Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിന്റു യോഗ്യത നേടാതെ പുറത്തായ 800 മീറ്ററിലെ മെഡൽ ജേതാക്കൾ ശരിക്കും സ്ത്രീകൾ തന്നെയോ? ഉഷയുടെ ആരോപണങ്ങൾ ശരിവച്ച് ടെസ്റ്റസ്റ്റെറോൺ ചർച്ചയാവുന്നു

ടിന്റു യോഗ്യത നേടാതെ പുറത്തായ 800 മീറ്ററിലെ മെഡൽ ജേതാക്കൾ ശരിക്കും സ്ത്രീകൾ തന്നെയോ? ഉഷയുടെ ആരോപണങ്ങൾ ശരിവച്ച് ടെസ്റ്റസ്റ്റെറോൺ ചർച്ചയാവുന്നു

റിയോ: 'ആർത്തവവും ഗർഭപാത്രവുമില്ലാത്ത സ്ത്രീകളോടാണ് ഞങ്ങൾക്ക് മത്സരിക്കേണ്ടിവരുന്നത്. ഇങ്ങനെയുള്ളവരുമായി മത്സരിക്കുന്നത് ഞങ്ങളോടു ചെയ്യുന്ന അനീതിയാണ്' - ഒളിമ്പിക്‌സിനായി റിയോയിലേക്ക് പോകുന്നതിന് മുമ്പ് ടിന്റു ലൂക്ക പറഞ്ഞ വാക്കുകളാണിത്. ആ ആശങ്ക ശരിവെക്കുന്നതാണ് 800 മീറ്ററിന്റെ അന്തിമഫലം. ടിന്റു ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായ ഇനത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് ദക്ഷിണാഫ്രിക്കയുടെ വിവാദ അത്‌ലറ്റ് കാസ്റ്റർ സെമന്യയും.

അനുവദനീയമായതിൽക്കൂടുതൽ പുരുഷ ഹോർമോണിന്റെ അളവ് കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇടക്കാലത്ത് മത്സരരംഗത്തുനിന്ന് അകറ്റി നിർത്തിയ താരമാണ് സെമന്യ. സെമന്യ പൂർണമായും സ്ത്രീയല്ലെന്ന വിശ്വസിക്കുന്നവർ ഈ രംഗത്ത് ഇപ്പോഴുമുണ്ട്. എന്നാൽ, കായിക തർക്ക പരിഹാര കോടതിയും അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് അസോസിയേഷനും അവർക്ക് മത്സരാനുമതി നൽകിയിട്ടുണ്ട്.

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് സെമന്യ 800 മീറ്ററിൽ സ്വർണം നേടിയത്. ബുറുണ്ടിയുടെ ഫ്രാൻസിൻ നിയോൻസാബ വെള്ളിയും കെനിയയുടെ മാർഗരറ്റ് വാംബുയി വെങ്കലവും നേടി. ആദ്യമായാണ് സെമന്യ ഒളിമ്പിക്‌സിൽ ഒന്നാമതെത്തുന്നത്. സെമന്യ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പുമായിരുന്നു.

സെമന്യയ്‌ക്കൊപ്പം മത്സരിക്കാനാവില്ലെന്ന് മുമ്പ് പല മത്സരങ്ങളിലും പങ്കെടുത്തിട്ടുള്ള താരങ്ങൾ പരാതിപ്പെട്ടിരുന്നു. മറ്റു താരങ്ങളെക്കാൾ ഏറെ മുന്നിലാണ് സെമന്യ എന്നതുതന്നെ കാരണം. 2009-ൽ മത്സരരംഗത്ത് എത്തിയതുമുതൽ സെമന്യ മറ്റ് വനിതാ താരങ്ങളിൽനിന്ന് ഒരുപടി മുകളിലായാണ് നിൽക്കുന്നത്.

ഉയർന്ന അളവിലുള്ള ടെസ്റ്റസ്റ്റെറോൺ ഹോർമോണിന്റെ സാന്നിധ്യമാണ് സെമന്യയെ വിവാദത്തിൽപ്പെടുത്തിയത്. ഹൈപ്പറാൻഡ്രോജെനിസം എന്ന് വിളിക്കുന്ന ഈ പ്രതിഭാസമാണ് ഇന്ത്യൻ താരം ദ്യുതി ചന്ദിനെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നത്. ഗർഭപാത്രമോ അണ്ഠാശയമോ ഇല്ലാതെയാണ് സെമന്യ ജനിച്ചത്. ജനിതക വൈകല്യം മൂലം ശരീരത്തിനുള്ളിൽ വൃഷണങ്ങളുമുണ്ട്.

ഹൈപ്പറാൻഡ്രോജെനിസമുള്ള താരങ്ങൾ മറ്റു വനിതാ താരങ്ങൾക്കൊപ്പം മത്സരിക്കുന്നത് നീതിയാണോ എന്ന ചോദ്യമാണ് സെമന്യയുടെ വിജയം ഉയർത്തിയിരിക്കുന്നത്. സെമന്യക്കെതിരെ ആദ്യം വിവാദമുയർന്നപ്പോൾ ടെസ്റ്റസ്റ്റെറോൺ കൂടുതലുള്ള താരങ്ങളെ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. എന്നാൽ, ഈ തീരുമാനം ചോദ്യം ചെയ്യപ്പെടുകയും അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് അസോസിയേഷനുതന്നെ അതിൽനിന്ന് പിന്മാറേണ്ടിവരികയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP