Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പനിക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെുന്ന് പരാതി; കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പാൾ അറസ്റ്റിൽ

പനിക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെുന്ന് പരാതി; കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പാൾ അറസ്റ്റിൽ

കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പാൾ അറസ്റ്റിൽ. ഡോ.പി.വി നാരായണനാണ് അറസ്റ്റിലായത്. പനിക്ക് ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. പനിക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍  വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

കഴിഞ്ഞ 12 നായിരുന്നു സംഭവം. പനിക്ക് ചികിത്സ തേടിയ വിദ്യാർത്ഥിനിയെ മുൻ പ്രിൻസിപ്പൽ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. വിവരം പെൺകുട്ടി സ്‌കൂൾ അദ്ധ്യാപികമാരോട് പറഞ്ഞു. സ്‌കൂൾ അധികൃതരാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്. ഇവരുടെ പരാതിയെ തുടർന്നാണ് പൊലീസ് ഡോ.പി.വി നാരായണനെ അറസ്റ്റ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP