Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാം മെഡലെന്ന് ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു; ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവ് യോഗേശ്വർ ദത്ത് റിയോയിൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്ത്

മൂന്നാം മെഡലെന്ന് ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു; ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവ് യോഗേശ്വർ ദത്ത് റിയോയിൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്ത്

റിയേ ഡി ജനെയ്‌റൊ: പി വി സിന്ധുവിനും സാക്ഷി മാലിക്കിനും ശേഷം മൂന്നാമതൊരു മെഡൽ റിയോ ഒളിമ്പിക്‌സിൽ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് തിരിച്ചടി. ഈ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന യോഗേശ്വർ ദത്തിന് യോഗ്യതാ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി.

അറുപത്തിനാല് കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയുടെ ആദ്യ റൗണ്ടിൽ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും രണ്ടു തവണ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരവുമായ മംഗോളിയയുടെ ഗാൻസോറിജിൻ മന്താക്‌നാരനാണ് ഏകപക്ഷീയമായി യോഗേശ്വറിനെ മലർത്തിയടിച്ചത്. സ്‌കോർ: 0-3.

റിയോയിലേയ്ക്ക് വരുമ്പോൾ ഗുസ്തിയിൽ ഏറ്റവും അധികം പ്രതീക്ഷയുള്ള താരമായിരുന്നു വലിയ പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ, സാക്ഷി മാലിക്കിന്റെ ഒരു വെങ്കലം മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. വിനേഷ് ഫൊഗട്ട് പരിക്കേറ്റു പോയി. സന്ദീപ് തോമർ രണ്ടു തവണ ലോകചാമ്പ്യനായിട്ടുള്ള റഷ്യയുടെ വിക്ടർ ലെബെഡേവിനോട് ആദ്യ റൗണ്ടിൽ തന്നെ തോറ്റു. മരുന്നടിച്ച് പുറത്തുപോകേണ്ടി വന്ന നർസിങ് യാദവ രാജ്യത്തിന് നാണക്കേടാകുകയും ചെയ്തു.

ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡൽ ഇല്ലെന്ന് ഉറപ്പായതോടെ റിയോയിൽ ഇനി പ്രതീക്ഷകളൊന്നും രാജ്യത്തിനില്ല. ഇന്ന് ഒളിമ്പിക്‌സിന് കൊടിയിറങ്ങുകയും ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP