Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ വർഷം ഇന്ത്യൻ എംബസിക്ക് ലഭിച്ചത് 1789 പരാതികൾ; നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 32 പേർ

ഈ വർഷം ഇന്ത്യൻ എംബസിക്ക് ലഭിച്ചത് 1789 പരാതികൾ; നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 32 പേർ

ദോഹ: ജനുവരി മുതൽ മെയ്‌ വരെയുള്ള കാലയളവിൽ ഇന്ത്യൻ എംബസിക്ക് ലഭിച്ചത് 1789 പരാതികൾ. കഴിഞ്ഞ വർഷം മൊത്തം 4132 പരാതികളാണ് ഇന്ത്യൻ എംബസിക്ക് രാജ്യത്തെ ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചതെന്ന് എംബസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ മാസവും എംബസിയിൽ നടത്തിവരാറുള്ള ഓപ്പൺ ഹൗസ് പരിപാടിയെ തുടർന്നാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഹൗസിൽ അംബാസിഡർ സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് കമ്മീഷൻ ആർ കെ സിങ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ പ്രവാസികളുടെ പരാതികൾ സ്വീകരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) പ്രസിഡന്റ് അരവിന്ദ് പാട്ടീൽ സന്നിഹിതനായിരുന്നു. തൊഴിലാളികളുടെ ക്ഷേമത്തിനായി എംബസിക്കൊപ്പം തന്നെ പ്രവർത്തിക്കുന്ന സംഘടനയാണ് ICBF.

ഇന്ത്യക്കാരായ 32 പേർ ഇവിടെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നുണ്ടെന്നും സെൻട്രൽ ജയിൽ 154 ഉണ്ടെന്നും എംബസി വ്യക്തമാക്കി. അവരുടെ ക്ഷേമം അന്വേഷിച്ച് എംബസിയുടെ ഉദ്യോഗസ്ഥർ അവരെ സന്ദർശിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. മെയ്‌ മാസത്തിൽ തന്നെ 119 മരണങ്ങളും എംബസിയിൽ രജിസ്റ്റർ ചെയ്തു.

നാടുകടത്തിൽ കേന്ദ്രത്തിൽ കഴിയുന്നവരുടെ ട്രാവൽ ഡോക്യുമെന്റുകൾ ശരിയാക്കുന്നതിന്റെ ഭാഗമായി 38 പേർക്ക് മെയ്‌ മാസത്തിൽ എമർജൻസി സർട്ടിഫിക്കറ്റുകൾ ശരിയാക്കിതായും 12 പേർക്ക് എയർ ടിക്കറ്റ് നൽകി നാട്ടിലേക്ക് അയച്ചതായും എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP