാരിനെ രക്ഷിച്ചതിനുള്ള പ്രതിഫലനം ആയിരുന്നു ഈ സ്ഥാനക്കയറ്റവും ചട്ട ലംഘനവും.

ഡിജിപി റാങ്ക് നൽകിയ ശേഷം പൊലീസ് കൺസ്ട്രക്ഷൻ കോപ്പറേഷൻ എന്ന മേസ്തിരി പണി ചെയ്യുന്ന സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ഒതുക്കിയിരിക്കുകയാണ് ഇപ്പോൾ ജേക്കബ് തോമസിനെ.ആദ്യം മുതലെ ഉറച്ച നിലപാട് എടുക്കുന്ന ഈ ഉദ്യോഗസ്ഥനെ വർഷങ്ങളായി ഇങ്ങനെ അപ്രധാന തസ്തികകളിൽ ഇട്ടു വട്ടം കറക്കുകയാണ്. എന്നിട്ടും നട്ടെല്ല് വളക്കാതെ നിമയം നടപ്പിലാക്കണം എന്ന് ആഗ്രഹിച്ചു പ്രവർത്തിക്കുന്ന ജേക്കബ് തോമസിന് അർഹിക്കുന്ന സ്ഥാനം നൽകി നിയമിക്കാനുള്ള ബാധ്യതയാണ് പിണറായിക്കുള്ളത്.ഈ തെറ്റ് തിരുത്താൻ ഒരു ദിവസം പോലും സർക്കാർ സമയം കളയരുത്. സെൻകുമാറിന് ശേഷം കേരള പൊലീസിൽ ഏറ്റവും സീനിയർ ആയ ജേക്കബ് തോമസിനെ തന്നെ വിജിലൻസ് ഡയറക്ടറായി ഉടൻ നിയമിച്ചു വേണം പിണറായി പുതിയ ഭരണം തുടങ്ങാൻ. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഈ തസ്തികയിൽ ഇരിക്കാനുള്ള സീനിയോറിട്ടിയും യോഗ്യതയും ജേക്കബ് തോമസിന് മാത്രമാണ്. അനധികൃതമായി നൽകിയ പ്രമോഷനുകൾ റദ്ദ് ചെയ്യുകയും അർഹതപ്പെട്ട ഉദ്യോഗസ്തരെ മുഴുവൻ അർഹതപ്പെട്ട തസ്തികയിൽ ഇരുത്തിയും വേണം പരിഷ്‌കാരം തുടങ്ങാൻ. ജേക്കബ് തോമസിനെ പൊലെ ഒരു സത്യസന്ധനായ ഉദ്യോഗസ്ഥൻ ചുമതല ഏറ്റാൽ സർക്കാരിന്റെ പണിയും കുറഞ്ഞിരിക്കും എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ?

അതുപോലെ തന്നെ അംഗീകരിക്കപ്പെടേണ്ട മറ്റൊരു ഉദ്യോഗസ്തനാണ് ഇപ്പോൾ ജയിലിന്റെ ചുമതല വഹിക്കുന്ന ഋഷിരാജ് സിംങ്. പ്രത്യേകിച്ച് ഒരു പണിയുമില്ലാത്ത ജയിൽ ഡിജിപി തസ്തിക പണ്ട് മുതലേ ഒതുക്കാനായി മാത്രം വച്ചിരിക്കുന്ന പദവിയാണ്. അലക്‌സാണ്ടർ ജേക്കബിനെ പോലെ പ്രഗൽഭനായ ഒരു ഉദ്യോഗസ്ഥനെയാണ് ഏറ്റവും ഒടുവിൽ അവിടെ ഒതുക്കി റിട്ടയർ ചെയ്ത് അയപ്പിച്ചത്. എന്നാൽ തടവുകാരെക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കി പൊതുവിപണിയിൽ വിറ്റ് കാശുണ്ടാക്കുന്ന സമ്പ്രദായത്തിനെങ്കിലും തുടക്കം ഇടാൻ അലക്‌സാണ്ടർ ജേക്കബിന് സാധിച്ചു. ഋഷിരാജ് സിംങിനെ പോലെ ഒരാൾ പക്ഷെ ചപ്പാത്തി ചുടുന്നതിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥനല്ല. ഇരുന്ന തസ്തികകളിൽ എല്ലാം കരസ്പർശം കാണിച്ച ഉദ്യോഗസ്തനാണ് ഋഷിരാജ് സിംഹ്. ട്രാൻപോർട്ട് കമ്മീഷണർ എന്ന നിലയിലും വൈദ്യുതി ബോർഡ് വിജിലൻലസ് ഓഫീസർ എന്ന നിലയിലും ഋഷിരാജ് സിംങ് നടത്തിയ സേവനങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക.

ഋഷിരാജ് സിംങ്ങിന്റെ മഹത്വം അറിയണമെങ്കിൽ ഇപ്പോൾ പൊതു നിരത്തിൽ ഒന്നിറങ്ങി നോക്കാം. വാഹനങ്ങളുടെ സ്പീഡ് ഗവർണറും കാറിന്റെ പിറകിലെ സീറ്റിലെ ബെൽറ്റുമൊക്കെയായിരുന്നു ഋഷിരാജ് സിംങിനെ വിവാദത്തിൽ ആക്കിയത്. എന്നാൽ ഋഷിരാജ് സിംങിന്റെ കാലത്ത് ഒരൊറ്റ ആൾ ഹെൽമറ്റ് ധരിക്കാതെ റോഡിൽ ഇറങ്ങുമായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതി എന്താണ്. ശ്രീ ടോമിൻ ജെ തച്ചങ്കരി ട്രോൻസ്‌പോർട്ട് കമ്മീഷണറായി വന്ന ശേഷം പത്തിൽ ഒരാൾ പോലും ഹെൽമറ്റ് ധരിക്കുന്നില്ല. ഹെൽമറ്റ് ധരിക്കാത്തതുകൊണ്ട് മാത്രം എത്രയോ ജീവനുകൾ ആണ് നമ്മുടെ നാട്ടിൽ പൊലിയുന്നത്. ഋഷിരാജ് സിംങിന്റെ കാലത്തും ടോമിൻ ജെ തച്ചങ്കരിയുടെ കാലത്തും ഉണ്ടായ ബൈക്ക് അപകടങ്ങളുടെ കണക്ക് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ തന്നെ ആ വ്യത്യാസം മനസ്സിലാവും.

ഋഷിരാജ് സിംങിനെ പോലെ ഒരാൾ പക്ഷെ ചപ്പാത്തി ചുടുന്നതിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥനല്ല. ഇരുന്ന തസ്തികകളിൽ എല്ലാം കരസ്പർശം കാണിച്ച ഉദ്യോഗസ്തനാണ് ഋഷിരാജ് സിംഹ്. ട്രാൻപോർട്ട് കമ്മീഷണർ എന്ന നിലയിൽ വിദ്യുത് ബോർഡ് വിജിലൻലസ് ഓഫീസർ എന്ന നിലയിലും ഋഷിരാജ് സിംങ് നടത്തിയ സേവനങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക.ഇന്റലിജൻസ് പോലെ അതിനിർണ്ണായകമായ ഒട്ടേറെ തസ്തികകൾ ഇപ്പോൾ നാഥനില്ലാ കളരിയായി കിടക്കുകയാണ്. യുഡിഎഫ് സർക്കാർ 77 സീറ്റ് നേടി വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഈ ഇന്റലിജൻസ് തെരഞ്ഞെടുപ്പിന് തൊട്ടു തലേന്നാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത് എന്നോർക്കണം. ഇത്തരം മഠയന്മാരെ മാറ്റി ഋഷിരാജിനെ പോലെയുള്ള ഉദ്യോഗസ്ഥരെ നിയമിച്ചാൽ അതിന്റെ മെച്ചം ഉണ്ടാവുക പിണറായി സർക്കാരിന് തന്നെ ആവും. എന്ന് മാത്രമല്ല അഴിമതിക്കും സ്വജനപക്ഷപാതത്തിനും പേരു കേട്ട സൂരജിനെയും ജേക്കബ് ജോബിനെയും പോലെയുള്ള ഉദ്യോഗസ്ഥരുടെമേൽ ഉടനടി നടപടി എടുക്കുകയും വേണം. പൊതുജന വികാരം ശക്തമായപ്പോൾ ഇവരെ സസ്പന്റ് ചെയ്യുകയും എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് തിരിച്ചു കയറ്റുകയും ചെയ്തതാണ് ഏറെ വിമർശനത്തിന് വിധേയമായത്. അവരെ വീണ്ടും സസ്പന്റ് ചെയ്ത് മാതൃക കാട്ടുക കൂടി ചെയ്താലേ പിണറായി ശരിയായ വഴിക്കെന്ന് സമ്മതിക്കാൻ പറ്റൂ.

ജേക്കബ് തോമസിനെയും ഋഷിരാജ് സിംങിനെയും പോലെയുള്ള ഉഗ്യോഗസ്ഥരെ ഭരണ നിർവ്വഹണ മേഖലയിലേക്ക് കൊണ്ടുവാരാൻ ഈ സർക്കാർ മടി കാണിക്കുന്നു എങ്കിൽ പിണറായി സർക്കാരിന്റെ തുടക്കത്തെ ആശങ്കയോടെ തന്നെ കാണേണ്ടി വരുമെന്ന് തീർച്ച. പ്രതിപക്ഷത്തിനെതിരെ ഇതുവരെ ഉയർത്തിയ വിമർശനം അത്മാർത്ഥത ഇല്ലാത്തത് ആയിരുന്നു എന്ന് തെളിയിക്കുക മാത്രമല്ല തങ്ങളുചെ വരുതിക്ക് വഴങ്ങാത്തവരെ വേണ്ട എന്നീ രീതിക്ക് അടിവരയിടുക കൂടിയാവണം ഇതുവഴി ഉണ്ടാവുക. അതുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത ഒന്നോ രണ്ടോ ദിവസത്തിനകം ഈ രണ്ട് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മാതൃകാപരമായ തീരുമാനം എടുത്ത് ഇടത് പക്ഷത്തെക്കുറിച്ചുള്ള സാധാരണക്കാരന്റെ പ്രതീക്ഷ വർദ്ധിപ്പിക്കാൻ അവസരം കൊടുക്കണം എന്നാണ് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.

ഋഷിരാജ് സിംങ്ങിന്റെ മഹത്വം അറിയണമെങ്കിൽ ഇപ്പോൾ പൊതു നിരത്തിൽ ഒന്നിറങ്ങി നോക്കാം. ഋഷിരാജ് സിംങിന്റെ കാലത്ത് ഒരൊറ്റ ആൾ ഹെൽമറ്റ് ധരിക്കാതെ റോഡിൽ ഇറങ്ങുമായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതി എന്താണ്. ശ്രീ ടോമിൻ ജെ തച്ചങ്കരി ട്രോൻസ്പോർട്ട് കമ്മീഷണറായി വന്ന ശേഷം പത്തിൽ ഒരാൾ പോലും ഹെൽമറ്റ് ധരിക്കുന്നില്ല. ഹെൽമറ്റ് ധരിക്കാത്തതുകൊണ്ട് മാത്രം എത്രയോ ജീവനുകൾ ആണ് നമ്മുടെ നാട്ടിൽ പൊലിയുന്നത്.മന്ത്രിമാരുടെ തെരഞ്ഞെടുപ്പിലും എണ്ണം കുറച്ചതിലും, പേഴ്‌സണൽ ജീവനക്കാരുടെ എണ്ണം കുറച്ചതും, മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതുമൊക്കെ അഭിനന്ദനീയമാണ് എന്ന പറയുമ്പോൾ പോലും സത്യസന്ധതയ്ക്ക് വേണ്ടി നടത്തിയ ദൂർത്ത് ഒട്ടും ആശ്വാസമല്ല എന്നു പറയാതെ വയ്യ. സത്യപ്രതിജ്ഞ ചടങ്ങിനുവേണ്ടി നിർമ്മിച്ച പന്തലിന് മാത്രം ഒരുകോടിയിലേറെ രൂപ ചെലവായി എന്നത് വേദനാജനകമാണ്. രാജ്ഭവനിൽ ഒരു ചെലവും ഇല്ലാതെ നടക്കുന്ന ചടങ്ങാണഅ ഇങ്ങനെ കോടികളുടെ പരിപാടിയാക്കി മാറ്റിയത്. ഇന്ത്യൻ എക്‌സപ്രസും, ഹിന്ദുസ്ഥാൻ ടൈംസും, ടൈംസ് ഓഫ് ഇന്ത്യും അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളിൽ ഒന്നാം പേജിൽ പരസ്യം കൊടുത്ത് സർക്കാരിന്റെ ഖജനാവ് കൊള്ളയടിക്കുന്നതിന്റെ ഉദ്ദേശവും എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്ക് മനസ്സലാക്കാൻ സാധിക്കുന്നില്ല. തുടക്കത്തിലെ ഒരു ആവേശം എന്ന നിലയിൽ ഇത് അംഗീകരിക്കാം. എന്നാൽ ഇതാകാൻ പാടില്ല പിണറായി സർക്കാർ തുടരേണ്ട നയം. പാവപ്പെട്ട ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മൂന്ന് നേരവും വയറ് നിറച്ച് ആഹാരം കഴിക്കാൻ ആണ് എന്ന് മാത്രം ഓർത്തിരിക്കുന്നത് നല്ലതാണ്.

ഐഎഎസ് - ഐപിഎസ് സ്ഥാനങ്ങളിൽ മികച്ച കുറേ ഉദ്യോഗസ്ഥരുണ്ട്. അഴിമതിക്കും, സ്വജനപക്ഷപാതത്തിനും ഒന്നും വശംവദരാകാത്ത ചിലർ. അവരെ കണ്ടെത്തി പ്രധാന റോളുകൾ ഏല്പിച്ചാൽ തന്നെ പകുതി പ്രശ്‌നങ്ങൾ തീരും. അഡിഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ഇപ്പോഴത്തെ കോഴിക്കോട് കളക്ടർ എൻ പ്രശാന്ത്, ഭക്ഷ്യസുരക്ഷാ കമ്മിഷണർ അനുപമ തുടങ്ങിയ ഉദ്യോഗസ്ഥരെ കണ്ടെത്തി പ്രധാന തസ്തികകളിൽ നിയമിക്കുകായാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ എൻ ശിവശങ്കരൻ അപൂർവ്വമായ ഒരു തെരഞ്ഞെടുപ്പാണ്. കേരളത്തിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥരിൽ ഒരാളാണ് ശിവശങ്കർ. ശിവശങ്കറിനെ നിയമിച്ചതുൾപ്പെടെ ഉദ്യോഗതലത്തിൽ ഒരു അഴിച്ചുപണി നടത്തിയാൽ തന്നെ സർക്കാരിന് മികച്ച തുടക്കം ഇടാം. ഒപ്പം അഴിമതി ആരോപണങ്ങൾക്ക് വിധേയരായ ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷണവും നടപടിയും ഉണ്ടാവുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP