Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡ ദേശീയ ഗാനം ലിംഗഭേദമില്ലാത്തതാക്കാൻ എംപിമാരുടെ പിന്തുണ: സെനറ്റും പാസാക്കുമെന്ന് സൂചന

കാനഡ ദേശീയ ഗാനം ലിംഗഭേദമില്ലാത്തതാക്കാൻ എംപിമാരുടെ പിന്തുണ: സെനറ്റും പാസാക്കുമെന്ന് സൂചന

ടൊറന്റോ: ദേശീയ ഗാനം ലിംഗഭേദമില്ലാത്താക്കുന്നതിന് എംപിമാരുടെ പിന്തുണയും ലഭിച്ചു. ഇതുസംബന്ധിച്ച ബാൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോഴാണ് എംപിമാർ പൂർണപിന്തുണ അറിയിച്ചത്. ഓ കാനഡ എന്ന ഗാനത്തിലെ രണ്ടു വരികൾ മാറ്റുന്നതിനാണ് ഇപ്പോൾ വോട്ടെടുപ്പ് നടക്കുന്നത്. ഇതിലെ ഇൻ ഓൾ ദൈ സൺസ് കമാൻഡ് എന്നതിനു പകരം ഇൻ ഓൾ ഓഫ് അസ് എന്നാക്കി മാറ്റുന്നതിനാണ് തീരുമാനം.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇലക്ഷൻ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം ദേശീയ ഗാനം ലിംഗഭേദമില്ലാതാക്കുന്നതിന് ജസ്റ്റിൻ ട്രൂഡോ ശ്രമിച്ചുവരികയായിരുന്നു. ലിബറൽ പാർട്ടി എംപി മൗറിൽ ബലാൻഗർ ആണ് പാർലമെന്റിൽ ഇത് അവതരിപ്പിച്ചത്. എംപിമാർ ഇതിനെ പിന്തുണച്ചതോടെ സെനറ്റിലേക്കും ഇതുസംബന്ധിച്ച ഉത്തരവിന് അനുമതിയാകുമെന്നാണ് കരുതുന്നത്.

'ഓ കാനഡ' എഴുതിയത് 1906 ലാണ്. അതിനുശേഷം വരികളിൽ രണ്ടുതവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 1913ൽ 'ദൗ ദൊസ്റ്റ് അസ് ഇൻ കമാൻഡ്' എന്നത് 'ഇൻ ആൾ ദൈ സൺസ' എന്നാക്കി മാറ്റി. ഒന്നാംലോക യുദ്ധത്തിൽ പങ്കെടുക്കുന്നതിനായി പോകുന്ന പടയാളികളെ ആദരിക്കാൻ വേണ്ടിയായിരുന്നു അത്. 'ദൈ സൺസ്' എന്ന പദം യഥാർത്ഥ ഗാനത്തിൽ ഉണ്ടായിരുന്നില്ല. 1980 മുതലാണ് 'ഓ കാനഡ' ഔദ്യോഗിക ദേശീയ ഗാനമായത്. 'ഗോഡ് സേവ് ദി ക്വീൻ' എന്നതായിരുന്നു അതുവരെയും കാനഡയുടെ ദേശീയഗാനം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP