Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പേന കൊണ്ടെഴുതാൻ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹു': തന്റെ സന്ദേശം ചിന്ത പകർത്തിയതിൽ വിമർശനം വേണ്ടെന്ന് ജിഎസ് പ്രദീപ്; പേനയെന്ന പ്രയോഗം അറിവിനെ പ്രതിപാദിക്കുന്നതിന് ഉപയോഗിച്ചത്: പെരുന്നാൾ സന്ദേശത്തിന്റെ പേരിൽ ട്രോൾ പെരുകുമ്പോൾ ചിന്താ ജെറോമിനെ പിന്തുണച്ച് ഗ്രാൻഡ്മാസ്റ്റർ

'പേന കൊണ്ടെഴുതാൻ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹു': തന്റെ സന്ദേശം ചിന്ത പകർത്തിയതിൽ വിമർശനം വേണ്ടെന്ന് ജിഎസ് പ്രദീപ്; പേനയെന്ന പ്രയോഗം അറിവിനെ പ്രതിപാദിക്കുന്നതിന് ഉപയോഗിച്ചത്: പെരുന്നാൾ സന്ദേശത്തിന്റെ പേരിൽ ട്രോൾ പെരുകുമ്പോൾ ചിന്താ ജെറോമിനെ പിന്തുണച്ച് ഗ്രാൻഡ്മാസ്റ്റർ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഒരാൾ കുറിച്ച പെരുന്നാൾ സന്ദേശം മറ്റൊരാൾ അതേ പടി തന്റേതെന്ന തരത്തിൽ ഫേസ്‌ബുക്കിൽ കോപ്പി ചെയ്തിടുന്നത് ശരിയാണോ? ജിഎസ് പ്രദീപിന്റെ ഫേസ്‌ബുക്കിലെ വാചകങ്ങൾ അതേ പടി ഡിവൈഎഫ്ഐ നേതാവ് ചിന്താ ജെറോമിന്റെ വാളിൽ എത്തിയത് സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിരുന്നു. എന്നാൽ ഈ വിവാദം തന്നെ അപ്രസക്തമാണെന്നാണ് ഗ്രാന്റ് മാസ്റ്റർ എന്ന് അറിയപ്പെടുന്ന ജിഎസ് പ്രദീപിന്റെ നിലപാട്.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എസ്എഫ്ഐ നേതാവ് ചിന്താ ജെറോം കോപ്പി പേസ്റ്റ് ചെയ്തതിൽ തനിക്ക് യാതൊരു പരാതിയുമില്ലെന്ന് ജിഎസ് പ്രദീപ് മറുനാടൻ മലയാളിയോട് പറഞ്ഞു. നല്ല കാര്യങ്ങൾ കോപ്പി ചെയ്യുന്നതിന് കടപ്പാട് ഇട്ടില്ലെന്നതിൽ അവരെ വിമർശിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല വാക്കുകൾ പങ്കു വെയ്ക്കുന്നതിനെ മോഷണമെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഫേസ്‌ബുക്ക പോസ്റ്റിൽ കുറിക്കാനുദ്ദേശിച്ചത് മതേതരത്വത്തിന്റെ ഒരു സിംഫണിയാണ്. ചിന്ത അത് കോപ്പി ചെയ്തത് തന്നോടും തന്റെ വാക്കുകളോടുമുള്ള സ്നേഹവും ആരാധനയും കൊണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു

അറിവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉൾപ്പെടുത്തി പെരുന്നാൾ സന്ദേശം പോസ്റ്റ് ചെയ്യണം എന്നു കരുതിയത്കൊണ്ടാണ് താൻ ഖുറാൻ വാക്യങ്ങൾ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൂറത്തുൾ അലഖിലെ 1 മുതൽ 5 വരെ വാക്യങ്ങളിൽ പ്രതിപാദിക്കുന്നത് അറിവ് നേടാനും വിജ്ഞാനികളാകാനുമാണ്. അതുകൊണ്ടാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അങ്ങനെയൊരു വാക്യം കുറിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റ് കോപ്പി ചെയ്തതിന് ആരെങ്കിലും ചിന്തയെ വിമർശിക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാതന്ത്ര്യമായി മാത്രം കണ്ടാൽ മതിയെന്നും ജിഎസ് പ്രദീപ് കൂട്ടിച്ചേർത്തു.

പേന കൊണ്ടെഴുതാൻ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹു വിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തിൽ 'എല്ലാ മനുഷ്യ സ്റ്റേ ഹികൾക്കും സമഗ്രവും, പവിത്രവും, സാന്ദ്രവുമായ ഒരായിരം പെരുന്നാളാശംസകൾ:::.iiiiiiii.......... എന്നാണ് ജിഎസ് പ്രദീപ് ഫെയ്സ് ബുക്കിൽ കുറിച്ചത്. ഖുറാനെ കുറിച്ചുള്ള വ്യക്തമായ അറിവിൽ നിന്ന് തന്നെയായിരുന്നു ഇതും. അറിവ് നേടുന്നതിന് പ്രവാചകൻ നൽകിയ പ്രാധാന്യമായിരുന്നു ഉയർത്തിക്കാട്ടിയതും.

ഖുർആന്റെ പ്രഥമ വചനം തന്നെ വിദ്യയുടെ മഹത്വപ്രഖ്യാപനമായിരുന്നു. 'നിന്റെ നാഥന്റെ നാമത്തിൽ നീ വായിക്കുക. മനുഷ്യനെ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ച നാഥന്റെ നാമത്തിൽ വായിക്കുക. നിന്റെ നാഥൻ അത്യുദാരനാകുന്നു. അവൻ പേന കൊണ്ടെഴുതാൻ പഠിപ്പിച്ചു. മനുഷ്യന് അറിയാത്തത് അവൻ മനുഷ്യന് പഠിപ്പിച്ചു' (ഖുർആൻ). സന്താനങ്ങൾക്ക് എഴുത്തും വായനയും പഠിപ്പിക്കൽ നിർബന്ധമാണെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നു. നിരക്ഷരനായ ഒരു മുസ്ലിം ഉണ്ടായിക്കൂട. ഇത് മതത്തിന്റെ ശാസനയാണ്.- ഖുർആനിലെ ഈ വചനങ്ങളിൽ നിന്ന് പ്രേരണയുമായാണ് ജിഎസ് പ്രദീപ് തന്റെ ഫേസ്‌ബുക്ക് സന്ദേശം ഇട്ടത്.

എന്നാൽ പ്രദീപിന്റെ വാക്കുകൾ അതേ പടി കോപ്പി ചെയ്ത ഡിവൈഎഫ്ഐ നേതാവായ ചിന്താ ജെറോം ഈ വാക്കുകളുടെ അർത്ഥം ഉൾക്കൊണ്ടോ എന്ന കാര്യം ഉറപ്പില്ല. ചിന്ത ഫേസ്‌ബുക്കിലിട്ടത് ഇങ്ങനെയായിരുന്നു-പേന കൊണ്ടെഴുതാൻ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹു വിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തിൽ 'എല്ലാ മനുഷ്യസ്നേഹികൾകും സമഗ്രവും, പവിത്രവും, സാന്ദ്രവുമായ ഒരായിരം പെരുന്നാളാശംസകൾ:::ഈദ് മുബാറക്!... അതായത് അവസാനം ഈദ് മുബാറക് എന്ന കൂട്ടിച്ചേർത്തൽ മാത്രമാണ് ചിന്ത ജെറാം ചെയ്തത്. കടപ്പാട് വെക്കാതെ ചിന്ത പ്രദീപിന്റെ വാക്കുകൾ കടമെടുത്തതായിരുന്നു വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകാൻ കാരണം.

മതവിശ്വസികളാല്ലാത്ത ചിന്തയുടെ പെരുന്നാൾ ആശംസയ്ക്ക് രാഷ്ട്രീയ മാനം കൂടി കൈവന്നു. ഇതോടെ സിപിഐ(എം) ആഘോഷിച്ച മതേതര ശ്രീകൃഷ്ണ ജയന്തിയും ചർച്ചയായി. ഇത് ചൂണ്ടിയും നിരവധി പേർ വിമർശനം ഉന്നയിച്ചു. ചിന്താ ജെറോമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ വാചകങ്ങൽ കണ്ട് പലരും വിമർശനവുമായി രംഗത്തെത്തി. ചിന്ത്ക്ക് ഇത്രയും വലിയ ചിന്ത വിടർത്തുന്ന വാക്കുകൾ എവിടെ നിന്നും കിട്ടി എന്നതായി പലരുടെയും ചോദ്യം. ജിഎസ് പ്രദീപിന്റെ വാചകമാണെന്നും വ്യക്തമായതോടെ പേന കണ്ടുപിടിച്ചത് അല്ലാഹുവാണോ എന്ന വിധത്തിലായി ചോദ്യങ്ങൾ.

ഇതോടെ സോഷ്യൽ മീഡിയയിൽ ചിന്താ ജെറോമിനെ നിരവധി പേർ ട്രോളുകയും ചെയ്തു. അടിച്ചുമാറ്റൽ പോസ്റ്റിനെതിരെയാണ് നിരവധി പേർ ട്രോളിയത്. ചിന്തയ്ക്ക് ജിഎസ് പ്രദീവിന്റെ വാക്കുകൾ ഷെയർ ചെയ്യാമെന്നും പലരും വ്യക്തമാക്കി. എന്നാൽ പേനകൊണ്ടെഴുതാൻ പഠിപ്പിച്ച എന്ന വാക്ക് നോക്കിയാണ് പലരും വിമർശനം ഉന്നയിച്ചത്. ഇതിന് മറുപടി നൽകാൻ ചിന്താ ജെറോമിന് കഴിഞ്ഞില്ല. എന്നാൽ എന്തുകൊണ്ട് പേനയെന്നതിന് ഖുറാന്റെ വചനങ്ങൾ ഉയർത്തി തന്നെ പ്രദീപ് വിശദീകരണം നൽകുന്നു. ഇതിനൊപ്പം ചിന്താ ജെറോമിനെ വെറുതെ വിടാനും അദ്ദേഹം ആവശ്യപ്പെട്ടു. മറുനാടൻ മലയാളിയുടെ എല്ലാ വായനക്കാർക്കും പെരുനാൾ ആശംസകൾ നേരുന്നതായും ജിഎസ് പ്രദീപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP