Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ബോളിവുഡിലേക്ക്; നടൻ മഹേഷ് ബാബുവിന്റെ ഹിന്ദിയിലേക്കുള്ള ചുവടുവയ്‌പ്പ് മുരുഗദോസ് ചിത്രത്തിലൂടെ

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ബോളിവുഡിലേക്ക്; നടൻ മഹേഷ് ബാബുവിന്റെ ഹിന്ദിയിലേക്കുള്ള ചുവടുവയ്‌പ്പ് മുരുഗദോസ് ചിത്രത്തിലൂടെ

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ബോളിവുഡ് അരങ്ങേറ്റം കുരിക്കുന്നു. സൂപ്പർഹിറ്റ് സംവിധായകൻ എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഹേഷ് ബാബു ബോളിവുഡിൽ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം എത്തും.

ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. 'ഗജനി'യുടെ ഹിന്ദി പതിപ്പിലുടെ നുറുകോടി ക്ലബിൽ ഇടം പിടിച്ച സംവിധായകനാണ് മുരുഗദോസ്. പരിണീതി ചോപ്രയാകും ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നതെന്നതായണ് സൂചനകൾ. കൃത്യമായ ഒരു ആശയത്തിലുന്നിയ അക്ഷൻ ചിത്രമാണിതെന്നും മുരുഗദോസ് അറിയിച്ചു.അക്ഷയ് കുമാർ ചിത്രത്തിൽ വില്ലനായെത്തും എന്നാണ് റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തിൽ താരത്തിന്റെ നിലപാട് വ്യക്തമല്ല.

തമിഴിൽ സുപ്പർ ഹിറ്റായിരുന്ന 'തുപ്പാക്കി'യുടെ ഹിന്ദി പതിപ്പ് ഹോളിഡേ' മുരുഗദോസ് അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയിരുന്നു. രജനികാന്തിന്റെ യന്തിരൻ 2.0യിൽ വില്ലൻ വേഷത്തിലെത്തുന്നത് അക്ഷയ് കുമാറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP