Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലീൻ ഇന്ത്യ മൊബൈൽ ആപ് ഉണ്ടാക്കി ഇന്ത്യയെ സഹായിക്കുമെന്ന് സുക്കർബർഗ്; ഇന്ത്യൻ ടൂറിസത്തിന്റെ സാധ്യത ലോകത്തെ അറിയിക്കണമെന്ന് മോദിയുടെ അഭ്യർത്ഥന; അതി നിർണായകമായ ആ കൂടിക്കാഴ്ച നടന്നത് ഇങ്ങനെ

ക്ലീൻ ഇന്ത്യ മൊബൈൽ ആപ് ഉണ്ടാക്കി ഇന്ത്യയെ സഹായിക്കുമെന്ന് സുക്കർബർഗ്; ഇന്ത്യൻ ടൂറിസത്തിന്റെ സാധ്യത ലോകത്തെ അറിയിക്കണമെന്ന് മോദിയുടെ അഭ്യർത്ഥന; അതി നിർണായകമായ ആ കൂടിക്കാഴ്ച നടന്നത് ഇങ്ങനെ

ന്ത്യയെ സമ്പൂർണ ശുചിത്വമുള്ള രാജ്യമാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിക്ക് ഫേസ്‌ബുക്കിന്റെ 'ലൈക്ക്'. സ്വച്ഛ് ഭാരത് പദ്ധതിയെ സഹായിക്കുന്നതിന് ക്ലീൻ ഇന്ത്യയെന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാമെന്ന് ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനൽകി. ആരോഗ്യ, ശുചിത്വ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാൻ വിദഗ്ധ സഹായം നൽകാമെന്നും ഫേസ്‌ബുക്ക് സ്ഥാപകൻ കൂടിയായ സുക്കർബർഗ് പറഞ്ഞു. 

സ്വച്ഛഭാരത പദ്ധതിയിൽ മോദി വൃത്തിയാക്കിയ പ്രദേശത്തിന്റെ മുൻപും പിൻപുമുള്ള ചിത്രങ്ങൾ മോദി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് കാണിച്ചപ്പോഴാണ് പദ്ധതിയുടെ മൊബൈൽ ആപ്‌ളിക്കേഷന് വേണ്ട സഹായം സുക്കർബർഗ് വാഗ്ദാനം ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദുമായും കൂടിക്കാഴ്ച നടത്തിയശേഷമാണ് സ്വച്ഛ് ഭാരത് പദ്ധതിക്ക് ഫേസ്‌ബുക്കിന്റെ പിന്തുണ സുക്കർബർഗ് വാഗ്ദാനം ചെയ്തത്. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയും സുക്കർബർഗിനെ ആകർഷിച്ചു. ഇക്കാര്യത്തിൽ ഫേസ്‌ബുക്കിന് ഇന്ത്യയെ സഹായിക്കാൻ പറ്റുന്ന മേഖലകൾ എന്തൊക്കെയെന്ന് വിശദമാക്കാൻ സുക്കർബർഗിനോട് മോദി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതകൾ ലോകത്തെ അറിയിക്കുന്നതിന് ഫേസ്‌ബുക്കിന്റെ സഹായവും മോദി ആവശ്യപ്പെട്ടു.

തന്റെ ഫേസ്‌ബുക്ക് പേജിൽ മോദി തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പോസ്റ്റ് ചെയ്തത്. ഫെയ്ബുക്ക് സി.ഒ.ഒ ഷെറിൽ സാൻഡ്ബർഗ് ഇക്കൊല്ലമാദ്യം ഇന്ത്യ സന്ദർശിച്ചപ്പോഴും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് ഫേസ്‌ബുക്കിലൂടെ പ്രചാരം നൽകുന്ന കാര്യം മോദി സൂചിപ്പിച്ചിരുന്നു. വിവിധ മേഖലകളിൽ ഭരണം നിർവഹിക്കുന്നതിന് സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്ന കാര്യം ആലോചിച്ചുവരികയാണെന്നും മോദി സൂചിപ്പിച്ചു.

ഭീകരവാദ സംഘടനകൾ സോഷ്യൽ മീഡിയ സൈറ്റുകൾ വ്യാപകമായി ഉപയോദിക്കുന്നതിലും മോദി ആശങ്ക രേഖപ്പെടുത്തി. ഭീകരവാദം തടയുന്നതിന് വേണ്ടിയാകണം സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടതെന്നും മോദി സുക്കർബർഗിനെ ധരിപ്പിച്ചു. ഇന്ത്യ സന്ദർശിക്കുന്ന സക്കർബർഗ് വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

ഇന്റർനെറ്റ് വ്യാപനത്തിനുവേണ്ടിയുള്ള 'ഇന്റർനെറ്റ് ഡോട്ട് ഓർഗ്' ആശയത്തിന്റെ പ്രചാരണത്തിനുവേണ്ടിയാണ് സുക്കർബർഗ് ഇന്ത്യയിലെത്തിയിട്ടുള്ളത്. ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ക്ഷണമനുസരിച്ചെത്തിയ സുക്കർബർക്ക് രാജസ്ഥാനിലെ അൽവാർ ജില്ലയിലുള്ള ചണ്ടാളി ഗ്രാമവും സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP