Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിജുവാനയിൽ നിന്നുള്ള രാസവസ്തു കുടിവെള്ളത്തിൽ കലർന്നതായി സംശയം; കൊളറാഡോ ടൗണിൽ ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്

മരിജുവാനയിൽ നിന്നുള്ള രാസവസ്തു കുടിവെള്ളത്തിൽ കലർന്നതായി സംശയം; കൊളറാഡോ ടൗണിൽ ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്

കൊളറാഡോ; മെഡിക്കൽ, റിക്രിയേഷണൽ ഉപയോഗത്തിന് മരിജുവാന നിയമാനുസൃതമാക്കിയ കൊളറാഡോയിൽ ടാപ്പ് വാട്ടർ ഉപയോഗിക്കുന്നതിന് വിലക്ക്. മരിജുവാനയിൽ നിന്നുള്ള രാസവസ്തു കുടിവെള്ളത്തിൽ കലർന്നതായി സംശയമുണ്ടായതിനെ തുടർന്നാണ് ടാപ്പ് വാട്ടർ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഡെൻവറിൽ നിന്ന് 90 മൈൽ തെക്ക് കിഴക്ക് മാറി ഹ്യുഗോയിലുള്ള കിണറ്റിലാണ് രാസവസ്തു കലർന്നതായി സംശയിക്കുന്നത്. കൊളറാഡോയിൽ മെഡിക്കൽ മരിജുവാന നിയമാനുസൃതമാണെങ്കിലും ഹ്യൂഗോയ്ക്കു സമീപം നിയമാനുസൃതമായ ഫാമുകൾ ഒന്നും തന്നെയില്ല. അതുകൊണ്ടു തന്നെ കിണർ വെള്ളത്തിൽ ആരെങ്കിലും മനപ്പൂർവം രാസവസ്തു കലർത്തിയതാണോ എന്ന കാര്യത്തിലും സംശയമില്ലാതില്ല.

ഒരു കമ്പനി ടാപ്പ് വെള്ളത്തിൽ നടത്തിയ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ് ആണെന്നു കണ്ടതിനെ തുടർന്നാണ് സംഭവം വെളിച്ചത്തു വരുന്നത്. മരിജുവാനയിൽ അടങ്ങിയിട്ടുള്ള സൈക്കോ ആക്ടീവ് കെമിക്കലായ ടിഎച്ചസിയാണ് ഇവിടത്തെ ടാപ്പ് വാട്ടറിൽ കണ്ടെത്തിയത്. പിന്നീട് ഫീൽഡ് ടെസ്റ്റ് നടത്തിയതിൽ നിന്നും ഇതു സ്ഥിരീകരിക്കുകയും ചെയ്തു. ലാബോറട്ടറിയിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.

അതേസമയം കുളിക്കുന്നതിനും അലക്കുന്നതിനും മറ്റും ടാപ്പ് വെള്ളം ഉപയോഗിക്കാമെന്നും കുടിക്കാൻ തീരെ പാടില്ലെന്നും ലിങ്കൺ കൗണ്ടി ഷെരീഫ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാസവസ്തു ഉള്ളിൽ ചെന്നതായുള്ള ലക്ഷണങ്ങൾ നിവാസികളിൽ ആരിലും കണ്ടെത്തിയിട്ടില്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. കൊളറാഡോ നിവാസികൾക്ക് ബോട്ടിൽ കുടിവെള്ളം പിന്നീട് വിതരണം ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP