Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേര്യമംഗലം നവോദയ വിദ്യാലയത്തിൽനിന്നു പഠിക്കാൻപോയ 20 കുട്ടികൾ യുപിയിലെ പ്രളയത്തിൽ കുടുങ്ങി; താമസസൗകര്യവും ഭക്ഷണവും വെള്ളവുമില്ല; അദ്ധ്യാപകനു മലേറിയ; കുടുംബങ്ങൾ എറണാകുളം കലക്ടറെ കണ്ടു

നേര്യമംഗലം നവോദയ വിദ്യാലയത്തിൽനിന്നു പഠിക്കാൻപോയ 20 കുട്ടികൾ യുപിയിലെ പ്രളയത്തിൽ കുടുങ്ങി; താമസസൗകര്യവും ഭക്ഷണവും വെള്ളവുമില്ല; അദ്ധ്യാപകനു മലേറിയ; കുടുംബങ്ങൾ എറണാകുളം കലക്ടറെ കണ്ടു

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഉത്തർപ്രദേശിലെ പ്രളയഭൂമിയിൽ കുടുങ്ങിയ മക്കളെ രക്ഷിക്കണമെന്ന ആവശ്യവുമായി ഇരുപതോളം കുടുംബങ്ങൾ കളക്ടറെ കാണാനത്തി. ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ ഇവരുടെ മനസ്സിൽ ആശങ്കയുടെ വേലിയേറ്റമുയർത്തുന്നത് ഇതുവരെ പുറം ലോകമറിഞ്ഞിരുന്നില്ല. മക്കളെ നാട്ടിലെത്തിക്കാനുള്ള നീക്കം പാതിവഴിയിൽ പരാജയപ്പെട്ടതോടെയാണ് ഇന്നലെ അവർ ഒത്തുചേർന്ന് കൊച്ചിക്ക് വണ്ടികയറിയത്.

എറണാകുളം ജില്ലയിലെ നേര്യമംഗലം നവോദയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഇരുപത് വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളാണ് ആശങ്ക പങ്കുവയ്ക്കാൻ ഇന്ന് രാവിലെ 11 മണിയോടെ കളക്ടർ മുഹമ്മദ് വൈ. സഫറുള്ളയ്ക്കു മുന്നിലെത്തിയത്. മൈഗ്രേഷന്റെ ഭാഗമായി യുപിയിലെ ബാലിയായിലെ നവോദയ സ്‌കൂളിലേക്ക് അയച്ച തങ്ങളുടെ മക്കളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നാണ് രക്ഷിതാക്കൾ കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ മാസം 16 നാണ് കുട്ടികൾ യുപിയിലേക്ക് ട്രെയിൻ കയറിയത്. അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കം കുട്ടികളുടെ ജീവിതം ദുരിതത്തിലാക്കിയെന്നാണ് താമസസ്ഥലത്തുനിന്നും നാട്ടിൽ ലഭിച്ച വിവരം. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ജീവൻ അപകടത്തിലാണെന്നും അവരെ എത്രയും വേഗം തിരികെയെത്തിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

നവോദയ വിദ്യാലയത്തിലെ കുട്ടികളെ മൈഗ്രേഷന്റെ ഭാഗമായി പഠനത്തിന് വിവിധ സംസ്ഥാനങ്ങളിലേക്ക് വിടാറുണ്ട് .മറ്റ് സംസ്ഥാനങ്ങളിലെ നവോദയ വിദ്യാർത്ഥികൾ കേരളത്തിലേക്കും എത്താറുണ്ട്.വിവിധ സംസ്ഥാനങ്ങളിലെ ജീവിത സാഹചര്യങ്ങൾ പഠിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. നേര്യമംഗലം നവോദയ സ്‌കൂളിൽ നിന്നും ഇത്തവണ പന്ത്രണ്ട് ആൺകുട്ടികളും എട്ടു പെൺകുട്ടികളുമാണ് യുപിയിലെ സ്‌കൂളിലേക്ക് പോയിട്ടുള്ളത്.

ക്ലാസുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് സ്‌കൂൾ പൂട്ടിയെന്നും വെള്ളപ്പൊക്കം മൂലം ഭക്ഷണം, താമസം, പ്രാഥമിക ആവശ്യങ്ങൾ തുടങ്ങി ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് തടസമുണ്ടായി. ഇതേത്തുടർന്ന് സ്‌കൂളിൽ നിന്നും അറുപത് കിലോമീറ്റർ ദൂരത്തുള്ള മാവു എന്ന സ്ഥലത്തെ മറ്റൊരു സ്‌കൂളിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ മാറ്റിപ്പാർപ്പിച്ചതായിട്ടാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ള വിവരമെന്ന് രക്ഷിതാക്കൾ വെളിപ്പെടുത്തി.

ദുരിതത്തിലാണെന്നും രോഗവും ഭക്ഷണവും ലഭിക്കാതെ കഷ്ടപ്പെടുന്നതായും മക്കൾ തങ്ങളെ അറിയിച്ചതായും മാതാപിതാക്കൾ പറയുന്നു. കുട്ടികൾക്കൊപ്പം പോയ അദ്ധ്യാപകൻ മലേറിയ രോഗം ബാധിച്ച അവസ്ഥയിലാണ്. ഇത്തരം സാഹചര്യത്തിൽ കുട്ടികളെ തിരിച്ചയക്കാൻ അവിടത്തെ അധികൃതർ തയ്യാറാവുന്നില്ലെന്നും ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP