Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറുപത് കഴിഞ്ഞ പ്രതാപ് പോത്തന് മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറിയില്ലയെന്ന് പറഞ്ഞ് പ്രമുഖ ഛായാഗ്രാഹകന്റെ പരിഹാസം; സിനിമാ രംഗത്തെ നന്ദികേടിനെ തുറന്നുകാട്ടി പ്രതാപ് പോത്തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

അറുപത് കഴിഞ്ഞ പ്രതാപ് പോത്തന് മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറിയില്ലയെന്ന് പറഞ്ഞ് പ്രമുഖ ഛായാഗ്രാഹകന്റെ പരിഹാസം;  സിനിമാ രംഗത്തെ നന്ദികേടിനെ തുറന്നുകാട്ടി പ്രതാപ് പോത്തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

പ്രതാപ് പോത്തൻ വെള്ളിത്തിരയ്ക്ക് വെളിച്ചത്തിന്റെ വഴിതെളിച്ചവരുടെ കൂട്ടത്തിലാണ്. അഭിനയം, സംവിധാനം, തിരക്കഥ, നിർമ്മാണം തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലും പ്രതാപ് കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തൻ സംവിധാന മേലങ്കിയണിയുന്ന ചിത്രത്തെ പറ്റി ഇതിനോടകം ചർച്ചയായി കഴിഞ്ഞു. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രം പ്രതിനന്ധിയിലാണെന്നാണ് പുതിയ റിപ്പോർട്ട്

ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും സംവിധായകൻ പ്രതിസന്ധികളെ നേരിടുകയാണെന്നാണ് സൂചന.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കാൻ ആവശ്യപ്പെട്ട് ഒരു പ്രമുഖ ഛായാഗ്രാകനെ പ്രതാപ് പോത്തൻ സമീപിച്ചിരുന്നു. എന്നാൽ അറുപത് കഴിഞ്ഞ താങ്കൾക്ക് മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറിയില്ല എന്ന് പറഞ്ഞ് ആ ഛായാ
ഗ്രാഹകൻ പ്രതാപ് പോത്തനെ അപമാനിച്ചെന്നുമാണ് സൂചന.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതാപ് പോത്തൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഛായാഗ്രാഹകൻ ആരാണെന്ന് പോത്തൻ പറഞ്ഞില്ലെങ്കിലും, ആളെ തിരിച്ചറിയാൻ വ്യക്തമായ ഒരു ക്ലൂ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. താൻ പരിചയപ്പെടുത്തിയ ഒരു ഛായാഗ്രാഹകനാണെന്നാണ് പറഞ്ഞത്. ഫേ്സബുക്ക് പോസ്റ്റിൽ പോത്തൻ ഉദ്ദേശിച്ച ഛായാഗ്രാഹകൻ രാജീവ് മേനോൻ ആണെന്ന് ചിലർ പറയുന്നു.

പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ചൈതന്യ എന്ന ചിത്രത്തിലൂടെയാണ് രാജീവ് മേനോൻ സ്വതന്ത്ര സംവിധായകനായത്. മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറുപത് കാരനായ താങ്കൾക്ക് അറിയില്ല. ഇപ്പോൾ സാങ്കേതിക കാര്യങ്ങളെല്ലാം മാറി. പോയി ഒരു ഹ്രസ്വ ചിത്രമെടുത്ത് കഴിവ് തെളിയിച്ചിട്ടു വാ. എന്നിട്ട് പറയാം എന്നായിരുന്നത്രെ ആ ഛായാഗ്രാഹകന്റെ പ്രതികരണം. ഈ പോസ്റ്റിലൂടെസിനിമാ രംഗത്തെ നന്ദികേടിനെയും പരോക്ഷമായി വിമർശി്ച്ചിരിക്കുകയാണ് അ്‌ദ്ദേഹം.

തിനെട്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തൻ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. സിനിമയുടെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. ബാംഗ്ലൂർഡെയ്‌സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ തിരക്കഥ എഴുതുന്നു.

പ്രമുഖരുടെ ഒരു സംഗമമായിരിക്കും ഈ ചിത്രം. 1995ൽ പുറത്തിറങ്ങിയ യാത്രമൊഴിയാണ് പ്രതാപ് അവസാനം സംവിധാനം ചെയ്ത ചിത്രം. മണിരത്‌നം ചിത്രം കടൽ ആണ് രാജീവ് മേനോൻ അവസാനമായി ഛായാഗ്രഹണം നിർവഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP