Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതികൾക്ക് ശിക്ഷ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ബുലന്ദ്ശഹർ കൂട്ടബലാത്സംഗ ഇരകൾ; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന്

പ്രതികൾക്ക് ശിക്ഷ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ബുലന്ദ്ശഹർ കൂട്ടബലാത്സംഗ ഇരകൾ; ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന്

ബുലന്ദ്ശഹർ: ബുലന്ദ്ശഹർ കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് തക്ക ശിക്ഷ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അക്രമത്തിന് ഇരയായവർ. തന്റെ മകളെ അതിക്രൂരമായി പീഡിപ്പിച്ചവർക്ക് തക്കതായ ശിക്ഷ നൽകണം. ഇല്ലെങ്കിൽ താനും ഭാര്യയും മകളും ആത്മഹത്യ ചെയ്യുമെന്ന് കുടുംബം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗവർണറും ഈ ക്രൂര സംഭവത്തെ അപലപിച്ചു. ഇത്തരം സംഭവങ്ങൾ ഇനി സംസ്ഥാനത്ത് ആവർത്തിക്കാൻ അനുവദിക്കരുതെന്ന് സർക്കാറിനോടും പൊലീസിനോടും ഉത്തർപ്രദേശ് ഗവർണർ രാം നായിക്ക് ആവശ്യപ്പെട്ടു. അതിനാവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യ സംഭവമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം കാര്യങ്ങൾ നാം കേട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവ് ഈ വിഷയത്തിൽ സ്വീകരിച്ച നടപടികളിൽ ഗവർണർ സംതൃപ്തി രേഖപ്പെടുത്തി.

വെള്ളിയാഴ്ച രാത്രിയാണ് ദേശീയപാത 91ൽ, ബുലന്ദ്ഷറിൽ തോക്കുചൂണ്ടിക്കാറിൽ നിന്നിറക്കി അമ്മയെയും പതിമൂന്നുകാരിയായ മകളെയും കവർച്ചാസംഘം കൂട്ടമാനഭംഗം ചെയ്തത്. നോയിഡയിൽനിന്നു ഷാജഹൻപൂരിലേക്കു പോകുകയായിരുന്നു സംഘം. സംഭവത്തിൽ 15പേർ പിടിയിലായിരുന്നു. സംസ്ഥാനത്ത് കാട്ടുനീതിയാണ് നടപ്പിലുള്ളതെന്നും ഭരിക്കാനായില്ലെങ്കിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിവെക്കണമെന്നും ബിഎസ്‌പി നേതാവ് മായാവതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷ് (25), ബാബു (22), റെയ്‌സ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പന്ത്രണ്ടോളം പേരെ ചോദ്യം ചെയ്യുകയാണ്. കേന്ദ്രവും സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാന സർക്കാർ എസ്എസ്‌പി ഉൾപ്പെടെ അഞ്ചുപേരെ സസ്‌പെൻഡ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP