Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമൽ നീരദിന്റെ 'അൻവറി'ലെ പ്രൊഡക്ഷൻ ബോയ് അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയിലെത്തിയിട്ട് 14 വർഷം; ഇന്ന് പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യനടൻ; സംവിധാനം ചെയ്യുന്ന 'പറവ' ക്രിസ്മസിനെത്തും: മലയാള സിനിമയിയിൽ സൗബിൻ ഷാഹിറിന്റെ വളർച്ചയുടെ വഴികൾ ഇങ്ങനെ

അമൽ നീരദിന്റെ 'അൻവറി'ലെ പ്രൊഡക്ഷൻ ബോയ് അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയിലെത്തിയിട്ട് 14 വർഷം; ഇന്ന് പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യനടൻ; സംവിധാനം ചെയ്യുന്ന 'പറവ' ക്രിസ്മസിനെത്തും: മലയാള സിനിമയിയിൽ സൗബിൻ ഷാഹിറിന്റെ വളർച്ചയുടെ വഴികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ചാൻസ് തെണ്ടിയും തെറി കേട്ടും ദണ്ണിച്ചും തന്നെയാ എല്ലാവരും സിനിമാക്കാരനായിട്ടുള്ളത്. അല്ലാതെ വീട്ടിൽ ചെന്ന് നീയൊക്കെ ആരെയാടാ സിനിമാക്കാരനാക്കിയിട്ടുള്ളത്?' ബെസ്റ്റ് ആക്ടർ എന്ന സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് എത്ര ശരിയാണ്.

മലയാള സിനിമയിലെ ഇന്നത്തെ ഹാസ്യ നടന്മാരിൽ പ്രമുഖനായ സൗബിൻ ഷാഹിറിന്റെ കാര്യത്തിൽ ഈ ഡയലോഗ് അച്ചട്ടാണ്. അമൽ നീരദ് സംവിധാനം ചെയ്ത 'അൻവർ' എന്ന പൃഥ്വിരാജ്‌ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

സ്‌ക്രീനിൽ സൗബിനെ കാണുമ്പോൾ തന്നെ പൊട്ടിച്ചിരിയാണ് ഇന്ന് തീയറ്ററുകളിൽ. സിനിമയിലെ ഹാസ്യ താരമാകുന്നതിന് മുൻപും സിനിമാ പ്രവർത്തകൻ തന്നെയായിരുന്നു സൗബിൻ.അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു സൗബിന്റെ അരങ്ങേറ്റം. അൻവർ എന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായ പ്രകാശ് രാജ് പൃത്വിരാജുമായി മഴയത്ത് നടത്തുന്ന ഒരു കൂടിക്കാഴ്ച ഷൂട്ട് ചെയ്യുമ്പോൾ കൃത്രിമമായി മഴ പമ്പ് ചെയ്യുന്ന പ്രൊഡക്ഷൻ ബോയ് ആയ സൗബിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

13 വർഷത്തിലധികമായി ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സൗബിൻ ഒരു അസിസ്റ്റന്റ് ഡയറക്ടറാണ്. കഴിഞ്ഞ പത്ത് വർഷ കാലയളവിൽ മലയാളത്തിലെ ഒട്ടനവധി മികച്ച സംവിധായകർക്കൊപ്പം സൗബിൻ പ്രവർത്തിച്ചിട്ടുണ്ട്. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലൂടെയീാണ് സൗബിൻ സഹസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഫാസിൽ, റാഫി മെക്കാർട്ടിൻ, സന്തോഷ് ശിവൻ, രാജീവ് രവി,അമൽ നീരദ്, തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം സഹസംവിധാനം ചെയ്തിട്ടുള്ള സൗബിൻ ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രമായ പ്രേമത്തിലെ പി.ടി മാഷിന്റെ റോളാണ് സൗബിൻ എന്ന നടനെ പ്രശസ്തനാക്കിയത്. തീയറ്ററുകളിൽ വലിയ കൈയടിയും ചിരിയും പടർത്തിയ ആ പിടി മാഷ് ശിവൻ സാർ എന്ന റോളിലേക്ക് പോലും സൗബിൻ എത്തിപ്പെട്ടത് യാദൃശ്ചികമായിട്ടാണ്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ കൈയടി നേടിയ കഥാപാത്രമായിരുന്നു അത്. എന്നാൽ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ചെറിയ വേഷത്തിന് ശേഷവും പ്രേമത്തിലെ പ്രശ്തമായ വേഷം ചെയ്യുന്നതിന് മുമ്പും ചില ചിത്രങ്ങളിൽ സൗബിൻ അഭിനയിച്ചിട്ടുണ്ട്.

സിനിമയിലെ അഭിനയത്തിനൊപ്പം തന്നെ സംവിധാനത്തിലേക്കും കടക്കുകയാണ് സൗബിൻ. പറവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ കോമടിയും റൊമാൻസും ഒക്കെയുണ്ടാകുമെന്നാണ് സൗബിന്റെ ഉറപ്പ്. ഈ വർഷം അവസാനം ക്രിസ്മസോടെ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. സൗബിന്റെ പിതാവും സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ച ആളാണ്. പച്ചകുതിര എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് സൗബിന്റെ പിതാവ് ബാബു സാഹിർ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP