Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ വർണാഭമായപരിപാടികളോടെ ജന്മാഷ്ടമി ആഘോഷിച്ചു

ഡൽഹിയിൽ വർണാഭമായപരിപാടികളോടെ ജന്മാഷ്ടമി ആഘോഷിച്ചു

ന്യൂഡൽഹി: വർണാഭമായ പരിപാടികൾക്കൊപ്പം താലപ്പൊലിയും ഉറിയടിയും സാംസ്‌കാരിക സമ്മേളനങ്ങളുമായി ശ്രീകൃഷ്ണ രാധാ വേഷങ്ങൾ തെരുവുകളിൽ നിറഞ്ഞപ്പോൾ മഹാനഗരത്തിലെ മലയാളികൾ ജന്മാഷ്ടമിയെ ആഘോഷമാക്കി മാറ്റി.

ക്ഷേത്രങ്ങളിൽ പൂജാപരിപാടികളും ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും മഹാശോഭായാത്രകളും നടന്നു.

മയൂർ വിഹാർ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ജന്മാഷ്ടമിയുടെ ഭാഗമായി സമൂഹവിഷ്ണു സഹസ്രനാമജപം, ശോഭായാത്ര എന്നിവ നടന്നു.

നജഫ്ഗഡ് ഭഗവതി ക്ഷേത്രത്തിൽ ജന്മാഷ്ടമിയോടൊപ്പം കാർത്തിക പൊങ്കാലയും ആഘോഷിച്ചു. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി നടന്ന ശോഭായാത്രകളിൽ രാധാകൃഷ്ണ വേഷധാരികളായി അയ്യായിരത്തിലേറെ ബാലികാബാലന്മാർ അണിനിരന്നു. മയൂർവിഹാർ ഫേസ് മൂന്ന്, ഫേസ് ഒന്ന്, ഫരീദാബാദ് സെക്ടർ 23, സെക്ടർ മൂന്ന്, സെക്ടർ 29, പുഷ്പവിഹാർ, ആർ.കെ. പുരം സെക്ടർ എട്ട് ശിവശക്തി മന്ദിർ, വെികാസ്പുരി, രോഹിണി തുടങ്ങിയ സ്ഥലങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ നടന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP