Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിൻ പ്രവാസി വിദ്യാർത്ഥിക്ക് നേരെ ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരുടെ മർദ്ദനം; പ്രതിഷേധവുമായി പ്രവാസി സംഘടനകൾ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി

ബഹ്‌റിൻ പ്രവാസി വിദ്യാർത്ഥിക്ക് നേരെ ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരുടെ മർദ്ദനം; പ്രതിഷേധവുമായി പ്രവാസി സംഘടനകൾ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി

മനാമ: മുൻ ബഹ്‌റിൻ പ്രവാസി വിദ്യാർത്ഥിക്ക് നേരെ ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ നടത്തിയ മർദ്ദനത്തിൽ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ രംഗത്ത്. സംഗമം ഇരിങ്ങാലക്കുടയുടെ അഡ്‌വൈസറി ബോർഡ് അംഗവും ബഹ്‌റിൻ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ് സജീവാംഗവുമായ കൊടുങ്ങല്ലൂർ കോതപറന്പ് വള്ളോൻ പറന്പത്ത് പണിക്കശ്ശേരി നന്ദകുമാറിന്റെ മകൻ ആദിത്യനെ ആണ് ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചത്.

സംഭവത്തിൽ പ്രതിഷേധിച്ച സംഘടനകൾ മുഖ്യമന്ത്രിക്ക് പരാതിയും നല്കി.
പ്രവാസിക ളുടെ മക്കൾക്ക് നാട്ടിൽ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിൽ ചിലത് മാത്രമാണ് ഇതെന്നും പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കേരളത്തിലെ ഭരണാധികാരികൾ ശ്രദ്ധ ചെലുത്തണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.

ഗുരുവായൂർ ക്ഷേത്രത്തിൽ ശയനപ്രദക്ഷിണത്തിന് എത്തിയപ്പോഴാണ് ആദിത്യന് ദുരനുഭവം നേരിടേണ്ടി വന്നത്. ശയന പ്രദക്ഷിണം നടത്താൻ സുഹൃത്തിേനാടൊപ്പം കുളിച്ച് ഈറനോടെ ക്ഷേത്രത്തിനകത്ത് എത്തിയ ആദിത്യൻ, കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ നിർദ്ദേശ പ്രകാരം ക്ലോക്ക് റൂമിൽ കൊണ്ടു വെക്കാൻ സുഹൃത്ത് പോയപ്പോൾ, ശയന പ്രദക്ഷിണത്തിനുള്ള തയ്യാെറടുപ്പോെട സുഹൃത്ത് തിരികെ വരുന്നതും കാത്ത് മാറി നിൽക്കുകയായിരുന്നു. ഈ സമയം മറ്റൊരു സെക്യുരിറ്റി ജീവനക്കാരൻ അവിടെ എത്തി സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുകയും, ആദിത്യനെ തള്ളി മാറ്റുകയുമായിരുന്നു.

''ഞാൻ ശയനപ്രദക്ഷിണം നടത്താൻ വന്നതാണ്, അപ്പുറത്ത് നിൽക്കുന്ന സെക്യുരിറ്റി ജീവനക്കാരൻ പറഞ്ഞതനുസരിച്ച് എന്റെ സുഹൃത്ത് ക്ലോക്ക് റൂമിൽ ഫോൺ കൊണ്ടു വെയ്ക്കാൻ പോയിരിക്കുകയാണ്, അവെനയും കാത്തു നിൽക്കുകയാണ്'' എന്ന് പറഞ്ഞുവെങ്കിലും ഇതൊന്നും കേൾക്കാൻ തയ്യാറാകാതെ സെക്യൂരിറ്റി ജീവനക്കാരൻ അസഭ്യഭാഷ പറഞ്ഞ് ആദിത്യനെ തള്ളിമാറ്റുകയും മറ്റ് രണ്ട് ജീവനക്കാരും കൂടി ചേർന്ന് നിന്നിടത്തു നിന്നും വലിച്ചു മാറ്റി മറ്റ് ഭക്തജനങ്ങൾ നോക്കി നിൽക്കെ ''നീയൊന്നും ഒരു ശയനപ്രദക്ഷിണം നടത്തണ്ടടാ'' എന്ന് പറഞ്ഞ് ആദിത്യന്റെ നെഞ്ചിൽ ഇടിക്കുകയും ചെയ്തുവനെന്നാണ് പരാതി. തുടർന്ന ്അവശനായ ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസിൽ പരാതിപ്പെട്ടെങ്കിലും രാത്രി വൈകീട്ടും പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആദിത്യന്റെ പിതാവ് നന്ദകുമാർ പറഞ്ഞു.ഫെയ്‌സ് ബുക്കിലൂടെയും മറ്റ് നവ മാദ്ധ്യമങ്ങളിലൂടെയും ആദിത്യനെ മർദ്ദിച്ച സംഭവത്തിൽ പ്രവാസികൾ പ്രതികരിക്കുന്നുണ്ട്.

സംഭവത്തിൽ ബഹ്‌റിൻ കേരളീയ സമാജം പ്രതിഷേധിക്കുകയും സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി അയക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP