Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേളീ മാണി ഇപ്പോൾ പ്രണയത്തിലാണ്; മനസു കീഴടക്കിയത് മറ്റാരുമല്ല; 'പ്രേതം': പേടിച്ചു പേടിച്ചു ശരിക്കും ഇഷ്ടമായ പ്രേതത്തെക്കുറിച്ച് ഈ ചാനൽ അവതാരകയ്ക്കു പറയാനുള്ളത്

പേളീ മാണി ഇപ്പോൾ പ്രണയത്തിലാണ്; മനസു കീഴടക്കിയത് മറ്റാരുമല്ല; 'പ്രേതം': പേടിച്ചു പേടിച്ചു ശരിക്കും ഇഷ്ടമായ പ്രേതത്തെക്കുറിച്ച് ഈ ചാനൽ അവതാരകയ്ക്കു പറയാനുള്ളത്

ദേവിക

ലയാളിയുടെ സ്വന്തം കുറുമ്പിക്കുട്ടി പേളീ മാണി പ്രണയത്തിലാണ്. ആരോടെന്നല്ലേ? തന്റെ പുതിയ സിനിമയായ പ്രേതത്തോട്. കുടുംബസദസുകളുടെയും യുവത്വത്തിന്റെയും ഹരമായ പേളീ മാണിയുടെയും താരത്തിന്റെ പുതിയ ചിത്രമായ 'പ്രേത'ത്തിന്റെയും വിശേഷങ്ങളിലേക്ക്...

  • പ്രേതം സിനിമയെക്കുറിച്ച്?

മുഴുനീള ഹാസ്യ ഹൊറർ ചിത്രമാണ് പ്രേതം. സിനിമ കണ്ടിറങ്ങുമ്പോൾ എന്നെപ്പോലെ നിങ്ങൾക്കും ഈ പ്രേതത്തെ ഇഷ്ടമാകും. 'സുഹാനിസ' എന്ന സുംബാ ഡാൻസറായാണ് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ബോൾഡായ ഒരു പെൺകുട്ടിയാണ് സുഹാനിസ. സുംബാ ട്രെയിനറായാണ് ഗോവിന്ദ് പത്മസൂര്യ എത്തുന്നത്. ജയസൂര്യ, അജു വർഗീസ്, ഷറഫുദീൻ അങ്ങനെ താരനിര കൊണ്ടും സമ്പന്നമാണ് 'പ്രേതം'. പണ്ടൊക്കെ ചെറുപ്പത്തിൽ നമ്മൾ പറയാറുണ്ട് അവിടെ പ്രേതമുണ്ട്, അങ്ങോട്ട് പോകരുത് എന്നൊക്കെ. എന്നാൽ ഇന്ന് ഞാൻ പറയുന്നു ഈ പ്രേതത്തെ കാണാൻ എല്ലാവരും വരണമെന്ന്. പേടിക്കാനും കുടുകുടെ ചിരിക്കാനും നിങ്ങൾക്കിഷ്ടമല്ലേ? എങ്കിൽ തീർച്ചയായും എല്ലാവരും പ്രേതം കാണണം. ഇത് പേളിയുടെ ഉറപ്പാണ്.

  • ജയസൂര്യ, അജു വർഗീസ്, ഗോവിന്ദ് പത്മസൂര്യ. ഇവരിൽ ആരുടെ കൂടെ അഭിനയിക്കാനാണ് കൂടുതൽ കംഫർട്ടബിൾ?

തീർച്ചയായും ജയേട്ടന്റെ (ജയസൂര്യ) കൂടെ. കാരണം, എനിക്ക് തീരെ പറ്റില്ല എന്ന് എനിക്ക് തോന്നുന്ന, എനിക്ക് മാത്രമല്ല എന്നെ അറിയാവുന്നവർക്കെല്ലാം തോന്നുന്ന, റൊമാന്റിക് സീൻ വരെ ഞാൻ ജയേട്ടന്റെ കൂടെ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് ഈ സിനിമയിൽ. മറ്റ് താരങ്ങളും വളരെ കംഫർട്ടബിൾ ആണ്. ചിലപ്പോൾ വളരെ എക്‌സ്പീരിയൻസ്ഡ് ആർട്ടിസ്റ്റ് ആയതുകൊണ്ടാവാം ജയേട്ടന്റെ കൂടെ കോംബിനേഷൻ സീൻ ചെയ്യുമ്പോൾ ഒരു പോസിറ്റീവ് എനർജി തോന്നാറുണ്ട്. നമുക്കും നമ്മുടെ മാക്‌സിമം കൊടുക്കണമെന്ന് തോന്നും. ഒരുപക്ഷേ, നിങ്ങൾക്കെല്ലാം അറിയാമായിരിക്കും, ഈ ഒരൊറ്റ പടത്തിനുവേണ്ടിയാണ് ജയേട്ടൻ തലമുടി മുഴുവൻ ക്ലീൻ ഷേവ് ചെയ്തത്. അത്രയ്ക്ക് കമിറ്റ്‌മെന്റ് ആണ് അദ്ദേഹത്തിന് സിനിമയോട്.

  • സെറ്റിലെ രസകരമായ മുഹൂർത്തങ്ങൾ?

രുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്. ഫുൾ ഓൺ മസ്തി ആയിരുന്നു ഷൂട്ടിങ് ലൊക്കേഷൻ. ഒരു സമയം അടങ്ങി ഇരുന്നിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും പേടിപ്പിക്കലും ഒക്കെയായി ആകെ രസമായിരുന്നു. ജയസൂര്യ, അജു, ജി പി. നിങ്ങൾക്ക് ഊഹിക്കാമല്ലോ. അവരുടെ ഇടയിൽ മാടപ്രാവിനെപ്പോലുള്ള ഈ ഞാനും. ശരിക്കും പേടിച്ച ഒരു സംഭവം എന്താച്ചാൽ, ഈ ജി പി ഇടയ്ക്കിടെ എന്നോട് പറയും ഈ പ്രേതം പ്രേതം എന്ന് കൂടുതൽ നേരം പറയുകയും ചിന്തിക്കുകയും ചെയ്താൽ തന്നെ ഒരു പ്രേതത്തിന്റെ സാന്നിദ്ധ്യം ആ സ്ഥലത്ത് ഉണ്ടാകും. പിന്നെ ഈ സ്ത്രീകളിലേക്കാണ് വേഗം പ്രേതങ്ങൾ ആകർഷിക്കപ്പെടുക. ഇങ്ങനെ പറഞ്ഞോണ്ടിരിക്കും അവൻ. അവന്റെ മുമ്പിൽ ഞാൻ കട്ടയ്ക്ക് നിക്കുവെങ്കിലും ഒരു ദിവസം രാത്രി ഞാൻ ശെരിക്കും പേടിച്ചിട്ടുണ്ട്.

  • ടിവി അവതാരിക / നടി. ഇതിൽ ഏത് ലേബലാണ് കൂടുതൽ ഇഷ്ടം?

(തന്റെ വിടർന്ന കണ്ണുകൾ കാട്ടി ചിരിച്ചുകൊണ്ട്) രണ്ടുമല്ല. എന്റെ അച്ഛനെപ്പോലെ ഒരു മോട്ടിവേഷണൽ ട്രെയിനർ ആകാനാണ് ഇഷ്ടം. എന്നെക്കൊണ്ട് മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യിക്കുക. അതാണ് എന്റെ ആഗ്രഹം.

  • ഡ്രീം റോൾ?

ഞാൻ പറഞ്ഞതുപോലെ വളരെ മോട്ടിവേഷൻ നൽകുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. ഉദാഹരണത്തിന് 'കൽക്കി'യെന്ന തമിഴ് പടത്തിലെ ഫീമെയിൽ കാരക്ടർ ഉണ്ടല്ലോ, അതുപോലുള്ള കഥാപാത്രം.

  • കുറുമ്പി / വായാടി / കൗശലക്കാരി. ഇതിൽ ഏതാണ് പേളിക്ക് ചേരുന്നത്?

(ചിരിച്ചുകൊണ്ട്) സൂപ്പർ ചോദ്യം. നോ ഡൗട്ട്. കുറുമ്പി തന്നെ. കുട്ടിക്കാലത്ത് ഒരുപാട് പേർ ഈ പേര് വിളിച്ചിരുന്നു.

  • പേളി സ്വകാര്യ ജീവിതത്തിൽ വളരെ ഫാഷൻ ഓറിയന്റഡായ ഒരു വ്യക്തിയാണ്. 'പ്രേത'ത്തിലെ കോസ്റ്റ്യൂമിനെക്കുറിച്ച്?

ങ്ങനെ വലിയ ഒരു ട്രെൻഡൊന്നും ഉണ്ടാക്കിയിട്ടില്ല. അതേ സമയം, ഉപയോഗിച്ച costumes എല്ലാം തന്നെ വളരെ stylish ആയിട്ടുള്ളതാണ്. ഉദാഹരണത്തിന്, നമ്മൾ ജിമ്മിൽ പോകുമ്പോൾ ഇപ്പോ ജീൻസും ടോപ്പും ഇട്ട് വർക്കൗട്ട് ചെയ്യുന്നതിനു പകരം വളരെ കളർഫുൾ ആയ ലെഗ്ഗിൻസും ടീ ഷർട്ടും ആയാൽ, ലുക്ക്‌സ് വെരി കളർഫുൽ, അല്ലേ!!! ലൈക്ക് ദാറ്റ്

  • പേളിയുടെ കുട്ടി ഫാൻസിനോട് എന്താണ് പറയാനുള്ളത്?

ല്ലാവരും 'പ്രേതം' കാണണം. അച്ഛനോടും അമ്മയോടും തല്ലുണ്ടാക്കിയിട്ടാണേലും പടം കാണണം. തിയേറ്ററിൽ പോകുമ്പോൾ കുറച്ച് പോപ്പ്‌കോൺ ഒക്കെ വാങ്ങിച്ചോളൂ. എന്നാലേ പേടിക്കുമ്പോൾ അടുത്തിരിക്കുന്ന ആളിന്റെ മുഖത്ത് തെറിച്ച് വീഴുള്ളൂ.

കണ്ണിറുക്കി ചിരിച്ചുകൊണ്ട് പേളി പറഞ്ഞു  നിർത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP