Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അലംകൃതയുടെ പേരിനൊപ്പം 'മേനോൻ' ചേർത്തത് അമ്മയുടെ പേരിൽ അറിയപ്പെടാൻ; ജാതി വ്യവസ്ഥയെ ഇപ്പോഴും എതിർക്കുന്നു: മകളുടെ പേരിലെ ജാതി വിവാദത്തിൽ വിശദീകരണവുമായി പൃഥ്വിരാജ്

അലംകൃതയുടെ പേരിനൊപ്പം 'മേനോൻ' ചേർത്തത് അമ്മയുടെ പേരിൽ അറിയപ്പെടാൻ; ജാതി വ്യവസ്ഥയെ ഇപ്പോഴും എതിർക്കുന്നു: മകളുടെ പേരിലെ ജാതി വിവാദത്തിൽ വിശദീകരണവുമായി പൃഥ്വിരാജ്

കൊച്ചി: തന്റെ മകളുടെ പേരിനൊപ്പം ജാതിപ്പേര് ചേർത്ത നടൻ പൃഥ്വിരാജിന്റെ നടപടിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപം ശക്തമായതോടെ വിശദീകരണവുമായി നടൻ രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് പൃഥ്വിരാജ് വിശദീകരണം നൽകിയത്.

പൃഥ്വിരാജിന്റെയും സുപ്രിയ മേനോനും ജനിച്ച പെൺകുഞ്ഞിന് അലംകൃത മേനോൻ എന്നാണ് പേരിട്ടത്. ഈ വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇത് ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. പൃഥ്വിരാജ് തന്റെ നിലപാടിൽ നിന്നും വ്യതിചലിച്ചുവെന്നാണ് ഇതോടെ ആരോപണം ഉയർന്നത്. മുൻപ് ചാനൽ അഭിമുഖത്തിൽ പേരിനൊപ്പം ജാതിപ്പേരിടുന്ന നടപടിയെ പൃഥ്വിരാജ് വിമർശിച്ചിരുന്നു. മുൻ നിലപാടിൽ നിന്നും പൃഥ്വിരാജ് വ്യതിചലിച്ചോ എന്നായിരുന്നു ഫേസ്‌ബുക്കിലൂടെ ഉയർന്ന ചോദ്യം.

ഇങ്ങനെ വിമർശനം ശക്തമായതോടെയാണ് പൃഥ്വിരാജ് തന്റെ നിലപാട് വിശദീകരിച്ച രംഗത്തെത്തിയത്. മകൾ അലംകൃതയുടെ പേരിനൊപ്പമുള്ള മേനോൻ ജാതിപ്പേരിനെ സൂചിപ്പിക്കുന്നതല്ലെന്നാണ് താരം ഫേസ്‌ബുക്കിലൂടെ നൽകിയ വിശദീകരണത്തിൽ പറയുന്നത്. ജാതിവ്യവസ്ഥക്കെതിരെയും വിവേചനങ്ങൾക്കുമെതിരെ പരസ്യമായി പ്രതികരിച്ചിട്ടുള്ള ആളാണ് താൻ. അതുകൊണ്ട് എന്റെ മുൻനിലപാടിൽ ഉറച്ചു നിൽകുകയും ചെയ്യുന്നുവെന്ന് താരം വിശദീകരിക്കുന്നു.

എന്നാൽ തന്റെ ഭാര്യ സുപ്രിയ മുംബൈയിൽ മാദ്ധ്യമപ്രവർത്തകയായി ജോലി ചെയ്യുന്ന കാലത്ത് മിസ് മേനോൻ എന്നായിരുന്നു അറിയപ്പെട്ടത്. ഇങ്ങനെ അഭിസംബോധന ചെയ്യുന്നവരായിരുന്നു ഏറെയും. അങ്ങനെ നോക്കുമുമ്പോൾ മകളുടെ പേരിലെ മേനോൻ ഒരു പേര് മാത്രമാണ്. അലംകൃത സുപ്രിയ പൃഥ്വിരാജ് എന്നാണ് ആദ്യം പേരിടാൻ ഉദ്ദേശിച്ചത്. എന്നാൽ മൂന്ന് പേരുകൾ ഒരുമിച്ച് വരുന്നതിനാൽ ഈ നിർദ്ദേശം ഒഴിവാക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് ഫേസ്‌ബുക്കിലൂടെ വിശദീകരിക്കുന്നു.

പേരിനൊപ്പം പൃഥ്വിരാജിന്റെ പേര് നൽക്കാതിരുന്നത് ആൺകോയ്മ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നും പൃഥ്വിരാജ് വിശദീകരിച്ചു. മകളുടെ പേരിനൊപ്പം അമ്മയുടെ പേര് വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അലംകൃത മേനോനെന്ന് പേര് നൽകിയത്. ഈ വിശദീകരണത്തിലൂടെ വിവാദം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP