Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നും ട്രയിൻ യാത്ര താറുമാറാകും; മിക്ക ട്രയിനുകളും തുടങ്ങുന്നതും അവസാനിക്കുന്നതും വ്യത്യസ്തമായ സ്‌റ്റേഷനിൽ നിന്ന്; കേരളത്തിൽ ഇന്ന് ട്രയിൻ യാത്ര ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ

ഇന്നും ട്രയിൻ യാത്ര താറുമാറാകും; മിക്ക ട്രയിനുകളും തുടങ്ങുന്നതും അവസാനിക്കുന്നതും വ്യത്യസ്തമായ സ്‌റ്റേഷനിൽ നിന്ന്; കേരളത്തിൽ ഇന്ന് ട്രയിൻ യാത്ര ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം മംഗലാപുരം എക്സ്‌പ്രസ് അങ്കമാലിക്കു സമീപം പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇന്നും യാത്രക്കാരെ വലയ്ക്കും. വൈദ്യുതീകരണം ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകാൻ ഇനിയും സമയം എടുക്കും. അതുകൊണ്ട് തന്നെ നിരവധി ട്രയിനുകൾ റദ്ദാക്കി. മിക്കവയും കേരളത്തിൽ വൈകിയോടുകയാണ്. ഇന്നും സർവ്വീസുകളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 15 പാസഞ്ചർ ട്രെയിനുകളും ആറ് എക്സ്‌പ്രസ് ട്രെയിനുകളുമാണ് ഇന്നലെ റദ്ദാക്കിയത്. ഭൂരിഭാഗം ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണു സർവീസ് നടത്തുന്നത്.

കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ് (12081) ഇന്ന് എറണാകുളത്തുനിന്നായിരിക്കും സർവീസ് തുടങ്ങുക. തിരുവനന്തപുരത്തേക്കുള്ള അമൃത - രാജ്യറാണി എക്സ്‌പ്രസ് ഇന്നു പുലർച്ചെ എറണാകുളത്തുനിന്നു യാത്രതിരിച്ചു. ഇന്നലെ രാത്രി പോകേണ്ടിയിരുന്ന എറണാകുളം - ഇന്നലെ ഉച്ചയ്ക്കു പോകേണ്ടിയിരുന്ന തിരുവനന്തപുരം – ഗുവാഹത്തി എക്സ്‌പ്രസ് ഇന്നു 12.40നു തിരുവനന്തപുരത്തുനിന്നു പുറപ്പെടും. ഇന്നു തിരുവനന്തപുരത്ത് എത്തേണ്ട നിസാമുദ്ദീൻ - തിരുവനന്തപുരം എക്സ്‌പ്രസ്, മംഗളൂരു - തിരുവനന്തപുരം പാലക്കാട് - തിരുനൽവേലി വഴി തിരിച്ചുവിട്ടു. ചെന്നൈയിൽനിന്ന് ഇന്നലെ തിരുവനന്തപുരത്തേക്കു പുറപ്പെട്ട ട്രെയിനുകളും മുംബൈ - കന്യാകുമാരി എക്സ്‌പ്രസും ബെംഗളൂരു - കൊച്ചുവേളി എക്സ്‌പ്രസും ഈറോഡ് - തിരുനൽവേലി വഴി തിരിച്ചുവിട്ടു. ഓഖയിൽനിന്ന് ഇന്ന് എറണാകുളത്ത് എത്തേണ്ട എക്സ്‌പ്രസ് ഷൊർണൂരിൽ പിടിച്ചിടും. ഇന്നലെ 21 ട്രെയിൻ റദ്ദാക്കി ഇന്നലെ 21 ട്രെയിനുകൾ പൂർണമായും പതിനൊന്നു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ഏഴു ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

ഭാഗികമായി റദ്ദാക്കിയ/വൈകിയോടുന്ന ട്രെയിനുകൾ
ഭാഗികമായി റദ്ദാക്കിയത്:

കോഴിക്കോട്തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്‌പ്രസ്: ഇന്ന് കോഴിക്കോടിനും എറണാകുളത്തിനും ഇടയ്ക്ക് സർവീസ് നടത്തില്ല.
ഷൊർണൂർതിരുവനന്തപുരം വേണാട് (16301) എക്സ്‌പ്രസ്: ഇന്ന് ഷൊർണൂരിനും എറണാകുളത്തിനും ഇടയ്ക്ക് സർവീസ് നടത്തില്ല.
മംഗലാപുരംനാഗർകോവിൽ പരശുറാം (16649) എക്സ്‌പ്രസ് : മംഗലാപുരത്തിനും എറണാകുളത്തിനും ഇടയ്ക്ക് സർവീസ് നടത്തില്ല.
മംഗലാപുരംനാഗർകോവിൽ ഏറനാട് (16605) എക്സ്‌പ്രസ്: മംഗലാപുരത്തിനും എറണാകുളത്തിനും ഇടയ്ക്ക് സർവീസ് നടത്തില്ല.
തിരുവനന്തപുരംപാലക്കാട് ടൗൺ അമൃത രാജ്യറാണി (16343/16349) : എറണാകുളത്തിനും പാലക്കാടിനും ഇടയ്ക്ക് സർവീസ് നടത്തില്ല.
വൈകിയോടുന്നത് :

തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്നവ:
16346 തിരുവനന്തപുരംലോക്മാന്യ തിലക് നേത്രാവതി എക്സ്‌പ്രസ്.
12625 തിരുവനന്തപുരംന്യൂഡൽഹി കേരളാ എക്സ്‌പ്രസ്.
12515 തിരുവനന്തപുരംഗുവാഹത്തി എക്സ്‌പ്രസ്.
കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നവ
12202 കൊച്ചുവേളിലോക്മാന്യ തിലക് ഗരീബിരഥ് വീക്ക്‌ലി എക്സ്‌പ്രസ്.
19261 കൊച്ചുവേളിപോർബന്തർ എക്സ്‌പ്രസ്.
റദ്ദാക്കിയ, വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
എറണാകുളത്തുനിന്നു ഗുരുവായൂർ, അങ്കമാലി, തൃശൂർ, ഷൊർണൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള വേണാട് എക്സ്‌പ്രസ് (16302), ജനശതാബ്ദി എക്സ്‌പ്രസ് (12076) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

റദ്ദാക്കിയത്

1. ട്രെയിൻ നമ്പർ56352എറണാകുളം ഷൊർണൂർ പാസഞ്ചർ
2. ട്രെയിൻ നമ്പർ56361 ഷൊർണൂർഎറണാകുളം പാസഞ്ചർ
3. ട്രെയിൻ നമ്പർ56379 എറണാകുളംആലപ്പുഴ പാസഞ്ചർ
4. ട്രെയിൻ നമ്പർ56384 ആലപ്പുഴഎറണാകുളം പാസഞ്ചർ
5. ട്രെയിൻ നമ്പർ56376 എറണാകുളംഗുരുവായൂർ പാസഞ്ചർ
6. ട്രെയിൻ നമ്പർ56603 തൃശൂർ കോഴിക്കോട് പാസഞ്ചർ
7. ട്രെയിൻ നമ്പർ56370 എറണാകുളംഗുരുവായൂർ പാസഞ്ചർ
8. ട്രെയിൻ നമ്പർ56371 ഗുരുവായൂർ എറണാകുളം പാസഞ്ചർ
9. ട്രെയിൻ നമ്പർ56365 പുനലൂർഗുരുവായൂർ പാസഞ്ചർ
10. ട്രയിൻ നമ്പർ56366 ഗുരുവായൂർപുനൂലൂർ പാസഞ്ചർ
11. ട്രെയിൻ നമ്പർ56373 ഗുരുവായൂർതൃശൂർ പാസഞ്ചർ
12. ട്രെയിൻ നമ്പർ56374 തൃശൂർ ഗുരുവായൂർ പാസഞ്ചർ
13. ട്രെയിൻ നമ്പർ56375 ഗുരുവായൂർ എറണാകുളം പാസഞ്ചർ
14. ട്രെയിൻ നമ്പർ56043 ഗുരുവായൂർ തൃശൂർ പാസഞ്ചർ
15. ട്രെയിൻ നമ്പർ56044 തൃശൂർ ഗുരുവായൂർ പാസഞ്ചർ
16. ട്രെയിൻ നമ്പർ16305 എറണാകുളം കണ്ണൂർ ഇന്റർ സിറ്റി
17. ട്രെയിൻ നമ്പർ16308 കണ്ണൂർ ആലപ്പുഴ ഇന്റർ സിറ്റി
18. ട്രെയിൻ നമ്പർ16307 ആലപ്പുഴകണ്ണൂർ ഇന്റർസിറ്റി (29/8/16 തിങ്കൾ)
19. ട്രെയിൻ നമ്പർ16306 കണ്ണൂർഎറണാകുളം ഇന്റർ സിറ്റി(30/8/16 ചൊവ്വ)
20. ട്രെയിൻ നമ്പർ16341 ഗുരുവായൂർ തിരുവനന്തപുരം
21. ട്രെയിൻ നമ്പർ16342 തിരുവനന്തപുരം ഗുരുവായൂർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP