Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് ദാദ്രിയിൽ ജനക്കൂട്ടം തല്ലിക്കൊന്ന കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം കോടതിയിലേക്ക്; പശുവിനെ കൊന്നെന്ന് ആരോപിച്ചു നൽകിയ കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകും

ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് ദാദ്രിയിൽ ജനക്കൂട്ടം തല്ലിക്കൊന്ന കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം കോടതിയിലേക്ക്; പശുവിനെ കൊന്നെന്ന് ആരോപിച്ചു നൽകിയ കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകും

ലക്‌നോ: പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ചു ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം കോടതിയിലേക്ക്. പശുവിനെ കൊന്നെന്ന് ആരോപിച്ചു കുടുംബത്തിനെതിരെ നൽകിയ കേസിൽ അപ്പീലുമായാണു മേൽക്കോടതിയെ സമീപിക്കുന്നത്.

നോയിഡ കോടതി വിധിക്കെതിരെയാണ് കുടുംബം അപ്പീൽ നൽകുക. പശുവിനെ കൊന്നെന്ന് ആരോപിച്ചാണ് ഒരുസംഘം ആളുകൾ ദാദ്രിയിൽ കൊല്ലപ്പെട്ട അഖ്ലാഖിന്റെ കുടുംബത്തിനെതിരെ കേസ് നൽകിയത്.

നോയ്ഡ കോടതി പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അഖ്ലാഖിന്റെ കുടുംബാംഗങ്ങളായ ഏഴ് പേർക്കെതിരെ കേസെടുക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

വിധിക്കെതിരായ അപ്പീൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ നൽകും. ഇതിനുള്ള നടപടി തുടങ്ങിയതായി അഖ്ലാഖിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇഖ്ലാഖിന്റെ വീട്ടിൽ സൂക്ഷിച്ചത് പശുവിറച്ചിയാണെന്ന് മഥുര ഫോറൻസിക് ലാബ് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അയൽവാസികൾ പരാതി നൽകിയത്. പശുക്കുട്ടിയെ കഴുത്തറുത്തുകൊല്ലുന്നത് കണ്ടെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥലത്തെ ബിജെപി നേതാവിന്റെ പിന്തുണയോടെയാണ് പരാതി നൽകിയത്. ബിജെപി നേതാവിന്റെ മകൻ അഖ്ലാഖിനെ കൊന്ന കേസിൽ പ്രതിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP