Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓരോ യുഗവും ഓരോ കാലവും വായിക്കുന്ന ഉപനിഷത്തുകൾ

ഓരോ യുഗവും ഓരോ കാലവും വായിക്കുന്ന ഉപനിഷത്തുകൾ

പൗരാണിക ഇന്ത്യൻ സംസ്‌കാരം ലോകജനതയ്ക്കു നൽകിയ കാലാതീതമായ സംഭാവനയാണ് ഉപനിഷത്തുകൾ. ഒരേസമയം തത്ത്വജ്ഞാനത്തിന്റെയും ആധ്യാത്മികതയുടെയും മഹത്തായ ജീവിതദർശനങ്ങളുടെയും പാഠങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. വേദമന്ത്രങ്ങളുടെ വ്യാഖ്യാനമെന്നനിലയ്ക്കാണ് ഉപനിഷത്തുകൾ രൂപം കൊണ്ടത്. ആത്യന്തികമായിപ്പറഞ്ഞാൽ എക്കാലവും പ്രസക്തമായ ജീവിതദർശനങ്ങളാണ് ഈ ഉപനിഷത് വാക്യങ്ങൾ. ഏറ്റവും ഉന്നതമായ ആത്മശ്രേയസ്സിനുതകുന്ന അറിവുകളാണ് ഇവ. മനുഷ്യജീവിതത്തിലെ കർത്തവ്യങ്ങളും ചുമതലകളും; അവയുടെ ശരിയാംവണ്ണമുള്ള നിറവേറ്റൽ; ജീവിതലക്ഷ്യം നിശ്ചയിക്കൽ, ലക്ഷ്യത്തിലേക്കുള്ള ശരിയായ മാർഗ്ഗം തിരഞ്ഞെടുക്കൽ എന്നിങ്ങനെ മനുഷേയ ജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ വിഷയങ്ങൾ ഇതിൽ ചർച്ചചെയ്യുന്നു. ഈ അറിവുകൾ ശരിയായി മനസ്സിലാക്കുന്ന ഒരാൾക്ക് ക്രിയാത്മകമായജിവിതം കെട്ടിപ്പടുക്കുവാനും അതുവഴി പരിപൂർണ്ണമായ ആർത്ഥത്തിൽ ജീവിതവിജയം കൈവരിക്കാനുമാകുന്നു. അതുകൊണ്ടാണ് ഇന്ത്യൻ ദാർശനികതയുടെ അടിക്കല്ലുകളായി ഉപനിഷത്തുകളെ രേഖപ്പെടുത്തിയിരിക്കുന്നത്.

ആധ്യാത്മികവും ഭൗതികവുമായ ജീവിതമൂല്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന കൃതി എന്ന നിലയ്ക്ക് ഇന്നും ഏറെ പ്രസക്തമായ ഉപനിഷത്തുകളിൽ പ്രാധാന്യംകൊണ്ടും പൗരാണികതകൊണ്ടും ഏറെ പ്രമുഖമായ പത്ത് ഉപനിഷത്തുകളാണ് ദശോപനിഷത്തുകൾ എന്നറിയപ്പെടുന്നത്. ഈശാവാസ്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാ്ണ്ഡൂക്യം, തൈത്തിരിയം, ബൃഹദാരണ്യകം, ഛാന്ദോഗ്യം, ഐതരേയം എന്നീ പത്ത് ഉപനിഷത്തുകൾക്കാണ് ശ്രീശങ്കരൻ ഭാഷ്യം രചിച്ചിരിക്കുന്നതും. ഈ ദശോപനിഷത്തുകളുടെ സമഗ്രമായ ഭാഷാഭാഷ്യമാണ് നരേന്ദ്രഭൂഷൺ രചിച്ച ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം എന്ന ബൃഹദ്‌ഗ്രന്ഥം.

രണ്ടു വോള്യങ്ങളിലായി രണ്ടായിരം പേജുള്ള ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം ഓരോ ഉപനിഷദ്‌ശ്ലോകത്തിന്റെയും അർത്ഥവും വ്യാഖ്യാനവും നൽകുന്നു. പണ്ഡിത വേദബന്ധുവിന്റെ ഉപനിഷദ് പഠനവും പി.കെ. ജയന്റെ പഠനവും ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ഉപനിഷത്തുകൾ ഒരു ചിന്തകന്റെയോ ദാർശനികന്റെയോ മാത്രം ചിന്താസമാഹാര മല്ല. വ്യത്യസ്ത ഋഷികുലങ്ങളിലും ഗോത്രങ്ങളിലും ദേശങ്ങളിലും തൊഴിൽജാതികളിലുമുള്ള ചിന്തകരുടെ ദർശനങ്ങളുടെ സമാഹാരമാണ്. പുതിയ കാലത്തെ മനുഷ്യജീവിതത്തിനുവ്യേു ഉപനിഷത് വായനയാണ് ദശോപനിഷത്ത് ശ്രുതിപ്രിയ ഭാഷാഭാഷ്യം.

കൃതി - ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം
ഗ്രന്ഥകാരൻ - നരേന്ദ്രഭൂഷൺ
വിഭാഗം - ദർശനം, പഠനം
പേജ് - 2016
വില - 1200
ഐ എസ് ബി എൻ-
പ്രസാധകർ - ഡി സി ബുക്‌സ് കോട്ടയം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP