Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യന്ത്രമനുഷ്യനിൽ നിന്നും ഉയർത്തെഴുന്നേറ്റു കിടു കിടാ വിറപ്പിച്ചു വിരലുകൾ കൊണ്ട് മുടി കോതി ആവേശത്തോടെ നടന്നടുക്കുന്ന ആ കബാലീശ്വരന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു; അതെ പ്രിയ കബാലിക്ക് വേണ്ടി: പാണ്ട്യനിൽ നിന്ന് കബാലിയിലേക്കുള്ള ദൂരം

യന്ത്രമനുഷ്യനിൽ നിന്നും ഉയർത്തെഴുന്നേറ്റു കിടു കിടാ വിറപ്പിച്ചു വിരലുകൾ കൊണ്ട് മുടി കോതി ആവേശത്തോടെ നടന്നടുക്കുന്ന ആ കബാലീശ്വരന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു; അതെ പ്രിയ കബാലിക്ക് വേണ്ടി: പാണ്ട്യനിൽ നിന്ന് കബാലിയിലേക്കുള്ള ദൂരം

റമീസ് മുഹമ്മദ്

കെ ബാലചന്ദർ എന്ന മഹാനായ സംവിധായകൻ 1975 തമിഴ് സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ പാറി പറന്ന മുടിയും മെലിഞ്ഞ രൂപവുമായി പാണ്ഡിയൻ എന്ന കഥാപാത്രം .

....രജനീകാന്ത് വിശേഷങ്ങൾക്കും അപ്പുറം .അയാളുടെ നോട്ടം മുതൽ വിരലുകളുടെ ചലനങ്ങളും,വിരലുകൾകൊണ്ടു പാറി പറന്ന മുടി ഒതുക്കുന്നതും വിരലുകൾക്കിടയിലൂടെ കറങ്ങി തിരിഞ്ഞു വായുവിലേക്കുയർന്നു കൃത്യമായി ചുണ്ടിൽ പതിക്കുന്ന സിഗരറ്റും കൊള്ളി ഉരച്ചു കൊളുത്തിയ സിഗരറ്റിൽ നിന്നും ഉയരുന്ന ആദ്യ പുകച്ചുരുളിനോടൊപ്പം പ്രിയ നായകനെ സിനിമ കൊട്ടകയിൽ കാണുന്ന ആരാധകനും തങ്ങളുടെ ഇരിപ്പിടത്തിൽ നിന്നും ഉയരുന്നു മേല്‌പോട്ടു ആ പുകച്ചുരുൾ ഉയരുന്നത് പോലെ ..

ആരുണ്ട് ഇന്ത്യൻ സിനിമയിൽ ഇങ്ങനെ ..നടന്റെ മുഖ ഭാവം മാത്രം കണ്ടു അഭിനയത്തെ വിലയിരുത്തിയ ഒരു വൻ പ്രേക്ഷക കൂട്ടത്തിലേക്ക് ആണ് ഒരു നടന്റെ മുഖ ഭാവം മാത്രം അല്ല അവന്റെ നടത്തവും, ഇരുത്തവും നോട്ടവും എന്തിനേറെ ഷർട്ട് ഇടുന്നതും മുണ്ടു ഉടുക്കുന്നതും താഴെ വീണ മേൽമുണ്ട് കറക്കി ചുമലിൽ ഇടുന്ന ..ആ യജമാൻ സിനിമയിലെ രംഗം മേൽമുണ്ട് വായുവിൽ കറങ്ങുന്നതു പോലെ പ്രേക്ഷകന്റെ കണ്ണുകളും മേല്മുണ്ടിനോടൊപ്പം അയാൾ ആവാഹിച്ചു എടുക്കുന്നു.

സ്റ്റെൽ കാണിക്കാത്തവരുടെ കൂട്ടത്തിലേക്കു അല്ലെങ്കിൽ സ്‌റ്റൈൽ ഇല്ലാത്തവരുടെ കൂട്ടത്തിലേക്കു സ്‌റ്റൈലുമായി വന്ന ഒരു മികച്ച നടൻ അല്ലെ രജനീ കാന്ത് ഒരു പക്ഷെ നമ്മൾ ആ മനുഷ്യനിൽ കണ്ടു ശീലിച്ച സ്‌റ്റൈൽ ഇമേജിൽ നിന്നും നമ്മളെ ഒത്തിരി അയാളുമായി അടുപ്പിച്ചത് ആ വലിയ നടന്റെ നമ്മൾ ഇന്നും മറക്കാത്ത ചില അഭിനയ മുഹൂർത്തങ്ങൾ അല്ലെ ..നമ്മൾ മലയാളികൾ പ്രേം നസീറിൽ മാത്രം കണ്ടു ശീലിച്ച ഗാന രംഗങ്ങളിലെ മനോഹര അഭിനയം ..പക്ഷെ രജനീ കാന്തിന്റെ ഗാനരങ്ങളിലെ പ്രകടനം നമ്മടെ കണ്ണുകൾ നനയിച്ചവ ആയിരുന്നു ആ രംഗങ്ങളിൽ അയാളോടൊപ്പം നമ്മളും കരഞ്ഞു.

അന്നും ഇന്നും നമ്മയുടെ സിനിമകളിൽ വില്ലനെ വിരട്ടണമെങ്കിൽ വില്ലനെ കാളും വലിയ ശബ്ദത്തിൽ ഉള്ള ആർത്തട്ടഹാസവും ശബ്ദ മുഖരിതമായ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയും ഇല്ലാതെ ആർക്കു കഴിയും ഒരു പഞ്ചു ഡയലോഗ് പറയാൻ ...പ്രേക്ഷകൻ കാണുന്ന രംഗങ്ങളിൽ വില്ലനുമായി നേർക്കുനേർ ഉള്ള രംഗങ്ങളിൽ സിനിമ കൊട്ടകകൾ ഇത്രയേറെ നിശബ്ദമാക്കിയ ഒരു നടൻ ഉണ്ടാവില്ല ..കൊട്ടക മുഴുവൻ വളരെ നിശബ്ദമായി കാതും കണ്ണും കൂർപ്പിക്കുന്നു..ശബ്ദം താഴ്‌ത്തി പതിഞ്ഞ ശബ്ദത്തിൽ കൊട്ടക മുഴുവൻ ഇളക്കി മറിക്കാൻ ഉള്ള ആ തീ പിടിക്കും ഡയലോഗിനായി ...

കൊട്ടകക്കുള്ളിലെ ഈ നിശബ്ദദയും ഡയലോഗ് കഴിഞ്ഞുള്ള തീയേറ്റർ പൂരവും അനുഭവിച്ചറിയാൻ ഒറ്റ രംഗം മാത്രം മതിയാകും ..ബാഷ എന്ന സിനിമയിലെ പെങ്ങൾക്ക് കോളേജിൽ അഡ്!മിഷ്യനും ആയി മാനേജറെ കാണുന്ന ആ രംഗം ..സാർ എൻ പേര് മാണിക്യം ..ആനാ എനക്ക് ഇനി ഒരു പേരു ഇരുകുത്..ബാഷ...മാണിക്ക് ബാഷ......

സെന്റി മെന്റൽ രംഗങ്ങളിൽ പ്രേക്ഷകനെ പിടിച്ചിരുത്തി ഒരു ചിത്രം ആയിരുന്നു നമ്മുടെ മലയാളത്തിന്റെ മഹാ നടനോടൊപ്പം മത്സരിച്ചു അഭിനയിച്ച മണിരത്‌നത്തിന്റെ ദളപതി.തന്നിൽ അടിച്ചേൽപ്പിച്ചു പോയിരുന്ന സ്ഥിരം സ്റ്റേയിലെൻ ഇമേജ് അല്ലെങ്കിൽ സ്‌റ്റൈൽ മന്നൻ എന്ന പതിപ്പിച്ചു നൽകിയ ആ സ്രെനിയിൽ ഒരിക്കലും പെടുത്താൻ പറ്റാത്ത വലിയ അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഒരു ചിത്രം ആയിരുന്നു രജനീ കാന്ത് എന്ന മഹാനടന്റെ അഭിനയ സാധ്യതകൾ എല്ലാം ഏറെക്കുറെ പുറത്തെടുത്ത ദളപതി.

1980 കളിൽ മലയാളി പുച്ഛിച്ചു തള്ളിയ തമിഴ് സത്വത്തെ അല്ലെങ്കിൽ അവരുടെ താര ആരാധനയെ ഇന്ന് മലയാളി മത്സരിക്കുന്നു നമ്മുടെ താരങ്ങളെ അതിലും വലിയ രീതിയിൽ കൊണ്ടാടാൻ ..ഇന്ന് മലായാളി മനസുകളിൽ നമ്മുടെ താരങ്ങളെക്കാൾ കൂടുതൽ കൊണ്ടാടുന്നതും തമിഴ് താരങ്ങളെ ആണ് ..

ആ മഹാ നടന്റെ സഞ്ചാരം തുടരുകയാണ് ബുള്ളെറ്റുകളുടെ കാലഘട്ടത്തിൽ അതു ഒരു പുതുമയായി പ്രേക്ഷകൻ ആ ബുള്ളറ്റ് ശബ്ദത്തിനായ് കൊതിച്ചു ..ചീറി പായുന്ന കാറുകളുടെ കാലഘട്ടത്തിൽ പ്രേക്ഷകൻ ചീറി പാഞ്ഞു വരുന്ന കാറിന്റെ ഹോണടി ശബ്ദത്തിനായ് കൊതിച്ചു ...ഈ പുതു യുഗത്തിൽ ..രജനിയുടെ മുഖം ഉള്ള റോബോട്ട് ആയ് ആ വലിയ നടൻ മനുഷ്യനിൽ നിന്നും ജനകോടികളായ ആരാധക വൃന്ദങ്ങൾക്കായി യന്ത്ര മനുഷ്യനായി പരിണമിച്ചു ..ശത്രു സംഹാരത്തിനായ് ..

ഒരു നല്ല നടൻ എന്നതിൽ ഉപരി രജനി കാന്ത് മാർക്കറ്റിങ് ചെയ്യപ്പടാൻ കാരണം അയാളുടെ സ്‌റ്റൈൽ ആവാം അയാളുടെ നോട്ടം ആവാം അയാളുടെ അംഗ വിക്ഷേപങ്ങൾ ആവാം അതിൽ എല്ലാം ഉപരി സിനിമക്ക് പുറത്തുള്ള ശിവാജി റാവു എന്ന പച്ച മനുഷ്യൻ ആകാം താര ജാഡകൾ ഇല്ലാത്ത അഹങ്കാരം ഇല്ലാത്ത പെരുമാറ്റം ആവാം ...എന്തു തന്നെ ആയാലും നിങ്ങൾ തമിഴന്റെ മാത്രം അല്ല ഇന്ത്യകാരന്റേം, സിംഗപ്പൂരിയുടേം, മലയ്‌സ്യകരന്റേം,ജപ്പാനിയുടേം, ഫ്രഞ്ചുകാരന്റേം എല്ലാത്തിനും ഉപരി ജാക്കി ചാന്റെ നാട്ടുകാരുടേം ഹൃദയം നിങ്ങൾ കീഴടക്കി കളഞ്ഞു ..പറിച്ചെറിയാൻ പറ്റാത്ത വിധം

കാത്തിരിക്കുന്നു യന്ത്ര മനുഷ്യനിൽ നിന്നും ഉയർത്തെഴുനേറ്റ ...മലേഷ്യൻ ..മാഫിയകളെ കിടു കിടാ വിറപ്പിച്ച ..വിരലുകൾ കൊണ്ടു മുടി കോതി..ആവേശത്തോടെ നടന്നടുക്കുന്ന ..ആ കബാലീശ്വരന് വേണ്ടി ....പ്രിയ കബാലിക്ക് വേണ്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP