Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിയുടേത് വികസനവിരുദ്ധ സമീപനമാണെന്ന് നിതിൻ ഗഡ്കരി; ഇന്നലെ മന്ത്രിയായ ഗഡ്കരി അഭിപ്രായം പറയേണ്ടെന്ന് വി ഡി സതീശൻ

ഉമ്മൻ ചാണ്ടിയുടേത് വികസനവിരുദ്ധ സമീപനമാണെന്ന് നിതിൻ ഗഡ്കരി; ഇന്നലെ മന്ത്രിയായ ഗഡ്കരി അഭിപ്രായം പറയേണ്ടെന്ന് വി ഡി സതീശൻ

നാഗ്പുർ: കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ച് കേന്ദ്ര നഗരവികസന മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി. ഉമ്മൻ ചാണ്ടിയുടേത് വികസന വിരുദ്ധ സമീപനമാണെന്ന് ഗഡ്കരി ആരോപിച്ചു. കേരളത്തെ സഹായിക്കാൻ കേന്ദ്രത്തിന് ആഗ്രഹമുണ്ട്. എന്നാൽ കേരളം സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളം മുന്നോട്ട് വന്നാൽ സ്മാർട്‌സിറ്റി അനുവദിക്കും. നിക്ഷേപകരെ ആകർഷിക്കാൻ കേരളത്തിന് പദ്ധതികളില്ല. റോഡ് , തുറമുഖം, നഗര വികസനത്തിൽ കേരളം പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉമ്മൻ ചാണ്ടിക്കെതിരെ അഭിപ്രായം പറയാൻ ഗഡ്കരി വളർന്നിട്ടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശൻ പ്രതികരിച്ചു. ഇന്നലെ മന്ത്രിയായ ഗഡ്കരി ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല. പരാമർശം പിൻവലിച്ച് ഗഡ്കരി മാപ്പു പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP