Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓസ്‌ട്രേലിയയിലെ പുതിയ സ്റ്റുഡന്റ് വിസാ മാറ്റങ്ങൾ ഏറെ വിനയായി; വിസാ പ്രോസസിംഗിൽ ഏറെ കാലതാമസം; നിരസിക്കുന്ന വിസകളുടെ എണ്ണത്തിൽ വർധന; ആശങ്കയോടെ വിദേശ വിദ്യാർത്ഥികൾ

ഓസ്‌ട്രേലിയയിലെ പുതിയ സ്റ്റുഡന്റ് വിസാ മാറ്റങ്ങൾ ഏറെ വിനയായി; വിസാ പ്രോസസിംഗിൽ ഏറെ കാലതാമസം; നിരസിക്കുന്ന വിസകളുടെ എണ്ണത്തിൽ വർധന; ആശങ്കയോടെ വിദേശ വിദ്യാർത്ഥികൾ

മെൽബൺ: സ്റ്റുഡന്റ് വിസയിൽ അടുത്തിടെ വരുത്തിയ പരിഷ്‌ക്കാരങ്ങൾ ഏറെ വിപരീത ഫലം ഉളവാക്കുന്നതായി റിപ്പോർട്ട്. ജൂലൈ ഒന്നു മുതൽ നടപ്പിലാക്കിയ പുതിയ സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസാ ഫ്രെയിം വർക്ക് എന്ന സംവിധാനമാണ് ഇപ്പോൾ അവതാളത്തിലായിരിക്കുന്നതായി പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. പുതിയ മാറ്റങ്ങൾ മൂലം വിസകൾ അനുവദിക്കുന്നതിൽ ഏറെ കാലതാമസമുണ്ടാകുന്നുവെന്നും വിസാ അപേക്ഷകൾ കൂടുതലായി നിരസിക്കപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

സങ്കീർണമായ സ്റ്റുഡന്റ് വിസാ പ്രോസസിങ് എളുപ്പത്തിലാക്കുന്നതിന് വേണ്ടിയായിരുന്നു സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസാ ഫ്രെയിം വർക്ക് നടപ്പിലാക്കാൻ തീരുമാനിച്ചത്. ഈ വർഷം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. എന്നാൽ ഇത് നിലവിൽ സ്റ്റുഡന്റ് വിസകൾ അനുവദിക്കുന്നതിൽ ഏറെ കാലതാമസമുണ്ടാക്കുന്നതായും ഏറെ വിസാ ആപ്ലിക്കേഷനുകൾ നിരസിക്കുന്നതിന് ഇടയാക്കുന്നതായും പരാതികൾ ഉയർന്നിരിക്കുകയാണ്. പുതിയ സംവിധാനം വിജയമല്ലാത്ത സ്ഥിതിക്ക് ഓസ്‌ട്രേലിയയ്ക്ക് വിദേശ വിദ്യാർത്ഥികളുടെ പഠനത്തിലൂടെ ലഭ്യമാകുന്ന വരുമാനത്തിൽ വൻ ഇടിവു നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിസാ പ്രോസസിംഗിലുള്ള അപകാതകൾ മൂലം മിക്ക യൂണിവേഴ്‌സിറ്റികൾക്കും കോളേജുകൾക്കും വിദേശ വിദ്യാർത്ഥികളെ സമയത്തിന് ലഭ്യമാകില്ല എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇത് ഏറെ ബാധിച്ചിരിക്കുന്നത് ചൈനയിൽ നിന്നുള്ള വിദേശവിദ്യാർത്ഥികളെയാണ്. വരും ആഴ്ചകളിൽ ക്ലാസ് തുടങ്ങേണ്ട 350-ഓളം വിദ്യാർത്ഥികൾക്ക് ഇതുവരെ വിസ അനുവദിച്ചിട്ടില്ല എന്ന് എൻഎസ്ഡബ്ല്യൂ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് ഫിയോണ് ഡോഷെർട്ടി വ്യക്തമാക്കുന്നു.

വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്ന കാര്യത്തിൽ ഇത്രയധികം കാലതാമസം നേരിടുന്ന സാഹചര്യത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി ചൈനീസ് സ്‌കോളർഷിപ്പ് കൗൺസിലും രംഗത്തെത്തി. വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയ്ക്കു പകരം മറ്റേതെങ്കിലും രാജ്യം തെരഞ്ഞെടുക്കാൻ കൗൺസിൽ ചൈനീസ് വിദ്യാർത്ഥികളോട് നിർദേശിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ഗ്രാജ്വേറ്റ് റിസർച്ച് എക്‌സിക്യുട്ടീവ് ഓഫീസർ ഫിയോണ സമ്മിറ്റ് വെളിപ്പെടുത്തി.

ബിരുദത്തിന് ചേരും മുമ്പ് ഓസ്‌ട്രേലിയയിൽ ഇംഗ്ലീഷ് പഠിക്കാൻ എത്തേണ്ടിയിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്കും ഇതുവരെ വിസ അനുവദിച്ചിട്ടില്ലെന്നും ഇംഗ്ലീഷ് ഓസ്‌ട്രേലിയ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബ്രെറ്റ് ബ്ലാക്കർ ചൂണ്ടിക്കാട്ടി. വിസ അപേക്ഷകൾ പുതിയ സിസ്റ്റത്തിന് കീഴിൽ കൂടുതലായി നിരസിക്കപ്പെടുന്നത് വൻ പ്രതിസന്ധിയാണെന്നാണ് ഇവിടെ ഇംഗ്ലീഷ് ഭാഷാ കോളജുകൾ നടത്തുന്ന ബോഡിയായ ഇംഗ്ലീഷ് ഓസ്ട്രേലിയ പ്രതികരിച്ചിരിക്കുന്നത്. ഉയർന്ന റിസ്‌കുള്ള രാജ്യങ്ങളായ പാക്കിസ്ഥാനിൽ നിന്നോ നേപ്പാളിൽ നിന്നോ ഉള്ള വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡം തന്നെയാണ് റിസ്‌ക് തീരെ കുറഞ്ഞ ജപ്പാനിലെ വിദ്യാർത്ഥികളുടെ കാര്യത്തിലും പുതിയ സിസ്റ്റമനുസരിച്ച് അനുവർത്തിക്കുന്നതെന്നാണ് ബ്രെറ്റ് ബ്ലാക്കർ ആരോപിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP