Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ആവേശംകേറി സത്യം പറഞ്ഞു; മാസിക പുറത്തിറങ്ങിയപ്പോൾ സിനിമാക്കാർ നെറ്റി ചുളിച്ചു; മാത്യുഭൂമിയ്‌ക്കെതിരെ പ്രതിഷേധിച്ച് അനു ഇമ്മാനുവൽ

ആവേശംകേറി സത്യം പറഞ്ഞു; മാസിക പുറത്തിറങ്ങിയപ്പോൾ സിനിമാക്കാർ നെറ്റി ചുളിച്ചു; മാത്യുഭൂമിയ്‌ക്കെതിരെ പ്രതിഷേധിച്ച് അനു ഇമ്മാനുവൽ

സ്വപ്ന സഞ്ചാരി എന്ന കമൽ ചിത്രത്തിൽ ബാലതാരമായി എത്തി ആക്ഷൻ ഹീറോ ബിജുവിലൂടെ നിവിന്റെ നായികയായി എത്തി ശ്രദ്ധയായ നടിയാണ്‌നിർമ്മാതാവ് ഇമ്മാനുവലിന്റെ മകൾ അനു ഇമ്മാനുവൽ. പഠനം പൂർത്തിയാക്കിയ അനു ഇപ്പോൾ അഭിനയത്തിന് തന്നെയാണ് പ്രധാന്യം 

നൽകിയിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധ കൊടുക്കുന്ന അനു ഇമ്മാനുവൽ കേരളത്തിൽ തനിക്ക് ഇഷ്ടമില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.

കേരളത്തിന്റെ സംസ്‌കാരം എന്ന് പറഞ്ഞ് പലരും കാണിക്കുന്നതിനോട് വെറുപ്പ് തോന്നാറുണ്ടെന്നും മലയാളത്തിൽ ഒതുങ്ങി നിൽക്കാൻ ആഗ്രഹമില്ലെന്നും അനു പറഞ്ഞിരുന്നു. ഒപ്പം മലയാള സിനിമ നായികമാരെ മാനിക്കാറില്ലെന്നും അനു ഇമ്മാലുവൽ തട്ടി വിട്ടിരുന്നു. എന്നാൽ ഇപ്പോൾ അത് അനുവിന് പുലിവാലിയിരിക്കുകയാണ്.

മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാസിക പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ എന്ന തലക്കെട്ടിൽ അനു ഇമ്മാനുവേലിന്റെ കവർ ചിത്രത്തോടെ ജൂൺ ലക്കം പുറത്തിറക്കിയതോടെയാണ് വെട്ടിലായത്. ഇപ്പോൾ അനു മാത്യുഭൂമിയിൽ വന്ന വാക്കുകളെ നിഷേധിച്ച രംഗത്തെത്തിയിരിക്കുകയാണ്.മലയാള സിനിമ നായികമാരെ മാനിക്കാറില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് നടി ഇപ്പോൾ പറയുന്നത്.

ഉൾപ്പേജിലുള്ള അഭിമുഖത്തിൽ സ്ത്രീകളായ ആർട്ടിസ്റ്റുകളുടെ അഭിപ്രായം സ്വീകരിക്കാനുള്ള മനസ്ഥിതി മലയാള സിനിമാലോകത്തിനില്ലെന്ന് അനു ഇമ്മാനുവൽ പറയുന്നുണ്ട്. 'ഞങ്ങൾ പറയുന്നത് തെറ്റായാലും ശരിയായാലും അനുസരിച്ചാൽ മതി എന്നാണ് പലരുടെയും നിലപാട്. എന്നാൽ അന്യഭാഷകളിൽ നമ്മുടെ നിർദ്ദേശങ്ങൾ സന്തോഷത്തോടെ മറ്റുള്ളവർ കേൾക്കും. അത്തരം അന്തരീക്ഷത്തിൽ എങ്ങനെ മുന്നോട്ടുപോകണം എന്ന ആശങ്കയിലാണ് ഞാൻ.' എന്നാണ് അനു ഇമ്മാനുവേലിന്റെതായി മാസിക നൽകിയ അഭിമുഖം. തലക്കെട്ടിൽ പറഞ്ഞത് പോലെ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അനു പറയുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അനു ഇമ്മാനുവേലിന്റെ പ്രതികരണം. കവർ ചിത്രം കൊള്ളാം പ്രസ്താവന തെറ്റാണ് എന്നും അനു ഇമ്മാനുവേൽ പറയുന്നു

ഓക്സിജൻ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലി എന്ന ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചത് അനുവിനെയായിരുന്നു. പിന്നീട് ഡേ്റ്റ് പ്രശ്‌നം മൂലം അമൽ നീരദ് ചിത്രത്തിൽ നിന്നും അനു പുറത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP