Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾക്ക് ആശ്വസിക്കാം; റെസിഡൻസി ഫീസ്, ട്രാഫിക് പിഴ വർധന സംബന്ധിച്ചുള്ള തീരുമാനം അടുത്ത വർഷത്തേക്ക് നീട്ടി വച്ചു

പ്രവാസികൾക്ക് ആശ്വസിക്കാം; റെസിഡൻസി ഫീസ്, ട്രാഫിക് പിഴ വർധന സംബന്ധിച്ചുള്ള തീരുമാനം അടുത്ത വർഷത്തേക്ക് നീട്ടി വച്ചു

കുവൈറ്റ് സിറ്റി: റെസിഡൻസി ഫീസ് വർധന, ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ വർധന എന്നിവ സംബന്ധിച്ച് അവസാന തീരുമാനം എടുക്കുന്നത് അടുത്ത വർഷത്തേക്ക് നീട്ടിവച്ചതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

അടുത്ത വർഷം ഒക്ടോബറിൽ ചേരുന്ന പാർലമെന്ററി കാലത്ത് ഇരുപദ്ധതികളും വോട്ടിനിടാനാണ് മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ തീരുമാനം. റെസിഡൻസി ഫീസ് വർധന സംബന്ധിച്ച് മന്ത്രാലയത്തിന്റെ ലീഗൽ അഫേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നതാണെങ്കിലും ട്രാഫിക് പിഴകൾ വർധിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

വിസ ഇഷ്യൂ ചെയ്യുന്നതിനും റിന്യൂ ചെയ്യുന്നതിനും മറ്റുമുള്ള നിരക്കുകളിൽ നൂറു ശതമാനം വർധനയ്ക്കാണ് മന്ത്രാലയം ശുപാർശ നൽകിയിരുന്നത്. മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ തിരിച്ചടിയായ തീരുമാനം ഇനി നടപ്പാക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കും എന്നത് ആശ്വാസകരമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP