Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജാരന്മാരായ പുരുഷന്മാരുടെ ലൈംഗികാവയവം മുറിക്കുന്നത് വ്യാപകമാകുന്നു; വഞ്ചകനായ ഭർത്താവിന്റെ ലൈംഗികാവയവം മുറിച്ച് തായ്ലൻഡിലെ ഭാര്യ

ജാരന്മാരായ പുരുഷന്മാരുടെ ലൈംഗികാവയവം മുറിക്കുന്നത് വ്യാപകമാകുന്നു; വഞ്ചകനായ ഭർത്താവിന്റെ ലൈംഗികാവയവം മുറിച്ച് തായ്ലൻഡിലെ ഭാര്യ

താൻ ജീവനോളം സ്നേഹിക്കുന്ന ഭർത്താവ് മറ്റൊരു സ്ത്രീയുമായി രഹസ്യ ബന്ധത്തിലേർപ്പെട്ടുവെന്നറിഞ്ഞാൽ അയാൾക്ക് നൽകാവുന്ന ഏറ്റവും നല്ല ശിക്ഷ ലൈംഗികാവയവം മുറിക്കലാണെന്ന് ഭാര്യമാർ തീരുമാനിച്ചുറപ്പിച്ച മട്ടാണ്. ഇത്തരത്തിലുള്ള ഒരു സംഭവമിതാ തായ്ലൻഡിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ജാരന്മാരായ പുരുഷന്മാരുടെ അവയവം മുറിക്കുന്നത് വ്യാപകമാവുന്നുവെന്നാണിത് വ്യക്തമാക്കുന്നത്. തായ്ലൻഡിലെ ടൂറിസം കേന്ദ്രമായ പട്ടയയിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. തന്റെ കൂട്ടുകാരിയുമായി ഭർത്താവിന് രഹസ്യബന്ധമുണ്ടെന്ന് വെളിപ്പെട്ടതിനെ തുടർന്നാണ് ചിക്കൻ കച്ചവടക്കാരിയായ സ്ത്രീ ഈ പാതകം ചെയ്തിരിക്കുന്നത്. ഇതിനായി തന്റെ ഭർത്താവിനെ വശീകരിച്ച് പാട്ടിലാക്കി കൊണ്ടു പോവുകയായിരുന്നു ഭാര്യ.

ലൈംഗികാവയവം മുറിച്ച് മാറ്റിയ നിലയിൽ കരഞ്ഞ് കൊണ്ട് ചോരയൊലിപ്പിച്ച് തെരുവിൽ കിടക്കുന്ന സോമാചായ് എന്നയാളെ പാരാമെഡിക്സ് കണ്ടെടുക്കുകയായിരുന്നു. അപ്പോൾ അയാൾ ലൈംഗികാവയവം മുറിച്ച് മാറ്റിയ സ്ഥാനത്ത് ഐസ്പാക്ക് അമർത്തിപ്പിടിച്ച് വേദന സഹിക്കാൻ പാടുപെടുകയായിരുന്നു.

തുടർന്ന് ഇയാളെ സ്ഥലത്തെ ബാംഗ് ലാമംഗ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയും എമർജൻസി സർജറിക്ക് വിധേയനാക്കുകയുമായിരുന്നു. ഇയാൾ ഇപ്പോൾ ആരോഗ്യനില വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. എന്നാൽ ധാരാളം രക്തം നഷ്ടപ്പെട്ടതിനാൽ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇയാളെ വശീകരിച്ച് കൊണ്ടു പോയ ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടാനെന്ന വണ്ണം ട്രൗസേർസ് അഴിച്ച് മാറ്റുകയും ലിങ് ഛേദിക്കുകയുമായിരുന്നു.

എന്നാൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ബോക്സ് കട്ടർ ഉപയോഗിച്ച് അവർ ഭർത്താവിന്റെ ലൈംഗികാവയവം മുറിക്കുകയായിരുന്നു ഇവർ. തുടർന്ന് സോമാചായ് ഉറക്കെ കരയുകയും ഭാര്യയോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭാര്യ അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സോമാചായ്ക്ക് മാനസികമായ ആഘാതവുമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ കുറിച്ച് ചോദ്യം ചെയ്യാൻ ഇയാൾ പരുക്കിൽ നിന്നും കരകയറുന്നത് വരെ കാത്തിരിക്കുകയാണ് പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP